❤️സഖി 6❤️ [സാത്താൻ😈]

Posted by

 

 

ഞാൻ : യാത്രയൊ എങ്ങോട്ട്?

 

 

അച്ഛൻ : എങ്ങിട്ടേക്ക് എന്തിനു അതൊക്കെ പിന്നെ പറയാം. ഇനി ഞങ്ങൾ പറഞ്ഞില്ലെങ്കിലും വഴിയേ നീ അതൊക്കെ അറിയും. നിന്റെ പേടി ഞങ്ങൾ രണ്ടാളും ഒറ്റക്ക് ഇവിടെ നിന്നാൽ എന്തേലും പറ്റും എന്നല്ലേ ആ പേടി ഇനി എന്തായാലും വേണ്ട കേട്ടോ.

 

 

ഞാൻ : പക്ഷെ ഇപ്പോഴും നിങ്ങൾ ഒറ്റക്ക് തന്നല്ലേ പോണേ?

 

 

അച്ഛൻ :അല്ലടാ ഞങ്ങളുടെ ഒപ്പം ഔസപ്പ് അച്ഛനും ജൂലിയും ഉണ്ട്. പിന്നെ എന്തേലും ഒക്കെ ഉണ്ടേൽ ഉടനെ അറിയിക്കാൻ അവൾ തന്നെ ധാരാളം ആണല്ലോ.

 

ഞാൻ : ഓ അപ്പോൾ ഞാൻ അറിയാൻ പാടില്ലാത്ത എന്തോ കാര്യത്തിനുള്ള പോക്കാണ് അല്ലെ 😊

 

 

അച്ഛൻ : ഒരിക്കലും അല്ല നീ അറിയേണ്ട കാര്യം തന്നെയാണ് പക്ഷെ അത് അറിയാനുള്ള സമയം ആയിട്ടില്ല എന്ന് മാത്രം.

 

 

ഞാൻ : ശെരി ശെരി അപ്പോൾ ഞാനും ട്രിപ്പ്‌ പോവാം അല്ലെ?

 

അച്ഛൻ : പിന്നല്ലാതെ. അതെ വേറെ ഒരു കാര്യം പറഞ്ഞേക്കാം ആ കൊച്ചും ട്രിപ്പിനു വരുന്നുണ്ടെന്നൊക്കെ അറിയാം പണിയൊന്നും ഒപ്പിക്കരുത് കേട്ടോ 😂

 

 

ഞാൻ : അയ്യേ ഒരു അച്ഛൻ മകനോട് പറയുന്ന കാര്യം ആണോ ഇത് ശേ മോശം 😂

 

 

അച്ഛൻ : നിന്നോടൊക്കെ പറഞ്ഞില്ലേൽ ആണ് മോശം 😂😂

 

 

ഞാൻ : 🥴🥴🥴🥴🥴🥴

 

 

അങ്ങനെ ഞാനും ട്രിപ്പിനു പോകാൻ തന്നെ തീരുമാനിച്ചു. പിന്നീടുള്ള ദിവസങ്ങൾ കാര്യമായ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാവാത്തതുകൊണ്ട് ഇനി ഒന്നും സംഭവിക്കാൻ വഴിയില്ല എന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. ഞാൻ ട്രിപ്പിനു വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അഞ്ജലിക്കും ഒരുപാട് സന്തോഷമായിരുന്നു. പക്ഷെ എന്തിനു വേണ്ടിയാണ് അച്ഛനും അമ്മയും ഈ യാത്ര പോവുന്നത് എന്ന് മാത്രം എനിക്ക് ഇതുവരെ മനസ്സിലായില്ല. ജൂലിയോടും ഔസപ്പ് അച്ഛനോടും ചോദിച്ചിട്ടു ഒരു വിവരവും ലഭിച്ചില്ല എന്ന് മാത്രമല്ല രണ്ടാളും എന്തൊക്കെയോ എന്നിൽ നിന്നും മറക്കുന്നത് പോലെ എനിക്ക് തോന്നുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *