എല്ലാ പുരുഷന്മാരെയും പോലെ ഒരു സാധാരണ ഉദ്ധാരണം മാത്രമാണല്ലോ എനിക്കുണ്ടായത് അത് അവൾ അറിഞ്ഞു അത്രയേ ഉള്ളൂ…. എന്ന് പറഞ്ഞു മനസിനെ ആശ്വസിപ്പിച്ചു.പക്ഷെ കാമത്തിന്റെ ഒരു കാണിക ഉടലെടുത്തോ എന്നൊരു തോന്നൽ. ആഹ് നോക്കാം.
സ്റ്റോപ്പിലിറങ്ങി ഞാൻ അവളെ റൂമിലോട്ട് ആക്കാനായി നടന്നു, കുറേനേരം ഒന്നും പരസ്പരം ഒന്നും മിണ്ടിയില്ല പിന്നീട് അവൾ തന്നെ മുൻകൈ എടുത്ത് ലൗവർ ഉണ്ടോ എന്നൊക്കെ ചോദിച്ചു…. ദൈവമെ ഇവൾ എന്നെ വളക്കാൻ നോക്കുന്നത് തന്നെ എന്ന് മനസ്സ് പറഞ്ഞു, അതൊന്നും പുറത്തുകാണിക്കാതെ ഞാൻ എന്താണെന്ന് ചോദിച്ചു ആച്ചി : തന്റെ കൂടെ നടക്കുമ്പോൾ ഒരു പോസിറ്റീവ് ഫീലൊക്കെ ഉണ്ട്.
അവൾ പറഞ്ഞത് അതെ പോലെ നിങ്ങളോട് പറയണം എന്നുണ്ടായിരുന്നു. ഒരു ആണിന് കിട്ടാവുന്ന നല്ല ഒരു സർട്ടിഫിക്കറ്റ് ആണല്ലോ ആ പറച്ചിൽ. പക്ഷെ സിറ്റുവേഷനുമായി ഒരു മാച്ചിങ് ഇല്ലാത്ത ഡയലോഗ് ആയിരുന്നു അത്.
എന്റെ ഭാര്യ ആവുന്നവൾ ഭാഗ്യവതിയാണെന്ന് പറഞ്ഞ് അവൾ ആ സംസാരം നിർത്തി.അങ്ങനെയാണെങ്കിൽ നിനക്ക് ആ ഭാഗ്യം എടുത്തൂടെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അതിനുള്ള ഇംഗ്ലീഷ് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ അവളെ റൂമിൽ ആക്കി അവരോടൊക്കെ പറഞ്ഞു ഞാൻ ചിറ്റപ്പനെ കാണാൻ പോയി.
ചിറ്റപ്പൻ എന്റെ വരവും കാത്ത് കടവത്തുതന്നെ ഉണ്ടായിരുന്നു. ആച്ചിയോട് ഒരു ക്രഷ് അടിച്ചകാര്യം ചിറ്റപ്പനോട് പറഞ്ഞ്. പുള്ളി പണ്ടേ എല്ലാത്തിനും സപ്പോർട്ടാണ്. അവളോട് തുറന്നുസംസാരിക്കാത്തതിന് എന്നെ രണ്ട് തെറിയും പറഞ്ഞു.
അങ്ങനെ വിദ്യാസാഗർ മെലഡിയും കേട്ട് കായലിറമ്പത്തിരുന്നു ഞങ്ങൾ മദ്യപിച്ചു. ഞാൻ കെട്ടി ഒരു കൊച്ചായിട്ട് വേണം ചിറ്റപ്പന് സ്ഥലവും ബോട്ടെല്ലാം അതിന്റെ പേരിൽ എഴുതിവെക്കാൻ എന്ന് ഇടയ്ക്ക് പറഞ്ഞു…. സംഗതി എന്നെ ആക്കിയതാണ് . അങ്ങനെ കലാപരിപാടി കഴിഞ്ഞ് റൂമിൽ വന്നു ഞാൻ ടീവി വെച്ചു സൂര്യാ ടീവിയിൽ ദേ തട്ടത്തിൻ മറയത്ത്.
ചിറ്റപ്പന്റെ കഥകളും നിവിന്റെ മതിലുചാടി പ്രൊപോസലും കൂടി ആയപ്പോൾ എന്റെ ഉള്ളിലെ നിവിൻ പോളിയും ചാടിഎണീറ്റു. നേരെ ആചിയുടെ റൂമിന്റെ അടുത്തേക്ക് നടന്നു. അവിടെ ആരും ഉറങ്ങിയിട്ടില്ല ക്യാമ്പ് ഫയർ ഒക്കെ ആയി അവർ എൻജോയ് ചെയുന്നുണ്ടായിരുന്നു, അതൊക്കെ കണ്ടപ്പോൾ നിവിൻ ഒന്ന് മടുത്തു. വന്ന സ്ഥിതിക്ക് കേറി മുട്ടിയേക്കാം എന്ന് വിചാരിച്ചു. എല്ലാവരും ബിയർ കഴിച്ചിട്ടുണ്ട് എന്ന് അവിടെ കിടക്കുന്ന കാലികുപ്പി കണ്ടപ്പോൾ മനസിലായി. അവർ എന്നെ സന്തോഷത്തോടെ സ്വീകരിച്ചു. ബ്ലൂടൂത് സ്പീക്കറിൽ കേൾക്കുന്ന ഹിന്ദി ഡാൻസ് സോങ്‌സിന്റെ ഇടയ്ക്ക് ആർക്കൊക്കെ നാടൻ വാറ്റ് വേണം എന്ന് ഞാൻ ചോദിച്ചു. എല്ലാവരും കൈ പൊക്കി. പഞ്ചാബി അത്യാവശ്യം പറ്റ് ആയിട്ടുണ്ട്, പെണ്ണുങ്ങളുടെ കാര്യം പിന്നെ പറയണ്ട പക്ഷെ എല്ലാത്തിനും ബോധം ഉണ്ട്. ദിവ് എന്റെ അടുത്ത് വന്ന് നീയും കുടിച്ചിട്ടുണ്ടല്ലേ എന്ന് ചോദിച്ചു , അതെ എന്ന് പറഞ്ഞു ഞാൻ തലകുലുക്കി. ദിവ് ആച്ചിയെ വിളിച്ചു എന്നെ ഒറ്റയ്ക്ക് വിടണ്ട കൂടെ ചെല്ലാൻ പറഞ്ഞു.