അങ്ങനെ ഞങ്ങൾ മാളിൽ നിന്നും ഇറങ്ങി അവരെ ഒരു ടാക്സിയിലും കയറ്റി നേരെ ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ ആക്കി. ഇന്ന് ഇവിടെ ഫ്രഷ് ആയ്ട്ട് രാവിലെ ആലപ്പുഴയ്ക്ക് പോവാം എന്ന് പറഞ്ഞപ്പോൾ അവരും ഹാപ്പി ഞാനും ഹാപ്പി.അവരോട് യാത്ര പറഞ്ഞു ചിറ്റപ്പനെ വിളിച്ചു ബോട്ടിന്റെ കാര്യം പറഞ്ഞു, ഹോ എന്നെ വിളിച്ച തെറി….. സീസൺ ടൈമിൽ നിന്റെ കഴപ്പും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു ഫോൺ വെച്ച്.ആളെ കുറിച്ച് പറയാൻ ആണെങ്കിൽ two countries സിനിമേലേ വിജയരാഗവൻ വൈബ്. പിന്നെ എന്റെ കയ്യിലിരുന്ന നാടൻ വാറ്റിന്റെ ഒരു ഫോട്ടോ അയച്ചപ്പോൾ ദേ വരുന്നു ഇൻകമിങ് കാൾ.
ചിറ്റപ്പൻ : ആ എടാ… നാളെ നീ എപ്പോഴാ വന്നേ? ഞാൻ : വരാനോ എന്തിന്?അവിടെ അതിന് റൂമൊന്നും ഇല്ലല്ലോ. ചിറ്റപ്പൻ : അത് കുഴപ്പമില്ല ഷിബൂന്റെ അവിടെ റൂമും ബോട്ടും സെറ്റ് ചെയ്യാം. ഞാൻ : മ്മ് ചിറ്റപ്പൻ : പിന്നെ നീ വരുമ്പോ ആ കുപ്പി കൂടെ എടുത്തോ. ഞാൻ അതിന് ഒന്ന് മൂളിയിട്ട് കാൾ വെച്ച്, ഫോട്ടോ അയച്ചില്ലേലും ചിറ്റപ്പൻ എന്നെ വിളിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. കട്ടച്ചങ്കിനെ പുള്ളി അങ്ങനെ ഉപേക്ഷിക്കില്ലല്ലോ.
അങ്ങനെ ഒരു കൂട്ടുകാരന്റെ വീട്ടിലെ ബ്ലാക്ക് കിയ കാർണിവലും വാങ്ങി ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. ഇന്നോവ എങ്ങും കിട്ടിയില്ല.
രാവിലെ പ്രൈവറ്റ് രെജിസ്ട്രേഷൻ കാർണിവലിൽ ഞാൻ പിക്ക് ചെയ്യാൻ ചെന്നകൊണ്ട് പഞ്ചാബിയുടെ മുഖം തെളിഞ്ഞു. ടാക്സി കിട്ടിയില്ലെ എന്ന് ചോദിച്ചപ്പോൾ ഇത് കൂട്ടുകാരന്റെ വണ്ടിയാണെന്ന് പറഞ്ഞു. പുള്ളി എന്റെ കഷ്ടപ്പാട് കണ്ട് എങ്ങനെ നന്ദിപറയണം എന്ന് അറിയില്ല എന്ന് പറഞ്ഞു, ഞാൻ പഞ്ചാബിൽ വരുമ്പോൾ ട്രാക്ടറിൽ ഗോതമ്പ് പാടത്തുകൊണ്ടുപോയാൽ മതിയെന്ന് അറിയാവുന്ന ഹിഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു. വെരി ഫണ്ണി എന്ന് പറഞ്ഞു പുള്ളി എന്റെ തോളിൽ തട്ടി. പിന്നെ എന്റെ വിശേഷങ്ങൾ ഒക്കെ തിരക്കി, ഞാൻ ഡ്രൈവർ അല്ല എന്നും നിങ്ങളെ കണ്ടപ്പോൾ സഹായിക്കണം എന്ന് തോന്നിയതാണെന്നും പറഞ്ഞപ്പോൾ പുള്ളി വീണ്ടും ഹാപ്പി. അല്ലേലും ഞാൻ ഒന്ന് ചിറ്റപ്പനെ കാണണം എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു ഇതിപ്പോ ഇവരുടെ കൂടെ ആയി എന്നേയുള്ളു. എന്തായാലും പുള്ളിക് എന്നെ നന്നായി ബോധിച്ചിട്ടുണ്ട്. പുള്ളി ജീവിതത്തിൽ കണ്ട മലയാളികൾ എല്ലാം എന്നെപോലെയാണെന്നും വേറെ കുറെ കണകൊണയും പറഞ്ഞു കേരളത്തെ പൊക്കികൊണ്ടിരുന്നു. സത്യത്തിൽ നമ്മൾ നന്നായി പെരുമാറിയാൽ നമ്മുടെ നാടിന്റെ പെരുമയും കൂടും എന്ന് അന്ന് ഞാൻ മനസിലാക്കി.