വരുന്നതോ, ഞങ്ങളുടെ ആവശ്യർത്ഥം… എന്നാൽ ഞങ്ങൾക്ക് പുള്ളിയെ മൈൻഡ് ചെയ്യാൻ നേരമില്ലന്ന് കാണിച്ചാൽ അത് തികച്ചും നന്ദികേടാവും.
ഏട്ടൻ : ഇതാ മരുന്ന്… മൊബൈലിൽ നിന്നും കണ്ണെടുക്കാതെ ഏട്ടൻ മരുന്ന് വച്ചുനീട്ടി.
ഞാൻ : ഓഹ്… മറന്നില്ല ല്ലേ…
ഏട്ടൻ : അതിന്, ഇത് ഇന്ന് കാലത്ത് പറഞ്ഞതല്ലേ… കഴിഞ്ഞ മാസമല്ലലോ..??
ഞാൻ : അതേയ് , ഏട്ടാ ഇത് ഇത്തിരി കോസ്‌ലി മെഡിസിൻ അല്ലേ… പൈസ വേണ്ടേ…??
ഏട്ടൻ : അത് ഞാൻ നിന്റെ ഏട്ടനോട് വാങ്ങിച്ചോളാം, നീ ടെൻഷനാടിക്കേണ്ട.
ഞാൻ : ഓ.. മ്പ്രാ… ആയിക്കോട്ടെ മ്പ്രാ… ഇനി പള്ളി കഞ്ഞി കുടിക്കാൻ കാലായെങ്കി ഉണർത്ഥിക്കാം…
ഏട്ടൻ : ഓ… ആയില്ലേയ്… പള്ളിച്ചായ ഇപ്പൊ ങ്ങട് സേവിച്ചതേയുള്ളു.
ഏട്ടൻ : ആ… എങ്ങനുണ്ട് അമ്മയ്ക്ക്…??
ഞാൻ : വലിയ വ്യത്യാസമില്ല, അങ്ങനെ തന്നെ.
ഏട്ടൻ : ഏട്ടനോട് പറഞ്ഞാരുന്നോ..??
ഞാൻ : ഇങ്ങോട്ട് വിളിച്ചിരുന്നു…
ഏട്ടൻ : എന്താ പറഞ്ഞെ…??
ഞാൻ: അടുത്താഴ്ച ഇങ്ങോട്ട് വരുന്നുണ്ട്. വന്ന് കണ്ടിട്ട് പോട്ടെ… എല്ലാ തിരക്കും ഒഴിഞ്ഞ് എല്ലാ കാര്യങ്ങളും ചെയ്യാനൊക്കില്ലല്ലോ.
ഏട്ടൻ : ഞാനും കാര്യത്തിന്റെ ഗൗരവം വിളിച്ചറീയിച്ചൊട്ടുണ്ട്. മനസ്സിലാക്കിയാൽ കൊള്ളാം.
ഞാൻ : അതേയ്… ഇന്ന് എവിടെയായിരുന്നു വർക്ക് റൂട്ട്…??
ഏട്ടൻ : പെരിന്തൽമണ്ണ… ഹോ എന്നാ ഒടുക്കത്തെ ചൂടാന്നറിയാമോ… വെന്ത്, വിയർത്ത് ഒരു പരുവമായി.
ഞാൻ : ഇന്ന് കാലത്ത് ജോലിക്ക് ഇറങ്ങുമ്പോ തന്നെ ലേറ്റായി ല്ലേ…
വീട്ടി പോയി ഞാൻ ഇത്തിരി നേരം കൂടി കിടന്നതായിരുന്നു… നല്ല പോലെ ഉറങ്ങിപോയി. ആരുമെന്ന് വിളിച്ചുമില്ല. ഏട്ടൻ ചെറുതായി ശബ്ദമില്ലാത്ത ചിരിച്ചു.
ഞാൻ : നേരം വൈകിയല്ലേ ഉറങ്ങിയത് പിന്നെങ്ങനാ… ഞാൻ സ്വരം താഴ്ത്തി പറഞ്ഞു.
ഏട്ടൻ : ആ സമയത്ത് ഒന്ന് ഉണർന്നത് എന്റെ ഭാഗ്യം. അല്ലങ്കി കാണായിരുന്നു പുകില്.
ഞാൻ : ആരും കണ്ടില്ലെന്ന് ഉറപ്പല്ലേ…???
ഏട്ടൻ : എയ്…
ഞാൻ : ഈശ്വരൻ കാത്തു.
ഏട്ടൻ : എല്ലായ്പോഴും ഈശ്വരൻ കാക്കണമെന്നില്ല…