ഏകദേശം ഒരു മണിക്കൂറിനു ശേഷം……….
‘ടിങ് ടോങ്…. ടിങ് ടോങ്……’
കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ജയദേവൻ പോയി വാതിൽ തുറന്നു.
ജിബിനും ജൂലിയും ആയിരുന്നു അത്.
അവരെ പ്രതീക്ഷിച്ചു നിന്നിരുന്നത് കൊണ്ടാവണം അയാൾ ഒന്നും തന്നെ മിണ്ടാതെ അകത്തേക്ക് തിരിച്ചു നടന്നു. വാതിൽ അടച്ച ശേഷം അവരും അയാൾക്ക് പിന്നിൽ ആയും.
അകത്തേക്ക് ചെന്ന അയാൾ ഒരു ഗ്ലാസ്സിലേക്ക് മദ്യം പകർന്നു അത് ഒറ്റവലിക്ക് കുടിച്ച ശേഷം ദേഷ്യത്തോട് കൂടെ തന്നെ അവർ രണ്ടുപേരോടും ആയി സംസാരിക്കാൻ തുടങ്ങി.
ജയദേവൻ : നിന്നെയൊക്കെ വിശ്വസിച്ചു ഒരു കാര്യം എല്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ 😠 കൂടുതൽ ഒന്നും വേണ്ട ആ ചെക്കനെ അവിടുന്ന് ഒന്ന് മാറ്റി തരാൻ അല്ലെ പറഞ്ഞുള്ളു അതുപോലും ചെയ്യാൻ കഴിയാത്ത രണ്ട് മൈരുകൾ 😡😡😡
ജിബിൻ : സാർ അവനെ മാത്രമല്ല ഈ രണ്ടു ദിവസത്തിനകം അവനെയും അവന്റെ വീട്ടുകാരെയും രണ്ടു സ്ഥലത്ത് എത്തിച്ചു തന്നിരിക്കും പോരെ
ജയദേവൻ : നീ അങ്ങ് കുറെ ഉണ്ടാക്കും ഒന്ന് പോയെടാ കുറെ ആയി നീ ഇങ്ങനെ തൊലിക്കാൻ തുടങ്ങിയിട്ട് 😡
ജൂലി : ഇല്ല സാർ ഇത്തവണ നടന്നിരിക്കും. എവിടെയോ ഒരു ദൂരയാത്ര പോണം എന്ന് മാധവൻ സാർ എന്നോട് പറഞ്ഞിട്ടുണ്ട്. എങ്ങോട്ടേക്ക് ആണെന്ന് മാത്രം പറഞ്ഞില്ല പക്ഷെ അത് അവർ രണ്ടാളും പിന്നെ ഏതോ പള്ളിയിലച്ഛനും മാത്രേയുള്ളു.
പിന്നെ ജിബി പറഞ്ഞപോലെ ആ ദിവസങ്ങളിൽ തന്നെ കോളേജ് ടൂർ ഉള്ളതുകൊണ്ട് വിഷ്ണു അതിനൊപ്പം പോവും.
ജയദേവൻ : ഇതൊക്കെ നടക്കുവോ? ആ ചെക്കൻ ആള് വിളഞ്ഞ വിത്താണ് മണം പിടിച്ചുകൊണ്ടു അങ്ങോട്ടേക്ക് വരില്ല എന്ന് ആരുകണ്ടു.
ജൂലി : ഇല്ല സാർ അവൻ വരില്ല. എന്തേലും പ്രശ്നം ഉണ്ടേൽ വിളിക്കാൻ എന്നെയാണ് അവൻ എല്പിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ ഒരിക്കലും അവൻ ഞാൻ അറിയാതെ എത്തില്ല.