ഞാനില്ല മാഷേ..
കളിയോ എന്നു പറഞ്ഞു ഞാൻ അവളെ നോക്കിയതും സലീന എന്റെ തുടയിൽ നുള്ളിക്കൊണ്ട് എന്നെ രൂക്ഷഭാവത്തോടെ നോക്കി
നിനക്ക് എന്തെങ്കിലും കുടിക്കണോ സബി എന്നു ചോദിച്ചു കൊണ്ടു വണ്ടി സൈഡാക്കിയതും.
എനിക്ക് വേണം എന്നു പറഞ്ഞോണ്ട് സലീന ആദ്യം ഇറങ്ങി.
അതിന് നിന്നോടാരാ ചോദിച്ചേ ഞാൻ ഡോക്ടറോട് അല്ലേ ചോദിച്ചേ.അല്ലേ സബി.
എന്നെ നോക്കി വീണ്ടും ചുണ്ട് കൊണ്ടു കോപ്രായം കാണിച്ചോണ്ട് സലീന കടയുടെ മുന്നിൽ നിന്നു.
അങ്ങിനെ വീണ്ടും ഒരു ചായയും പലഹാരവും അകത്താക്കി കൊണ്ടു ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു..
അല്ല നി ഉമ്മയുടെയും ഉപ്പയുടെയും അടുത്തോട്ടു പോകുന്നില്ലേ സബി.
പോകണം ആദ്യം ഇവിടുത്തെ ഉപ്പയെ കാണട്ടെ എന്നിട്ട് പോകാം..
ഹ്മ്
അതേ സബി നമുക്ക് ഉച്ചക്ക് ശേഷം പൊകാം . അല്ലേ.സൈനു
ഹ്മ് നോക്കട്ടെ.
അതെന്താ നോക്കട്ടെ.
അല്ല ഉച്ചക്ക് തന്നെ പോകണോ വൈകീട്ട് പോരെ..
അതിന് മറുപടി പറഞ്ഞത് സബി ആയിരുന്നു.
നിങ്ങടെ കലാപരിപാടി ഞാൻ കാരണം മുടക്കിയിട്ട് എനിക്ക് എങ്ങോട്ടും പോകണ്ടായേ വൈകീട്ടോ രാത്രിയോ എപ്പോയെങ്കിലും പോയാൽ മതിയേ
അതുകേട്ടു സലീനക്കും എനിക്കും ചിരിയാണ് വന്നത്..
കേട്ടില്ലേ സൈനു മിണ്ടാതിരുന്ന പെണ്ണാ ഇപ്പൊ പറയുന്നത് കേട്ടില്ലേ.
ഉവ്വ് ഉവ്വ് കേൾക്കുന്നുണ്ട്.
അല്ല അവൾ പറഞ്ഞതിലും കാര്യമില്ലാതില്ലല്ലോ.
എന്നു പറഞ്ഞു ഞാൻ ചിരിച്ചു.
വല്ല ലൈനും സെറ്റായോടി..
ഭാര്യയുടെ അനിയത്തിയോട് അളിയച്ചാര് ചോദിക്കുന്നത് കേട്ടില്ലേ.
ഇല്ല ഇക്ക അങ്ങിനത്തെ ഒരു പരിപാടിക്കും നിന്നിട്ടില്ല..
ആരും പ്രൊപ്പോസലും കൊണ്ടു വന്നില്ലേ..
അത് നിറയെ ബട്ട്
പഠിക്കുക എന്ന ഒരേ ചിന്തയിൽ ആയതോണ്ടാണോ എന്തോ.
അതുപോരാഞ്ഞിട്ട് എപ്പോഴും അസിസ് ഉപ്പാന്റെയും ഉമ്മയുടെയും മുഖം ഓർമ്മവരും പിന്നെ അതിനൊന്നും ഇന്റെരെസ്റ്റ് കിട്ടില്ല.
ഞാനൊരു ഡോക്ടർ ആയി കാണണമെന്ന് ആഗ്രഹിച്ച ആ മുഖം ഓർമയിൽ വന്നാൽ പിന്നെ ഒന്നിനും തോന്നില്ല ഇക്ക.
അത് കേട്ടു ഞാൻ സലീനയുടെ മുഖത്തോട്ടു നോക്കി.
അവൾ പറയുന്നത് ശരിയല്ലേ.
ഞങ്ങടെ ഉപ്പയെക്കാളും ഞങ്ങളെ ഒരു നല്ലനിലയിൽ എത്തിക്കാൻ പാടുപെട്ടത് അസിസ് ഉപ്പയല്ലേ.