എന്നാലിനി തർക്കം വേണ്ട ദേ ചായ കുടിച്ചോളൂ എന്ന് പറഞ്ഞു കൊണ്ടു അവൾ ഞങ്ങൾക്ക് മുന്നിലേക്ക് ചായ നീട്ടി…
ഞാൻ കടയിലൊന്നു പോയി വരാം മോളെ എന്നും പറഞ്ഞോണ്ട് ഉപ്പ ഇറങ്ങി.
ഞാൻ വീണ്ടും മുകളിലേക്കു കയറി.
എന്റെ ഫോണും എടുത്തു നോക്കി കിടന്നു..
മക്കളുടെ വിളി യാണ് എന്നെ ഉണർത്തിയത് രണ്ടുപേരും കൂടെ എനിക്കരികിലായി കിടന്നു
കുറച്ചുനേരം ഫോണെല്ലാം മാറ്റിവെച്ചു ഞാൻ അവരുടെ കൂടെ കൂടി..
ഞങ്ങൾ ഓരോന്ന് ചെയ്യുന്നതും നോക്കി സലീന ഡോറിന് അടുത്ത് വന്നു നിന്നു.
കുറെ നേരം ഞങ്ങളെയും നോക്കി നില്കുന്നത് കണ്ട് ഞാൻ അവളെയും വിളിച്ചു ഞങ്ങളുടെ കൂടെ കൂട്ടി.
ഞങ്ങൾ നാലുപേരും കൂടി വളരെ സന്തോഷത്തോടെ കുറച്ചുനേരം ചിലവഴിച്ചു..
മക്കൾ രണ്ടുപേർക്കും വലിയ സന്തോഷം ഉള്ളത് പോലെ.
അവരുടെ കളിയും ചിരിയും കണ്ടപ്പോൾ.
ഉമ്മയുടെ വിളി കേട്ടുകൊണ്ടാണ് ഞങ്ങൾ താഴെക്കിറങ്ങിയത്..
താഴെ എത്തിയതും മക്കൾ രണ്ടുപേരും ഉമ്മയുടെ കൂടെ കൂടി ഞാൻ പുറത്തേക്കു പോയേച്ചും വരാം സലീന എന്നും പറഞ്ഞോണ്ട് ഞാനിറങ്ങിയതും
സലീന എന്നെ വിളിച്ചു ഒന്ന് രണ്ട് ഐറ്റംസ് വാങ്ങാൻ ഏല്പിച്ചു.
മക്കളും കൂടെ കൂടി പിന്നെ വാങ്ങാതെ നിവർത്തിയില്ലല്ലോ.
ഉമ്മയും അവരുടെ കൂടെ.
ഹ്മ് എന്നു തലയാട്ടികൊണ്ട് ഞാൻ പുറത്തേക്കിറങ്ങി
പുറത്തിറങ്ങി അങ്ങാടിയിലേക്ക് എല്ലാം ഇറങ്ങി.
ഒരുപാട് നാളായി ഇങ്ങിനെ ഒന്നിറങ്ങിയിട്ടു.
അങ്ങാടിയിലുള്ള ഫ്രണ്ട്സിനൊക്കെ കണ്ട് സംസാരിച്ചു നിന്നതും നേരം പോയതറിഞ്ഞില്ല.
അവരുടെ എല്ലാം കളി തമാശകൾ കേട്ടു കുറെ നേരം ഇരുന്നു..
ജോലികഴിഞ്ഞാൽ സലീനയും കുട്ടികളും എന്ന ചിന്ത മാത്രം മനസിലുണ്ടായിരുന്നുള്ളു അതുകൊണ്ട് തന്നെ കുറെ നാളായി ഇതുപോലെ ഒന്ന് വന്നിരുന്നിട്ടു
അതവരുടെ വാക്കുകളിലും പ്രതിഫലിച്ചു.
സലീനയെ കെട്ടിയതോടെ നി ആളാകെ മാറി സൈനു ഒരു വിവരവും ഇല്ലല്ലോ ഒന്നുകാണാൻ പോലും കിട്ടാറില്ല എന്നൊക്കെ ഓരോരുത്തർ പറഞ്ഞോണ്ടിരുന്നു.
ചങ്ക് കളാണെൽ അതേ സലീനയെ വിട്ടോയിഞ്ഞിട്ടു അവന് നേരം വേണ്ടേ. ആ നിന്റെയൊക്കെ ഭാഗ്യം അനുഭവിക്കാനും വേണം ഒരു ഭാഗ്യം
എന്നൊക്കെ യുള്ള കമന്റ് ഇടയ്ക്കിടയ്ക്ക് വന്നോണ്ടിരുന്നു.