“പാദസരം എവിടെ?”
“അത് ഞാൻ അഴിച്ചു വച്ചിട്ടുണ്ട്”
“അതെന്തെ?”
“ഒന്നൂല്ല.. “
“അത് ഇടരുതോ? വെറുതെ അഴിച്ചു വച്ചത് എന്തിനാ?”
“ആ പിന്നെ ഇടാം.. വാ”
നമ്മൾ 2 പേരും സെണ്ട്രൽ ഹാളിൽ പോയി അമ്മ ടിവി ഓണാക്കി എന്റെ അടുത്ത് വന്നിരുന്നു.. കൈ കൊണ്ട് ചേർത്തിരുത്തി ഞാൻ അമ്മയുടെ തോളില് തല ചായച്ചു. ഇരുന്നു ടി വി കണ്ടു..
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ
“എടാ ഞാൻ കുളിക്കട്ടെ എന്നിട്ട് തിന്നാം” എന്നു പറഞ്ഞു അമ്മ എഴുന്നേറ്റ് പോയി.
ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ തലയിൽ തോർത്ത് ചുറ്റി ഒരു പിങ്ക് ബ്ലൌസും പാവാടയും ഇട്ടു വന്നു എന്നിട്ട് സാരി ഉടുക്കാൻ തുടങ്ങി..
“എടാ നിനക്ക് കുടിക്കാൻ വേണോ?”
“വേണ്ട.. “
“എന്നാല് വേഗം ചോറ് തിന്നാം..”
അമ്മ അടുക്കള ഭാഗത്ത് പോയി തല തുവർത്താൻ തുടങ്ങി.. അതിനിടക്ക് ശാന്തഏച്ചിയോട് വർത്തമാനം പറയുന്നതും കേട്ടു..
കുറച്ചു സമയം കഴിഞ്ഞു എന്നെ കൂട്ടി ഭക്ഷണം കഴിക്കാൻ ഇരുന്നു
ഞാൻ കുറച്ചു മാത്രം കഴിച്ചു.. കുറേ ദിവസത്തിന് ശേഷം ചോറ് കഴിക്കാൻ നല്ല ടേസ്റ്റ് ആയിരുന്നു . ഞാൻ തിന്നു കൈ കഴുകി ഒറ്റക്ക് തന്നെ സോഫയിൽ പോയി ഇരുന്നു.. നടക്കുമ്പോ തന്നാലെ തന്നെ ചുവരോ കസേരയോ ഒക്കെ പിടിച്ചു പോകുന്നു.. ഒരു കോൺഫിഡെൻസ് ഇല്ലാത്ത പോലെ. ഞാൻ ഇങ്ങനെ പോകുന്നത് അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഞാൻ അവിടെ ഇരുന്നപ്പോൾ അമ്മ പോയി അടുക്കള പണി ഒതുക്കി എന്നെ വന്നു എന്നെ എഴുന്നേൽപ്പിച്ചു.
“അവര് വരുമ്പോൾ നീ ഇവിടെ കട്ടിലിൽ ഇരുന്നോ.. പോയിട്ട് നമുക്ക് അപ്പുറം ഇരിക്കാം, അവര് മാത്രമല്ല വേറെ ആരെങ്കിലും ഒക്കെ വരും”
അതാണ് നല്ലത് എന്നു എനിക്കും തോന്നി ഉച്ചക്ക് ചിലപ്പോള് മയക്കം തോന്നാറുണ്ട്..
അമ്മ അവിടെ കൊണ്ട് പോയി ആദ്യം നേരത്തെ അഴിച്ച ഷർട്ട് ഇട്ടു തന്നു.. എന്നിട്ട് ലുങ്കിയും ഉടുപ്പിച്ചു.. മുടിയും ചീകി. ഇപ്പോ കണ്ണാടിയില് എന്നെ കാണാൻ ഒരു മെനയുണ്ട്.. മുടി മുറിക്കണം പിന്നെ പാറപ്പുറത്ത് പുല്ല് മുളച്ചത് പോലേ അവിടെയും ഇവിടെയും ഉള്ള താടിയും വടിക്കണം..