നമ്മുടെ തിരക്ക് അവന്മാർക്കറിയില്ലല്ലോ.
നാട്ടിൽ തന്നെയാ എന്നാൽ നാട്ടിലില്ല താനും എന്നു പറഞ്ഞപോലെ അല്ലേ
ഇവരുടെ ഒക്കെ കൂടി ജീവിതം ആഘോഷിച്ചു തീർത്തിരുന്നേൽ എന്നു ചിന്തിച്ചു പോയ നിമിഷങ്ങൾ ഉണ്ടായിരുന്നു.
സലീന എന്റെ ജീവിതത്തിലേക്ക് വന്നതിൽ പിന്നെ അവളായിരുന്നു എന്റെ സന്തോഷവും ആഘോഷവും എല്ലാം. ഓരോ നിമിഷവും അവളുടെ ആ ചിരിയും കപട ദേഷ്യവും മനസ്സിലേക്ക് ഓടിയെത്തും. പിന്നെ പിന്നെ അവൾ മാത്രമായി എന്റെ ലോകം. അവളുടെ കൂടെ സമയം ചിലവഴിക്കാൻ മാത്രം ഓരോ നിമിഷവും ഞാനും എന്റെ മനസ്സും മോഹിച്ചു കൊണ്ടേ ഇരുന്നു..
അതും നല്ലത് തന്നെയാ അല്ലേൽ ഇവന്മാരുടെ കൂടെ കൂടി ദേ ഇതുപോലെ രണ്ടെണ്ണം അടിച്ചു വന്നിരിക്കേണ്ടി വന്നേനെ.നാട്ടുകാരെ കൊണ്ടു പറയിപ്പിച്ചേനെ.
ഇതിപ്പോ യാതൊരു പേരുദോഷവും ഇല്ല എല്ലാവർക്കും ബഹുമാനം മാത്രം.. എന്നൊക്കെ ചിന്തിച്ചു കൊണ്ടു നിന്നു..
അല്ല എന്താടാ ഇത്രയ്ക്കു ചിന്തിക്കാൻ.
ഏയ് ഒന്നുമില്ലെടാ ഓരോന്ന് ആലോചിച് പോയി.
സലീനയെ കുറിച്ചാണോ..
അല്ലാതെ നിനക്കിപ്പോ വേറെ ചിന്ത ഒന്നും ഇല്ലല്ലോ..
ഏയ് പഴയ കാര്യങ്ങൾ എല്ലാം ഒന്നോർത്തതാടാ..
ഹ്മ് അതൊക്കെ ഇപ്പോഴും ഓർമ്മയുണ്ടോ.
അപ്പോയെക്കും ഫോൺ അടിക്കുന്നത് കേട്ടു..
ഒരുത്തൻ ചിരിച്ചോണ്ട്.
നിന്റെ ബീവി ആയിരിക്കും ചെല്ല്
അവൾക്ക് നിന്നെ കാണാഞ്ഞിട്ട് ഇരിപ്പുറക്കുന്നുണ്ടാവില്ല.
ഞാൻ ഫോണെടുത്തു നോക്കിയപ്പോൾ അവൻ പറഞ്ഞത് ശരിയാ.
ഞാൻ ഇപ്പൊ കൊണ്ടുവരും എന്നാഗ്രഹിച്ചു എല്ലാവരും എനിക്ക് വേണ്ടി വെയ്റ്റിംഗ് ആണ്.
കാണാത്തതോണ്ട് വിളിച്ചതാ മറന്നിട്ടില്ലല്ലോ അതോ അവിടെ എല്ലാവരെയും കണ്ടപ്പോൾ എല്ലാം മറന്നോ എന്നു ചോദിക്കാൻ വിളിച്ചതാ എന്നു പറഞ്ഞു.
ഇല്ലെടി മറന്നിട്ടില്ല ഞാൻ വരുമ്പോൾ വാങ്ങിയിട്ട് വരാം എന്നൊക്കെ പറഞ്ഞു വീണ്ടും അവരുടെ കൂടെ കൂടി..
പോകുന്നവഴിക്കു അവളെല്പിച്ച സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്കു വിട്ടു..
എന്നെ കണ്ടതും മക്കൾ രണ്ടുപേരും കയ്യിൽ തൂങ്ങി. അവരെക്കാളും ധൃതി സലീനക്കായിരുന്നു..
അവളെ ഏല്പിച്ചു കൊണ്ടു ഞാൻ സോഫയിൽ ഇരുന്നു..
അവർ അതെല്ലാം കഴിച്ചു തീർക്കുന്ന തിരക്കിലായിരുന്നു ഉമ്മയും കൂടെ അവരുടെ കൂടെ കൂടി കഴിച്ചോണ്ടിരുന്നു.