❤️സഖി 6❤️ [സാത്താൻ😈]

Posted by

 

 

ആഷിക് : അളിയാ അവസാന വർഷം ആണ് ചിലപ്പോൾ ഇനി മറ്റുള്ളവരെ ഒന്നും കാണാൻ പോലും കിട്ടിയെന്ന് വരില്ല അതുകൊണ്ട് പോവാടാ…

 

 

ഞാൻ : എടാ നിങ്ങൾ പൊക്കോ എനിക്ക് അങ്ങനെ വരാൻ പറ്റില്ല കുറച്ചു പ്രോബ്ലെംസ് ഉണ്ട് അതൊക്കെ ഒന്ന് സെറ്റ് ആക്കിയാൽ മാത്രേ എനിക്ക് മനസ്സമാധാനം കിട്ടു അതാ.

 

 

ഹബീബ് : ഞങ്ങൾക്ക് അറിയാത്ത എന്ത് പ്രോബ്ലം ആണ് നിനക്കുള്ളത് അത് കൂടി പറ

 

 

ഞാൻ : എടാ ഞാൻ പറയാം…. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്.

 

 

ആഷിക് : ശെരി… എന്തായാലും ഇത്രയും നാൾ എല്ലായിടത്തും ഒരുമിച്ചല്ലേ പോയത്?

നീ വരുന്നില്ലേ ഞങ്ങളും പോവുന്നില്ല എന്താ ഹബീബെ?

 

 

ഹബീബ് : അത് ശെരിയാ നമുക്കും പോവണ്ട

 

 

ഞാൻ : നിങ്ങൾ പൊക്കോ അവളുമാർ ഒരുപാട് ആഗ്രഹിക്കുന്നുണ്ടാവും നിങ്ങളുടെ കൂടെ നടക്കാൻ എന്റെ സിറ്റുവേഷൻ അതായതുകൊണ്ടാ അല്ലേൽ ഞാനും വന്നേനെ

 

 

ആഷിക് : ആയിക്കോട്ടെ പക്ഷെ നീയില്ലാതെ ഞങ്ങൾ പോവുന്നില്ല

 

 

ഞാൻ : ഡാ..

 

 

ഹബീബ് : ഒരു ഡായും ഇല്ല പോണില്ല അത്രതന്നെ 😠

 

 

അങ്ങോട്ടേക്ക് അപ്പോൾ കയറിവന്ന അമ്മ എന്താ സംഭവം എന്ന് പോലും മനസിലാവാതെ ഞങ്ങളെ നോക്കി നിന്ന്. എന്താണ് സംഭവം എന്ന് മനസ്സിലാവാഞ്ഞിട്ടാവും പുള്ളിക്കാരി ഞങ്ങളോട് ചോദിക്കാൻ തുടങ്ങി.

 

 

അമ്മ : എന്താ മക്കളെ മൂന്നാളും കൂടെ ഒരു പരിഭവം പറച്ചിൽ?

 

 

ഞാൻ : ഏയ് ഒന്നുല്ല അമ്മേ ഞങ്ങൾ ചുമ്മാ 😊

 

 

ആഷിക് : അല്ലമ്മേ കാര്യമുണ്ട് അടുത്ത ആഴ്ച കോളേജിൽ നിന്നും ടൂർ പോവുന്നുണ്ട് അവസാന വര്ഷമല്ലേ എല്ലാരും കൂടി ഒന്നടിച്ചുപൊളിക്കാം എന്നൊക്കെ കരുതി ഇരുന്നപ്പോഴാണ്

 

 

അമ്മ : എന്തുപറ്റി… ടൂർ ഉണ്ടേൽ പോണം ഇപ്പോഴല്ലേ ഇതൊക്കെ ഒന്ന് ആഘോഷിക്കാൻ പറ്റു.

Leave a Reply

Your email address will not be published. Required fields are marked *