പ്രിയം പ്രിയതരം 8 [Freddy Nicholas]

Posted by

അന്നെത്തെ ദിവസം ഏട്ടൻ ജോലിക്ക് പോകാൻ ഇറങ്ങിയത് തന്നെ അല്പം ലേറ്റ് ആയിട്ടാണ്.

പുറത്ത്, ബുള്ളറ്റിന്റെ മുഴക്കം കേട്ടപ്പോൾ എന്റെ മനസ്സ് ഒന്ന് ചാഞ്ചാടി…

എന്തെങ്കിലും കാരണം പറഞ്ഞു ഒന്ന് വരാന്തയിൽ എത്തണം. എനിക്ക് പുള്ളിയെ ഒന്ന് കാണണം… അത്ര മാത്രം.

ഞാൻ : അയ്യോ… അപ്പച്ചി ഞാനിപ്പം വരാമേ… അമ്മയുടെ മരുന്നു വാങ്ങിക്കാൻ ഏട്ടനെ ഓർമ്മപ്പെടുത്താൻ പറഞ്ഞിരുന്നു, ഞാൻ പറഞ്ഞിട്ട് വരാം.

ഞാൻ പെട്ടെന്ന് വരാന്തയിൽ എത്തി. ഏട്ടന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു.

അത് കണ്ടപ്പോൾ ഏട്ടന്റെ മുഖത്തും ആ പുഞ്ചിരി വിടർന്നു. അപ്പോൾ മാത്രമാണ് എനിക്ക് ഉള്ളു കൊണ്ട് ഒരു സമാധാനമായത്.

ഞാൻ : ഏട്ടാ… ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞാരുന്നോ..??

ഏട്ടൻ : ഓ… കഴിഞ്ഞു…

ഞാൻ : ഞാൻ ഇന്നലെ പറഞ്ഞില്ലേ അമ്മയുടെ ആ മരുന്ന് കൊണ്ടുവരണം കേട്ടോ..

ഏട്ടൻ : ആ ആയിക്കോട്ടെ… വരാൻ ലേറ്റാവും. ഇന്നത്തേക്കുള്ള മരുന്നുണ്ടല്ലോ ല്ലേ.”

ഞാൻ : ആ.. ഉണ്ടേട്ട…!!

ബിജുവേട്ടന്റെ മുഖത്ത് സ്ഥായിയായി കാണുന്ന ആ ഗൗരവം അന്നുമുണ്ടായിരുന്നു. പക്ഷെ ഒരു ഞൊടി എന്റെ മുഖത്ത് നോക്കിയപ്പോൾ, ആ മുഖത്ത് ചെറു മന്ദഹാസം വിരിഞ്ഞു.

എന്റെ മനസ്സ് കുളിർത്തു ശരീരവും… എവിടെയൊക്കെയോ ഉള്ളിൽ തട്ടിയ സ്നേഹം പുള്ളിക്ക് മനസ്സിലുണ്ട്. അത് അധികം പുറത്ത് പ്രകടിപ്പിക്കാറില്ല എന്നതാണ് പുള്ളിയുടെ ഒരു പ്രത്യേകത.

ആരുടെയും മുന്നിൽ വച്ച് മോശമായ ചേഷ്ടകളൊ സംസാരമോ ഒന്നും പ്രകടമാക്കാത്ത വ്യക്തിയാണ് ബിജുവേട്ടൻ…

അതിന്റെ ഒരു പുതിയ വേർഷൻ ആണ് എനിക്ക് അദ്ദേഹത്തോട് ഇപ്പോൾ തോന്നുന്ന ഇഷ്ടവും ബഹുമാനവും.

അനുവാദമില്ലാതെയോ, തമാശക്ക് പോലുമോ എന്റെ ശരീരത്തിലോ എന്റെ വിരൽത്തുമ്പിൽ പോലും സ്പർശിക്കാത്ത ഒരു വ്യക്തിയാണ് ഏട്ടൻ.

സത്യം പറഞ്ഞാൽ ആ ഒരു കാര്യത്തിൽ മാത്രം ഞാൻ അങ്ങേരെ ഒരുപാട് ബഹുമാനിക്കുന്നു

അറിഞ്ഞു വരുമ്പോൾ, കൂടുതൽ അടുത്തപ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഏറെ സവിശേഷതകൾ ഉണ്ട് എന്റെ ബിജുവേട്ടന്.

എങ്ങനെ ജോലിക്ക് പോയാലും വൈകീട്ട് ഒമ്പതു മണി കഴിയാതെ പുള്ളി തിരിച്ചെത്താറില്ല. ഫ്രണ്ട്സ് സർക്കിൾ ഒക്കെ ഉണ്ടെങ്കിലും അതിനൊക്കെ പുള്ളി രണ്ടാം സ്ഥാനമാണ് കല്പിച്ചിട്ടുള്ളത് എന്ന നിലപാടാണ്…

Leave a Reply

Your email address will not be published. Required fields are marked *