സലീന 3 [SAiNU]

Posted by

പിന്നെ അവളെങ്ങിനെ മറക്കും.

അല്ലേടി.

ഹോ ഹോ അപ്പൊ അതിന് വേണ്ടി കഷ്ടപ്പെട്ട് നിന്റെ ഇത്തയുടെ കയ്യിന്റെ ചൂട് അറിഞ്ഞ എനിക്ക്..

അതേ എന്റെ കയ്യിന്റെ ചൂടറിഞ്ഞിട്ടുണ്ടെൽ അത് കയ്യിലിരുപ്പിന്റെതാണ് എന്നു വിചാരിച്ചോ..

അതുകൊണ്ട് എന്തെ എന്റെ ചൂട് നല്ലോണം ഇപ്പൊ അനുഭവിക്കുന്നില്ലേ.. അതുപോരെ.

സബി ഉണ്ടായിപ്പോയി അല്ലേൽ ഞാൻ പറഞ്ഞേനെ..

അവൾക്കറിയാത്തത് ഒന്നുമല്ലല്ലോ പിന്നെന്താ.

ഞാൻ അന്ന് അങ്ങിനെ ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് നിനക്ക് എന്റെ കൂടെ പൊറുക്കാൻ കഴിയില്ലാരുന്നു..

അയ്യോ മതിയായെ ഓരോയിവും തരാതെ എന്നു പറഞ്ഞോണ്ട് കയ്യെടുത്തു കുമ്പിട്ടു..

അതുകേട്ടു സബി പിറകിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു..

ഞങ്ങൾ ഇങ്ങനെയാടി ഞാനും എന്റെ സലീനയും എന്നാലും നിനക്കറിയാമല്ലോ നിന്റെ ഇത്തയില്ലാതെ എനിക്കും ഞാനില്ലാതെ അവൾക്കോ പറ്റില്ല എന്നു.എന്നുപറഞ്ഞോണ്ട് ഞാൻ കാർ വീട്ടിന്റെ പോർച്ചിലേക്കു കയറ്റി.

സലീന എന്നെ നോക്കി ചിരിച്ചോണ്ട് ബാക്കി റൂമിൽ ചെന്നിട്ടു തരാം വാ അങ്ങോട്ടല്ലേ വരിക അപ്പൊ കാണിച്ചു തരാം ഞാൻ.

ഓക്കേ സലീന മോളു എന്നു പറഞ്ഞോണ്ട് ഞാൻ സബിയുടെ നേരെ കണ്ണിറുക്കി കാണിച്ചു.

അത് കണ്ട് ചിരിച്ചോണ്ട് ഇന്നേതെയാലും പെട്ടു ഇക്ക എന്നു പറഞ്ഞോണ്ട് സബി കാറിൽ നിന്നും ഇറങ്ങി..

അവൾ ഉപ്പയോടും ഉമ്മയോടും എല്ലാം വിശേഷങ്ങൾ പറഞ്ഞോണ്ടിരിക്കുമ്പോൾ ഞാൻ മുകളിലോട്ടു കയറി പോന്നു.

മക്കൾ രണ്ടുപേരും എഴുന്നേറ്റിട്ടില്ല.

 

ഞാൻ ഡ്രസ്സ്‌ മാറാനായി തുടങ്ങിയതും പിറകിൽ നിന്നും അതേ പെട്ടതാണല്ലേ എന്നു പറഞ്ഞോണ്ട് എന്നെ പിറകിൽ നിന്നും പിടിച്ചു വലിച്ചു കൊണ്ടു ബെഡിലേക്ക്..

ബെഡിൽ വീണതും സലീന എനിക്കരികിലായി ഇരുന്നുകൊണ്ട് കൈ രണ്ടും പിടിച്ചു വെച്ചു കൊണ്ടു പെട്ടതാണല്ലേ നി എന്നു ചോദിച്ചു.

ഒന്ന് കുടഞ്ഞാൽ അവളുടെ പിടിയിൽ നിന്നും ഊരാം എന്നറിഞ്ഞിട്ടും ഞാൻ ചിരിച്ചോണ്ട് ആ കിടത്തം കിടന്നു..

അവൾ എന്തൊക്കെയോ പറയുന്നുണ്ട്. കുറെ കഴിഞ്ഞപ്പോൾ അവൾ തന്നെ എന്റെ ചുണ്ടിൽ ഉമ്മവെച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് കിടന്നു.

ഞാൻ അവളുടെ തലമുടിയിൽ തഴുകി കൊണ്ടു അവളെ എണീപ്പിക്കാൻ ശ്രമിച്ചു..

അവൾ എന്നെയും ചേർത്തു പിടിച്ചോണ്ട് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *