❤️സഖി 6❤️ [സാത്താൻ😈]

Posted by

♥സഖി 6♥

Sakhi Part 6 | Author : Sathan

[ Previous Part ] [ www.kkstories.com ]


 

ഈ കഥ എത്ര വട്ടം എഴുതിയെന്നോ അതുപോലെ തന്നെ എത്രപ്രാവശ്യം ഡിലീറ്റ് ചെയ്ത് വീണ്ടും എഴുതിയെന്നോ എനിക്ക് പോലും അറിയില്ല. എത്ര എഴുതിയിട്ടും ഒരു തൃപ്തി കിട്ടുന്നില്ല. കഥയുടെ ഫുൾ പ്ലോട്ട് മനസ്സിൽ ഉണ്ടെങ്കിലും അത് എഴുതി പിടിപ്പിക്കാൻ കഴിയുന്നില്ല. ദേ ഇതുതന്നെ വായിച്ചു പോലും നോക്കാതെ അപ്‌ലോഡ് ചെയ്യുന്നതാണ്.

 

വായിച്ചു നോക്കിയാൽ ചിലപ്പോൾ ഇതും ഡിലീറ്റ് ആക്കിയെന്ന് വരും. അപ്പോൾ പറഞ്ഞുവരുന്നത് എന്താണന്നു വെച്ചാലേ എല്ലാർക്കും ഇഷ്ടപ്പെടണം എന്നില്ല കേട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക. വായിച്ച ശേഷം നല്ലതായാലും ചീത്തയായാലും ഒന്ന് കമന്റിൽ പറയുക.

 

അടുത്ത ഭാഗത്തിൽ എല്ലാ തെറ്റുകളും ശെരിയാവും എന്നാണ് എന്റെ പ്രതീക്ഷ. പിന്നെ ഇതുവരെ നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും താങ്ക്സ് 🙏 അതുപോലെ തന്നെ ഫ്ലാഷ്ബാക്ക് ഒരുപാട് വലിച്ചു നീട്ടാൻ ഞാനും ആഗ്രഹിക്കുന്നില്ല അതുകൊണ്ട് കഥക്ക് കുറച്ചു സ്പീടും കൂടുതൽ ആയിരിക്കും കേട്ടോ😊

അപ്പോൾ ബാക്കി കഥയിൽ………

(സാത്താൻ 😈)


 

സഖി 6  by സാത്താൻ 😈

 

 

 

 

 

ദിവസങ്ങൾക്കു ശേഷം എന്റെ പെണ്ണിനെ കണ്ടതുകൊണ്ടാവാം പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷമായിരുന്നു അന്നേ ദിവസം എനിക്കുണ്ടായിരുന്നത്.

വീട്ടിലേക്കുള്ള യാത്രയിലുടനീളം എന്റെ ചിന്ത മുഴുവനും അവൾ മാത്രമായിരുന്നു.

എന്തിനു ചുറ്റുപാടുമുള്ള ആൾക്കാർ ശ്രദ്ധിക്കുന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല.

അല്ലേലും അതെങ്ങനാ പഴയ കുഞ്ചാക്കോ ബോബൻ സ്റ്റൈലിൽ പാട്ടും പാടി വണ്ടി ഓടിച്ചാൽ ആൾക്കാർ നോക്കാതിരിക്കാൻ അവർ പൊട്ടന്മാരൊന്നുമല്ലല്ലോ?

മറ്റേതോ ലോകത്തായത്കൊണ്ട് ഞാൻ ആരും നോക്കുന്നത് കണ്ടില്ല അല്ല കാണാൻ പോലും ആഗ്രഹിച്ചില്ല അതാണ് സത്യം.

 

 

വീട്ടിലെത്തി വണ്ടി പാർക്ക്‌ ചെയ്യുമ്പോൾ പോലും ഞൻ വേറെ ഏതോ മായാ ലോകത്തായിരുന്നു. അത് കൊണ്ട് തന്നെ എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അച്ഛനെയും അമ്മയെയും ഞാൻ ഒട്ട് ശ്രദ്ധിച്ചതുമില്ല.

Leave a Reply

Your email address will not be published. Required fields are marked *