ഞാൻ വീട്ടിൽ തിരിച്ചെത്തി രണ്ട് ദിവസമെടുത്തു ഒന്ന് പഴയപോലെയാവൻ. ഇടയ്ക്ക് അശ്വതി വിളിച്ചു അർച്ചനയുടെ കാര്യം പറഞ്ഞു. അങ്ങനെ ആശാന്റിയെ നേരിൽ കാണാൻ ഞാൻ തീരുമാനിച്ചു.
ആച്ചിയും ഫാമിലിയുമായി നിൽക്കുന്ന ഫോട്ടോ ഞാൻ വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചർ ആക്കി. കുറച്ചുമണിക്കൂറുകൾ മാത്രം ലഭിച്ച സുഖമുള്ള ഓർമ്മകൾക്കായി.
കടവന്ത്രയിലെ അശ്വതിയുടെ വീടിന്റെ മുന്നിൽ നിൽക്കുമ്പോൾ ആശാന്റിയെ എങ്ങനെ ഫേസ് ചെയ്യും എന്നായിരുന്നു എന്റെ ചിന്ത. ഒരു ബെല്ലിൽ തന്നെ ആന്റി വാതിൽ തുറന്നു. എന്നെ കണ്ടമാത്രയിൽ കെട്ടിപിടിച്ചു വിശേഷങ്ങൾ തിരക്കി. അങ്ങനെ വിശേഷങ്ങൾ പറഞ്ഞു ഉച്ചയ്ക്ക് അവിടുന്ന് ചോറും കഴിച്ചു ഞാൻ വീടിന്റെ ചുറ്റും നടന്നു. വൈകുന്നേരം ആയപ്പോൾ ഇവിടെ രണ്ടുദിവസം നിന്നിട്ട് പോയാൽ മതിയെന്ന് ആന്റി പറഞ്ഞു. ഞാൻ ഒഴിവു പറഞ്ഞു ആന്റി കുറെ സെന്റി അടിച്ചു എന്റെ കൈ പിടിച്ചു നടന്നു, അടുക്കള ഭാഗത്തെ തൊടിയിൽ നിന്നും ഒരു തണ്ട് വേപ്പില അടർത്തി ഇപ്പോൾ അർച്ചനയുടെ വീടിന്റെ അടുക്കള എനിക്ക് വ്യക്തമായി കാണം, അടുക്കളയിൽ നിന്നും പുക വരുന്നുണ്ട് ഞാൻ ആന്റിയെ ചുറ്റിപറ്റി അവിടെ തന്നെ നിന്നു. അങ്ങനെ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ നിന്നും രണ്ട് കണ്ണുകൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. ഞൊടിയിടയിൽ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ എനിക്ക് പരിചയമുള്ള രണ്ടുകണ്ണുകൾ പെട്ടെന്ന് പിന്നോട്ട് മാറി. എനിക്ക് അത് ആരുടേതാണെന്ന് മനസ്സിലാവാൻ അധികം വേണ്ടിവന്നില്ല, ഞാൻ സമയമെടുത്ത് വീണ്ടും നോക്കി അതെ അവൾ തന്നെ ആച്ചി.
ആന്റിയോട് പഞ്ചാബി കഥ പറഞ്ഞു. ആച്ചിയുടെ ഒറ്റക്കുള്ള ഒരു ഫോട്ടോ കാണിച്ചിട്ട് ഇതാണോന്നു ചോദിച്ചു. അതെ എന്ന് ആന്റി പറഞ്ഞതും എന്റെ ചുറ്റും നൂറു കമ്പിതിരികൾ ഒരുമിച്ചുകത്തിയ ഫീൽ ആയിരുന്നു. ഞാൻ അവിടെ നിന്നും ആന്റിയുടെ കൈ പിടിച്ചു തുള്ളിപ്പോയി. കിതപ്പിനിടയ്ക് ആന്റി കാര്യം തിരക്കി ഞാൻ റൂമിൽ ചെന്നിട്ട് പറയാം എന്ന് പറഞ്ഞു. അങ്ങനെ വെള്ളം കുടിച്ചുകിതപ്പുമാറ്റുന്നതിന്റെ ഇടയിൽ ഞാൻ ആന്റിയോട് ഉമ്മ ഒഴിച് ബാക്കി എല്ലാം പറഞ്ഞു. ആന്റിയും കുറെ വെള്ളം കുടിച്ചു. കാര്യങ്ങൾ അറിഞ്ഞപ്പോൾ ഇത് നിനക്ക് ഞാൻ റെഡിയാക്കിത്തരും എന്ന് ആന്റി ആത്മവിശ്വസത്തോടെ പറഞ്ഞു. ആ കോൺഫിഡൻസ് കൂടി കണ്ടതോടെ ഞാൻ ഉഷാറായി… ഇനി അവളെ കാണാനുള്ള തയ്യാറെടുപ്പുകൾ മാത്രം ബാക്കി.