മിനുക്കുപണികൾക്ക് ശേഷം ഞാൻ എന്റെ മുഖത്തെ എഴുന്നെള്ളിപ്പിനു കൊണ്ടുപോയി അങ്ങനെ മാളിൽ വായിനോക്കി നടന്നപ്പോൾ വിശന്നു നേരെ kfc വാങ്ങി ഫുഡ്‌കോർട്ടിൽ പോയി അപ്പൊ ദേ വരണ് മറ്റേ പഞ്ചാബി ഫാമിലി നല്ല വെളുത്തു തുടുത്തു വെളുത്തുള്ളിപോലെയിരിക്കുന്ന മൂന്നു പെണ്ണുങ്ങൾ അവരുടെ കൂടെയാണ് ഇരുന്നതെന്ന് അറിഞ്ഞിരുന്നേൽ ഒരു ഹിന്ദി പാട്ടെങ്കിലും പാടാമായിരുന്നു. അവർ എന്റെ അടുത്ത് വന്നിരുന്നു ഫുഡ് കഴിച്ചു ആ ചെറുക്കൻ നല്ല ഫ്രണ്ട്‌ലി ആയിരുന്നു അവൻ എന്നെ നോക്കി ചിരിക്കുകയും കൈയിലെ ബോൾ എന്റെ അടുത്ത് വീണപ്പോൾ ഞാൻ എടുത്ത് കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ ഹിന്ദിയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ആലപ്പുഴ,,,,ബോട്ട്,,,, എന്നൊക്കെ പറഞ്ഞത് മാത്രം എനിക്ക് മനസിലായി…. കേറി മുട്ടിയാലോ എന്ന് പലപ്പോഴും തോന്നി കാരണം മൂന്നു പെണ്ണുങ്ങളും കൂടെ ഒരു പഞ്ചാബിയും കൊച്ചും മാത്രം….. പഞ്ചാബിയുടെ കാര്യം ഓർത്തപ്പോൾ ആ തീരുമാനം വേണ്ടെന്ന് വെച്ചു. നേരെ കിട്ടിയാൽ അർനോൽഡിനെ വരെ ലംഗോട്ടി ഉടുപ്പിച്ചു ഗുസ്തി പിടിക്കുന്നവരാണ് , അതുകൊണ്ട് ഞാൻ വീണ്ടും തീറ്റയിൽ മുഴുകി. പക്ഷെ പുള്ളി നേരത്തെ പാർലറിൽ വെച്ച് കണ്ടത് കൊണ്ട് എന്റെയടുത്തു വന്ന് സംസാരിച്ചു. അയ്യോ പാവം ചേട്ടൻ…..ഇയാളെയാണോ ഞാൻ പേടിച്ചത്….എനിക്ക് എന്തോ ദയ തോന്നി. അവർക്ക് ഫാമിലിയായിട്ട് കായലിൽ ഹൗസ്ബോട്ടിൽ കറങ്ങണം അതാണ് ആവശ്യം. എഴുപുന്നക്കാരനായ എനിക്ക് ഇതൊക്കെ ഒരു വിരൽ ഞൊടിച്ചാൽ സോൾവ് ചെയ്യാവുന്നതേയുള്ളു എന്ന് അവർക്കറിയില്ലല്ലോ. ചിറ്റപ്പന് പുന്നമടയിൽ ഒരു ഹോംസ്റ്റേയും 2 ഹൗസ്ബോട്ടും ഉള്ള ധൈര്യത്തിൽ ഞാൻ ആ ഡീൽ അങ്ങ് ഏറ്റെടുത്തു ഇനി ഒരു ഇന്നോവ ക്രിസ്റ്റ കൂടി സംഘടിപ്പിച്ചാൽ മതിയല്ലോ. എന്നെ കണ്ടിട്ട് വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണെന്ന് തോന്നിക്കാണും, സത്യത്തിൽ അങ്ങനെതന്നെയാണ്.കൂട്ടത്തിൽ പ്രായം കുറവുതോന്നുന്ന പെൺകുട്ടി ബാക്കിയുള്ളവരോട് എന്തോ പറയുന്നുണ്ടായിരുന്നു, മറ്റുള്ളവർ അതിനു തലകുലുക്കുകയും, എന്നോട് വന്ന് പേര് തിരക്കുകയും ചെയ്തു അങ്ങനെ എല്ലാവരെയും പരിചയപെട്ടു.കൊച്ചിന്റെ അമ്മ ദിവ് മറ്റേത് രണ്ടും ആച്ചിയും ടിങ്കുവും അവളുമാർ എല്ലാം വീട്ടിലെ പേരാണ് പറഞ്ഞത് എന്ന് കേട്ടപ്പോളെ മനസിലായി. പിന്നെ കൊച്ചിന്റേം പഞ്ചാബിടേം പേര് നിങ്ങളോട് പറയാൻ നിക്കുന്നില്ല, ഇപ്പോൾ അറിഞ്ഞിട്ടും വല്യ കാര്യമില്ലല്ലോ.
മലർകൊടി [Jay]
Posted by