അമ്മയുടെ പിരിയായ കുഞ്ഞാറ്റ
Ammayude Piriyatha Kunjatta | Author : Abej
കുഞ്ഞാറ്റ എനിക്ക് പെങ്ങളെ പോലെ ആയിരുന്നു.
അല്ല പെങ്ങളായിരുന്നു എന്ന് പറയുന്നതാകും ശരി.
ഞാൻ അഞ്ചിൽ പഠിക്കുന്ന സമയത്താണ് കുഞ്ഞാറ്റ എന്ന സുന്ദരി വാവ ജനിക്കുന്നത്.
മായന്നൂരിൽ നിന്നും പ്രണയ വിവാഹ ശേഷം സ്ഥലം മാറി ഞങ്ങളുടെ നാടായ ഒറ്റപ്പാലത്തേക്ക് എൻ്റെ വീടിൻ്റെ അയൽവാസിയായി എത്തിയ ശിവൻ ചേട്ടൻ്റയും കുമാരി ചേച്ചിയുടേയും ഒരേ ഒരു മകളാണ് എൻ്റെ കുഞ്ഞാറ്റ.
എൻ്റെ അച്ചൻ മനോഹരനും അമ്മ കൗസല്യ എന്ന കൗസുവുമാണ് ആ കൊച്ചു കുടുംബത്തിന് വേണ്ട സഹായങ്ങളൊക്കെ ചെയ്ത് കൊടുത്തത്.
അവർ ഞങ്ങൾക്ക് വെറും അയൽവാസികളായിരുന്നില്ല.
മറിച്ച് ഞങ്ങളുടെ ബന്ധുക്കളെ പോലെ തന്നെ ആയിരുന്നു.
കുഞ്ഞാറ്റക്ക് വയസ് നാലായപ്പോൾ മുതൽ ശിവൻ ചേട്ടൻ ഡ്രൈവറായും കുമാരി ചേച്ചി തീപ്പെട്ടി കമ്പനിയിലും ജോലിക്ക് പോകാൻ തുടങ്ങി.
ആ സമയമെല്ലാം കുഞ്ഞാറ്റയെ നോക്കിയിരുന്നത് എൻ്റെ അമ്മ കൗസല്യയായിരുന്നു.
അവളെ കുളുപ്പിക്കുന്നതും പെടുപ്പിക്കുന്നതും ചോറ് വാരി കൊടുക്കുന്നത് പോലും എൻ്റെ കൗസമ്മയായിരുന്നു.
അച്ചൻ മനോഹരനാണെങ്കിൽ കുഞ്ഞാറ്റയെ ജീവനായിരുന്നു.
രാവിലെ അവൾ ഒരു പലഹാരത്തിൻ്റെ പേര് പറഞ്ഞാൽ വൈകിട്ട് അതും വാങ്ങിക്കൊണ്ടേ അച്ചൻ വീട്ടിൽ വരത്തുള്ളായിരുന്നു.
ഒരു പക്ഷേ സ്വന്തം മകനായ എന്നേക്കാൾ എൻ്റെ അച്ചനും അമ്മക്കുമിഷ്ടം കുഞ്ഞാറ്റയോടായിരുന്നു.
ഞാൻ ഒറ്റ മകനായത് കൊണ്ടാകാം അവർക്ക് ഒരു മകളെ കിട്ടിയ സ്നേഹം അവളോട് തോന്നിയത്.
സഹോദരങ്ങളില്ലാതെ ഒറ്റപ്പെട്ട് നിന്ന എനിക്കും അവൾ ഒരാശ്വാസമായിരുന്നു.
അവൾ എൻ്റെ കൂടെ കളിച്ചും ചിരിച്ചും എൻ്റെ കുഞ്ഞു പെങ്ങളായി വളർന്നു.
ഡിഗ്രി സെക്കൻ്റിയറിൽ വെച്ച് എനിക്ക് പഠിത്തം നിർത്തേണ്ടി വന്നു.
നന്നായിട്ട് പഠിക്കുന്ന എനിക്ക് പഠിത്തം നിർത്താൻ വേറെ ഒരു വലിയ കാരണം കൂടി ഉണ്ടായിരുന്നു.
എൻ്റെ അച്ചൻ മനോഹരൻ ആ സമയത്ത് മരണപ്പെട്ടിരുന്നു.
സൈലൻ്റ് അറ്റാക്ക് എന്ന് വേണമെങ്കിൽ പറയാം.
അച്ചൻ്റെ മരണ ശേഷം കുടുംബത്തിൻ്റെ ഉത്തരവാദിത്വങ്ങൾ മുഴുവനും അമ്മക്കായി മാറി.