പക്ഷെ അത് നിന്നോട് പറഞ്ഞാൽ അവർ നിന്നെയും എന്തേലും ചെയ്യുമോ എന്നൊരു പേടി അതാ അച്ഛൻ ഒന്നും പറയാത്തത്.
ഞാൻ : ആര് എന്ത് ചെയ്യുമെന്ന് 😳അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത് എനിക്കൊന്നും സംഭവിക്കത്തില്ല കാര്യം പറ.
അച്ഛൻ : അത് മോനെ… നിനക്കറിയാല്ലോ ജയദേവന്റെ കാര്യം അവൻ ഈ ഇടയായി കമ്പനിയിൽ ഒരുപാട് തിരുമറികൾ നടത്തിയിട്ടുള്ളതായി എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
അത് ഞാൻ അവനോട് ചോദിച്ചിരുന്നു എങ്കിലും പലതും പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് അവൻ ചെയ്തത്.
പക്ഷെ ഇപ്പോൾ അവൻ ഓരോ ആവശ്യങ്ങളുമായിട്ട് വരാൻ തുടങ്ങി.
(ജയദേവൻ അച്ഛന്റെ ഏറ്റവും ഇളയ സഹോദരൻ ആണ്. കൂടപ്പിറപ്പാണ് എന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല അച്ഛനെയും ചെറിയച്ഛനെയും പോലെയൊന്നുമല്ലായിരുന്നു അയാളുടെ സ്വഭാവം. സ്വന്തം താല്പര്യങ്ങൾക്കും ലാഭത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത സ്വഭാവം. എന്നെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അത് എതിർത്തത് തന്നെ ഇയാളായിരുന്നു. തീർത്തും ഒരു അസുരൻ സ്വന്തം സ്വാർത്ഥതക്ക് വേണ്ടി കൂടപ്പുറപ്പുകളെ പോലും ഇല്ലാതാക്കാൻ മടിയില്ലാത്തവൻ ആണ് അയാൾ എന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു. അത് വഴിയേ പറയാം )
ഞാൻ : എന്താ അങ്കിൾ പറയുന്ന ആവശ്യങ്ങൾ?
അച്ഛൻ : അത് അവന് നമ്മുടെ കമ്പനിയുടെ പാതി ഷെയർ വേണം എന്ന്. ഇല്ലങ്കിൽ അത് തട്ടിയെടുക്കാൻ എന്തും ചെയ്യുമെന്നൊരു ഭീഷണിയും.
ഞാൻ : ഓ ഇതായിരുന്നോ എന്റെ അച്ഛൻ ഇത്രക്ക് പേടിച്ച കാര്യം. അതൊന്നും ഒന്നും ഉണ്ടാവില്ലന്നെ വെറുതെ പേടിക്കണ്ട ഞാനില്ലേ 🙂
അച്ഛൻ : അതല്ല മോനെ പേടിക്കാൻ ഉണ്ട് അവന്റെ ഇപ്പോഴത്തെ കൂട്ട് കൊച്ചിയിൽ എവിടെയോ ഉള്ള ഏതോ വല്യ ഗാങ്ങും ആയിട്ടാണെന്ന് ആണ് അറിയാൻ കഴിഞ്ഞത്. എന്തും ചെയ്യാൻ അവർ മടിക്കില്ല 😔
ഞാൻ : ഏയ്യ് അതൊന്നും ഒന്നുമില്ല അച്ഛാ. ദേ നിങ്ങളുടെ മകൻ ജീവനോടെയുള്ളിടത്തോളം കാലം ആർക്കും നിങ്ങളെ ഒന്നും ചെയ്യാനാവില്ല പോരെ 🙂. ആ എന്തായാലും ഇതൊന്നും അമ്മ അറിയണ്ട കേട്ടോ.