പക്ഷേ വെള്ളിയാഴ്ച, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, എച്ച്ആർ ഡിപ്പാർട്ട്മെന്റിന്റെ ഒരു ഓൺലൈൻ വെബിനാർ ഷെഡ്യൂൾ ചെയ്‌തു. ഒരു ഷോട്ട് നോട്ടീസിൽ വന്നത് കാരണം എനിക്ക് ആ കാര്യം ഓർത്തുവയ്ക്കാൻ കഴിഞ്ഞില്ല. അങ്ങനെ വീട് വൃത്തിയാക്കാനുള്ള എന്റെ പ്ലാനിങ് മൊത്തം കൊളമായി. മനസ്സില്ല മനസ്സോടെ ഞാൻ ആ വ്യപിനാർ അറ്റൻഡ് ചെയ്തു.
പരിപാടി കഴിഞ്ഞ് ഹോംസ്‌റ്റേയിലേക്ക് കുതിച്ചപ്പോൾ ബിന്ദു ചേച്ചി കാത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
“എന്താ ശ്യാം വൈകിയത്?” ബിന്ദു ചേച്ചി ചോദിച്ചു, അവരുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞിരുന്നു.
“സോറി, ബിന്ദുചേച്ചി. എനിക്കൊരു മീറ്റിംഗിൽ ഉണ്ടായിരുന്നു,” അവർ മനസ്സിലാക്കും എന്ന് പ്രതീക്ഷയിൽ ഞാൻ വിശദീകരിച്ചു
അവർ സഹതാപത്തോടെ തലയാട്ടി. “ഓ, അതായിരുന്നല്ലേ. എന്നാൽ പിന്നെ വീട് നാളെ വൃത്തിയാക്കിയാൽ പോരെ.,” അവൾ നിർദ്ദേശിച്ചു.
ഞാൻ ഒരു നിമിഷം ഒന്ന് ചിന്തിച്ചു. “ചേച്ചി ഞാനത് പ്ലാൻ ചെയ്തതാണ് ഇന്ന്.എന്തായാലും കഴിയുന്നത്രയും ഇന്ന് തന്നെ എനിക്ക് ചെയ്തിരിക്കണം”, ഞാൻ എൻറെ ഷെഡ്യൂളിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു.
ബിന്ദുചേച്ചി എൻറെ എങ്കിലും വഴങ്ങി പിടിവാശി കണ്ട് അമ്പരന്നതായി തോന്നിയെങ്കിലും വഴങ്ങി. “ നല്ല കഷ്ടപ്പാട് ആയിരിക്കും. എന്നാലും തീരുമാനിച്ചതാണ് എങ്കിൽ ചെയ്തേക്ക്. എന്നാൽ ഞാൻ ബെറോണിയോട് ശ്യാമിനെ ഒന്ന് സഹായിക്കാൻ പറയാം. സൈമൺ ചേട്ടൻറെ വീട് കഴിഞ്ഞാൽ രണ്ടു വീടിനപ്പുറം അവര് താമസിക്കുന്നത്,” അവൾ വാഗ്ദാനം ചെയ്തു.
“വേണ്ട ചേച്ചി. വെറുതെ അവരെ ബുദ്ധിമുട്ടിപ്പിക്കേണ്ട. ഇത് ഞാൻ നോക്കിക്കോളാം,” ഞാൻ ഞാൻ അവരോട് പറഞ്ഞു വേഗം ഇറങ്ങി.
ബിന്ദു ചേച്ചി എന്നോട് യാത്ര പറഞ്ഞു, വൃത്തിയാക്കൽ ആരംഭിക്കാനുള്ള ആകാംക്ഷയോടെ ഞാൻ വേഗം എൻറെ പുതിയ വീട്ടിലേക്ക് പോയി.
വീട്ടിലെത്തി രണ്ടാമത്തെ നില ഞാൻ വൃത്തിയാക്കാൻ തുടങ്ങി. ഓർഗനൈസ് ചെയ്യുന്നതിനുള്ള തിടുക്കത്തിൽ ഞാൻ ലയിച്ചു പോയി. ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കാരണം എൻറെ ഏകാഗ്രത നഷ്ടപ്പെട്ടു. ഞാൻ താഴേക്ക് വന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ, വെറോണി ചേച്ചിയും അവരുടെ വേലക്കാരി ലിസ കൊച്ചു അവിടെ നിൽക്കുന്നത് കണ്ട് ഞാൻ ഞെട്ടി.
“നീ എന്താ ഇത്രയും നേരമായിട്ടും വാതിൽ തുറക്കാൻ? ഒരു അരമണിക്കൂറായി ഞങ്ങൾ ഇവിടെ കൊട്ടുന്നു!” വെറോണി ചേച്ചി ലാഘവത്തോടെ ശകാരിച്ചു.