ഡൽഹിയിൽ നടക്കുന്ന പല കാര്യങ്ങളും ഇവിടെ അവതരിപ്പിക്കാൻ അതിനോടൊപ്പം തന്നെ എൻറെ പാഷൻ ഫോളോ ചെയ്യാം.
ഒരു നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ബെന്നിച്ചൻ എനിക്കായി രണ്ടിടം കണ്ടെത്തിയിരുന്നു താമസിക്കാൻ. രണ്ട് സ്ഥലങ്ങളും എൻറെ ബാങ്കിൽ നിന്ന് ഒരു 5 കിലോമീറ്റർ ചുട്ടളവിൽ ആണുള്ളത്. അങ്ങനെ ഒരു ദിവസം ഞാൻ രണ്ട് സ്ഥലവും പോയി കണ്ടു അതിൽ ഒരു വീട് ഞാൻ ഉറപ്പിച്ചു. ആ വീട് എനിക്ക് വളരെ ഇഷ്ടപ്പെട്ടായിരുന്നു. രണ്ടു നില വീട്. ചുറ്റും നല്ല പച്ചപ്പ് പുറകിൽ ആണെങ്കിൽ ഒരു ചെറിയ തോട് ഉണ്ടായിരുന്നു. കളകളമായ വെള്ളച്ചാട്ടത്തിന്റെ ശബ്ദം എന്നെ നന്നായി ആകർഷിച്ചു. ഒരു 400 മീറ്റർ ചുറ്റളവിൽ വേറെ വീട് ഒന്നുമില്ലായിരുന്നു.
പക്ഷേ തൊട്ടടുത്ത് ഒരു വലിയ എസ്റ്റേറ്റ് ഉണ്ടായിരുന്നു അതിനുള്ളിൽ ഒരു ഫാർമൗസ് അതിന്റെ മതിൽക്കെട്ടിൽ കലാമന്തർ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. അതൊരു സ്വകാര്യ എസ്റ്റേറ്റ് ആയിരുന്നു. എൻറെ വീടിൻറെ രണ്ടാമത്തെ നിലയിൽ നിന്ന് നോക്കിയപ്പോൾ നല്ല രീതിയിൽ ലെവൽ ചെയ്ത് ഒരു എസ്റ്റേറ്റ്. കണ്ടാൽ നമ്മുടെ സമ്മർ ഇൻ ബത്ലഹേം സിനിമയിലെ ബത്ലഹേം ഡെന്നിസിന്റെ എസ്റ്റേറ്റ് പോലെ തോന്നും. ബെന്നി ചേട്ടൻ പറഞ്ഞു,
‘ഇത് സൈമൺ ചാന്റെ വീടാണ് നമ്മുടെ ബെറോണിയുടെ ഹസ്ബൻഡ് വർക്കിച്ചന്റെ അടുത്ത സുഹൃത്താണ് സൈമൺ ചാനൽ’. സൈമൺ ഇപ്പം കുട്ടികളോടൊപ്പം വിദേശത്ത് സെറ്റിൽഡാണ്. എന്നെ ആശ്ചര്യപ്പെടുത്തിയത് ആ വീടിൻറെ വാടക ആയിരുന്നു ഇത്രയും നല്ലൊരു വീട് വെറും 8000 രൂപയാണ് വാടകയ്ക്ക് എടുത്തത്. ഇങ്ങനെ ഒരു വീട് ഡൽഹിയിൽ ആയിരുന്നെങ്കിൽ ഒരു അമ്പതിനായിരം രൂപ എങ്കിലും വാടക കൊടുക്കേണ്ടി വന്നേനെ.
പിറ്റേദിവസം ഞാൻ ബാങ്കിൽ നിന്ന് നേരത്തെ ഇറങ്ങി. വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഞാൻ പത്തനംതിട്ടയിൽ പോയി മേടിച്ചു. കുറേ ഇലക്ട്രിക്കൽ അപ്ലയൻസസും കോട്ടും ആദ്യം തന്നെ ആ വീട്ടിൽ ഉള്ള കൊണ്ട് എനിക്ക് കുറച്ച് ബെഡ്ഷീറ്റുകളും,പാത്രങ്ങളും, ബക്കറ്റുകളും, ക്ലീനിങ് ചെയ്യാനുള്ള ഉപകരണങ്ങൾ, ഗ്യാസ് സ്റ്റൗ മാത്രമേ വേണ്ടി വന്നുള്ളൂ.
എല്ലാ സാധനങ്ങളും ഞാൻ മുകളിൽത്തെ നിലയിൽ കൊണ്ടുപോയി വെച്ചു. വരുന്ന വെള്ളിയാഴ്ച ഹാഫ് ഡേ ആയതിനാൽ ഒരു മണി ആകുമ്പോഴേക്കും വന്നു റൂം എല്ലാം വൃത്തിയാക്കി ഓർഗനൈസ് ചെയ്തു ശനിയാഴ്ച മുതൽ താമസം തുടങ്ങാം എന്ന് ഞാൻ വിചാരിച്ചു. എൻറെ ഹോം സ്റ്റേയുടെ ബുക്കിംഗ് തിങ്കളാഴ്ച വരെ ഉണ്ടായിരുന്നു.