പിന്നീടുള്ള ദിവസങ്ങൾ ഞാൻ വളരെ ശ്രദ്ധയോടുകൂടിയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
ഓഫീസിലും ഹോസ്പിറ്റലിലും നടക്കുന്ന കാര്യങ്ങളും അച്ഛനെ കാണാൻ ആരൊക്കെ വരുന്നുണ്ടെന്നു ഒക്കെ അറിയാൻ ഞാൻ ജൂലിയെ ഏൽപ്പിച്ചു.
അവളെ ഏൽപ്പിച്ച ജോലി അവൾ കൃത്യമായി തന്നെ നിറവേറ്റുന്നുണ്ടായിരുന്നു.
വീട്ടിലും അതുപോലെതന്നെ cctv ക്യാമറകൾ എന്റെ ഫോണുമായി ബന്ധപ്പെടുത്തി ഞാൻ തന്നെ അതും നിരീക്ഷിച്ചു പൊന്നു.
സത്യം പറഞ്ഞാൽ ഈ കാര്യം അഞ്ജലിയോടല്ലാതെ വേറെ ആരോടും പങ്കുവെക്കാൻ പോലും ഞാൻ തയ്യാറായിരുന്നില്ല. അതികം ആരും അറിയാതെ എങ്ങനേലും അവരുടെ സുരക്ഷ ഉറപ്പിക്കുക എന്നതുമാത്രമായിരുന്നു എന്റെ ഏക ലക്ഷ്യം.
ഒരു പരിധിവരെ അതിൽ ഞാൻ ജയിച്ചിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസവും.
ദിവസങ്ങൾ കടന്നുപോയി കൊണ്ടിരുന്നു ഞാൻ ഭയപ്പെട്ടതുപോലെ ഒന്നും തന്നെ നടന്നില്ല. അത് ഒരു പരിധി വരെ എനിക്ക് ആശ്വാസം നൽകിയിരുന്നെങ്കിലും എന്തിനും ഒരു മുൻകരുതൽ ഞാൻ കരുതിയിരുന്നു. എല്ലാം എപ്പോഴും ഞാൻ നിരീക്ഷിച്ചുകൊണ്ടേ ഇരുന്നു.
ദിവസങ്ങളും മാസങ്ങളിൽ വീണ്ടും കടന്നു പോയികൊണ്ടേ ഇരുന്നു. ഇതിനിടയിൽ അഞ്ജലിയുമായി മര്യാദക്ക് ഒന്ന് സംസാരിക്കാൻ പോലും സാധിച്ചിരുന്നില്ല എങ്കിലും എന്റെ അവസ്ഥ അവൾക്ക് മനസ്സിലായിരുന്നു അതിലൊന്നും യാതൊരു വിധ പരാതികളും അവൾക്കില്ലായിരുന്നു. അല്ല അവൾ അതൊന്നും പുറമെ കാണിച്ചിരുന്നില്ല.
അങ്ങനെ ഇരിക്കുമ്പോൾ ആണ് കോളേജിൽ നിന്നും ഒരു ടൂർ പ്ലാൻ ചെയ്തത്. സെക്കന്റ് ഇയർ പിള്ളേരും ഞങ്ങൾ ഫൈനൽ ഇയർ പിള്ളേരും ഒരുമിച്ച് ഒരു 3ഡേയ്‌സ് ടൂർ. കൊടൈക്കനാൽ ആണെന്നാണ് കിട്ടിയ വിവരം.
ടൂർ പോകുന്നതിൽ ഞാൻ സന്തോഷിച്ചിരുന്നു എങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ അച്ഛനെയും അമ്മയെയും തനിച്ചാക്കി പോവുന്നത് അത്രക്ക് സുരക്ഷിതമായ കാര്യം അല്ലാത്തതുകൊണ്ട് ഞാൻ അതിൽ നിന്നും ഒഴിയാൻ പരമാവതി ശ്രമിച്ചുകൊണ്ടേ ഇരുന്നു.
ഈ കാലയളവിനുള്ളിൽ എന്തൊക്കെയോ മറിമായം സംഭവിച്ചതുപോലെ ആഷിക്കും ഹബീബും ഗായത്രിയെയും സ്നേഹയെയും വളച്ചിരുന്നു. അതുകൊണ്ട് തന്നെ അവന്മാർ എന്നെ ടൂർ പോകാൻ നിർബന്ധിച്ചുകൊണ്ടേ ഇരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ വീട്ടിൽ..