കേരളത്തിലെ പത്തനംതിട്ടയ്ക്കടുത്ത് ഒരു ഓപ്പണിംഗ് വന്നതായി അറിഞ്ഞയുടനെ ഞാൻ ഒരു ഇൻ്റേണൽ ട്രാൻസ്ഫർ നേടി ഡൽഹിയിൽനിന്ന് പറന്നു. എൻ്റെ തീരുമാനത്തിൽ സഹപ്രവർത്തകരും, മാതാപിതാക്കളും ഞാൻ പോകാൻ റ്റീരുമാനിച്ച നാട്ടിലെ നാട്ടുകാർ പോലും അമ്പരന്നു.
ബസിൽ നിന്ന് ഇറങ്ങുന്ന നിമിഷത്തിലാണ് ഈ പ്രേരണാജനകമായ സംഭവം നടക്കുന്നത്. അസ്തമയ സൂര്യൻ്റെ ചടുലമായ വർണ്ണങ്ങൾ നിറങ്ങളുടെ സിംഫണിയിൽ ആകാശത്തെ വരയ്ക്കുന്നു, കലയോടുള്ള എൻ്റെ നിഷ്ക്രിയ അഭിനിവേശത്തെ ജ്വലിപ്പിക്കുന്നു. ഈ ഭംഗി എൻറെ കൂടെ ആസ്വദിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് എൻ്റെ ഹൃദയം കൊതിക്കുന്നു. പക്ഷെ എനിക്ക് ഇതൊന്നും പുതിയ കാര്യമല്ല. ഞാൻ അന്തർമുഖനാണെങ്കിലും ആത്മവിശ്വാസമുള്ള ആളാണ്, അതുകൊണ്ട് പലപ്പോഴും ഒറ്റയ്ക്കാണ് യാത്രയും സമയം ചെലവഴിക്കലും. ഞാൻ എൻറെ സ്വന്തം കമ്പനി നന്നായി ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആണ് . യാത്ര ചെയ്ത് ക്ഷീണിച്ചു ഞാൻ ഓൺലൈനിൽ ബുക്ക് ചെയ്ത ഹോംസ്റ്റേയിൽ എത്തി.
ഹോംസ്‌റ്റേ ഉടമ ഒരു 50+ വയസ്സുള്ള ആളാണ്. ഒരു വിടർന്ന പുഞ്ചിരിയോടെ പുള്ളി എന്നെ എൻ്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു ദിവസത്തെ യാത്രയ്ക്ക് ശേഷം തളർന്നു, ഞാൻ ഉറങ്ങി പോയി.
പിറ്റേന്ന് രാവിലെ, ഞാൻ എഴുന്നേൽക്കുന്നത് പക്ഷികളുടെ മൃദുലമായ കരച്ചിലും, ജനലിനു വെളിയിൽ ഇലകളുടെ മൃദുവായ മുഴക്കവും കേട്ടാണ്. വരാന്തയിലേക്ക് നടന്നപ്പോൾ , ഭൂപ്രകൃതിയിൽ പൊൻവെളിച്ചം വിതറിക്കൊണ്ട്, കുന്നുകൾക്ക് മുകളിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ചയാണ് എന്നെ വരവേറ്റത്.
ഹോംസ്റ്റേ ഉടമ: ഗുഡ് മോർണിംഗ്, ശ്യാം! നീ നന്നായി ഉറങ്ങിയോ?
ശ്യാം: ഉറങ്ങി ചേട്ടാ . ഇവിടുത്തെ വ്യൂ കൊള്ളാലോ ചേട്ടാ.
ഹോംസ്റ്റേ ഉടമ: എന്റെ നാട് ശ്യാമിന് ഇഷ്ടപെടും . ബ്രേക്ക്ഫാസ്റ്റ് റെഡി ആണ്.എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി. സെർവ് ചെയ്‌യാം.
ശ്യാം: നന്ദി. നാട്ടിലെ ഭക്ഷണം കഴിച്ചതു കാലങ്ങൾ ആയി. കൊതിയാവുന്നു ചേട്ടാ കഴിക്കാൻ. ഞാൻ പെട്ടെന്ന് തന്നെ കുളിച്ചിട്ട് വരാം എന്നിട്ട് കഴിക്കാൻ ചേട്ടാ. ഞാൻ ചോദിക്കാൻ മറന്നു. ചേട്ടന്റെ പേര് എന്തായിരുന്നു?
“ബെന്നി”
കുളി കഴിഞ്ഞു, മേശയ്ക്കരികിലിരുന്ന്, ശ്യാം ഓരോ വിഭവവും ആസ്വദിച്ചു കഴിച്ചു