ഭാമ : ആരുടെ കൈയ്യന്നാണ് പൈസ വാങ്ങിയത്.
സ്ത്രീ : ഗോപൻ.
ഭാമ : ആരാ ഗോപൻ
സ്ത്രീ : സൗന്ദര്യ തുണിക്കടയുടെ ഉടമ.
ഭാമ : നിങ്ങൾ si കാര്യം പറഞ്ഞോ
സ്ത്രീ : അവരെല്ലാം അയാളുടെ ആളുകൾ ആണ്. ഞങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സർ തന്നെ ഞങ്ങളെ രക്ഷിക്കണം
ഭാമ : പേടിക്കേണ്ട പരിഹാരം കണ്ടെത്താം
ഭാമ അവിടുത്തെ ലോക്കൽ പോലിസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. അവരുടെ പ്രതികരണം തികച്ചും നിരാശ ജനകമായിരുന്നു.
Si : മേടം അവിടെ വന്നിരിക്കുന്നവരുടെ വാക്ക് കേൾക്കാൻ നിൽക്കേണ്ട.
ഭാമ : അതെന്താ?
Si : ഇതുപോലെ പലരുടെയും കൈയ്യിൽ നിന്നും ഒരുപാടു പൈസ പറ്റിച്ച സ്ത്രിയാണ്. ആവിശ്യത്തിന് വാങ്ങാൻ നേരം കാലുപിടിക്കും തിരിച്ചു ചോദിച്ചാൽ കരച്ചിലും കേസ് കൊടുക്കലും ആണ്.
ഭാമ : എന്തായാലും ഞാൻ ഒന്ന് അന്യഷിക്കട്ടെ
Si : ശെരി മേടം,
Call cut ചെയ്ത ശേഷം ഭാമ
ഭാമ : തല്ക്കാലം നിങ്ങൾ പൊയ്ക്കോളൂ ഞാൻ വേണ്ടത് എന്താണെന്നു വെച്ചാൽ ചെയ്തോളാം.
സ്ത്രീ : വളരെ നന്ദിയുണ്ട് സർ
അവർ പോയിക്കഴിഞ്ഞിട്ട് കോൺസ്റ്റബിളിനോട് വിവരങ്ങൾ തിരക്കാൻ പറഞ്ഞു. എന്നിട്ടവൾ അവളുടെ ജോലിയിൽ ഏർപ്പെട്ടു. വൈകുന്നേരം ആയപ്പോൾ കോൺസ്റ്റബിൾ വന്നു.
കോൺസ്റ്റബിൾ : മേഡം,
ഭാമ : എന്താ ചേട്ടാ
കോൺസ്റ്റബിൾ : മേഡം ഞാൻ അവരെക്കുറിച്ചു അന്യഷിച്ചു. അവരെപ്പറ്റി വളരെ നല്ല അഭിപ്രായമാണ്. എന്നാൽ അവർക്കു ക്യാഷ് കടം കൊടുക്കുന്നവരുടെ ലക്ഷ്യം അവരുടെ വീടും വസ്തുവും ആണ്. അതുകൊണ്ട് തന്നെ അവരെ കുടുക്കാൻ ആണ്. മറ്റുള്ളവരുടെ ലക്ഷ്യം.
ഭാമ : ഓഹോ അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അല്ലേ.
വോൺസ്റ്റബിൾ : അതെ മേഡം, അതിൽ പ്രധാനി ഗോപൻ ആണ്.
ഭാമ : എന്നാൽ ഗോപനെ ഒന്ന് കാണണമല്ലോ, ഇപ്പോൾ തന്നെ നമുക്കൊന്ന് പോകാം
കോൺസ്റ്റബിൾ : ശെരി മേഡം.
അങ്ങനെ ഭാമയും 3 കോൺസ്റ്റബിളും കൂടി ഗോപന്റെ അടുത്തേക്ക് പോയി. അവർ ചെല്ലുമ്പോഴേക്കും ഗോപൻ പുറത്തേക്കു പോകാൻ തുടങ്ങുകയാണ്.