പരസ്പരം പറഞ്ഞില്ലെങ്കിലും എനിക്ക് അവളെ ഇഷ്ടമായിരുന്നു അതാണ് കാമുകി എന്ന് പറഞ്ഞത് . പക്ഷെ അവൾ എനിക്ക് വേണ്ടി ഒരു പെണ്ണിനെ കണ്ടുപിടിച്ചിരുന്നു, അവളുടെ വീടിന്റെ അടുത്തുള്ള ഒരു കുട്ടി പേര് അർച്ചന. അങ്ങനെ പിറ്റേന്ന് അശ്വതിയെ കാണാനായി ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഒറ്റയ്ക്ക് പോവാൻ ഒരു ചളിപ്പ് ഉള്ളതുകൊണ്ട് വേറൊരു ആത്മസുഹൃത്തായ ശരത്തിനെയും കൂടെ കൂട്ടി.
ഞങ്ങൾ എക്സ്പോർട്സ് ബിസിനസ് ചെയുന്ന ഫാമിലികൾക്കുള്ള ഏറ്റവും വല്യ പ്രേത്യേകതയാണ് ആരെ കാണാൻ പോയാലും ഞങ്ങളുടെ പ്രോഡക്ടസ് അവർക്ക് കൊടുക്കുക എന്നത്. എന്റെ കാരണവന്മാരുടെ ആ പതിവ് ഞാനും തെറ്റിച്ചില്ല അവർക്കുവേണ്ടി ഞാനും ഒരു വല്യ ബോക്സ് കരുതിയിരുന്നു. എഴുപുന്നയിൽ നിന്നും പൊൻകുന്നം വരെയുള്ള ഡ്രൈവിങ്ങിൽ മൊത്തം ഒരു പോസിറ്റിവിറ്റിയായിരുന്നു, അത് അച്ചുവിനെ കാണാൻ പോവുന്നകൊണ്ടാണോ അതോ അർച്ചനയെ പറ്റി ആലോചിച്ചത് കൊണ്ടാണോ എന്ന് മാത്രം അറിയില്ലായിരുന്നു. അങ്ങനെ അവളുടെ വീട്ടിൽ എത്തി.കാണാൻ ചന്തമുള്ള ഒരു സാധാരണ വീട്. ഞാനും ശരത്തും കൂടി എന്റെ കാറിൽ നിന്നും പുറത്തിറങ്ങി. ഞങ്ങളെ കാത്ത് അവളും അർജുനും വാതിക്കൽ തന്നെയുണ്ടായിരുന്നു. അങ്ങനെ അവളുടെ വിശേഷങ്ങൾ ചോദിച്ചു സമയം പോയി, അർജുൻ ഇപ്പോൾ ടൈലിന്റെ പണിക്ക് പോവുന്നു. പാവം……. ഏതേലും ഒരു സർക്കാർ ഓഫീസിൽ ജോലി വാങ്ങേണ്ട ഒരുത്തനെ അങ്ങനെ കണ്ടപ്പോൾ ആദ്യം തോന്നിയ വികാരം ആയിരുന്നു. പക്ഷെ അത്രെയും പരിഭവങ്ങൾക്കിടയിലും എന്നെ ആനന്ദവാനാക്കിയ ഒരു കുഞ്ഞു മാലാഖ ആ വീട്ടിൽ ഉണ്ടായിരുന്നു, അവരുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുവാവ. അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നു അവിടെ നിന്നും ഇറങ്ങുമ്പോൾ ഞങ്ങളും ആ കുഞ്ഞുകുടുംബത്തിന്റെ ഭാഗം ആയി മാറിയിരുന്നു. ആ സംതൃപ്തി അവരുടെ മുഖത്തും നിഴലിച്ചിരുന്നു.
അവിടെ വെച്ച് അവൾ അർച്ചനയെ പറ്റി പറഞ്ഞിരുന്നു. അവളുടെ വീടിന്റെ തൊട്ടടുത്തായി തന്നെയാണ് അർച്ചനയുടെ വീട് ഒരു മതിലിനപ്പുറം. ഇനി ആശാന്റിയെ സോപ്പിട്ടാലേ കാര്യം നടക്കൂ. അച്ചുവിനെ ഒളിച്ചോടാൻ സഹായിച്ച പ്രതികളിൽ ഒരാൾ ഞാനും കൂടി ആണല്ലോ, അതിന്റെ ദേഷ്യം ഉണ്ടാവും ആഹ് ഇനി അത് തീർക്കുക അതിനുവേണ്ടി അടുത്തദിവസം തന്നെ ഞാൻ കടവന്ത്രയ്ക്ക് പുറപ്പെട്ടു.