പ്രിയം പ്രിയതരം 8 [Freddy Nicholas]

Posted by

ഞാൻ : ശരിയാണ്.

തലേ ദിവസം ഇരുന്ന് സംസാരിച്ച അതേ സ്ഥലത്ത് ഏട്ടൻ ഇരുന്നു. അൽപ്പം മാറി ഞാനും… ഇന്നലെ ഉണ്ടായിരുന്നത്ര തേജസ്സ് നിലാവെളിച്ചത്തിന്‌ ഇല്ല ഇന്ന്.

ഏട്ടൻ : എന്നാലും തനിക്ക് വല്ലാത്ത നിരാശയായി പോയില്ലേ… അതും ഒന്നല്ല രണ്ട്ദിവസം… ശ്ശെ… എന്താല്ലേ…!!

ഞാൻ : നിരാശയോ… ഇതിനൊക്കെ നിരാശ എന്ന് പറയാനൊക്കുമോ… എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത്ര, നിരാശകളും അവഗണനകളും ഏതെങ്കിലും സ്ത്രീ അനുഭവിച്ചു കാണുമോന്ന് അറിയില്ല.

ഏട്ടൻ എന്റെ മുഖത്ത് നോക്കി… ആ മുഖത്തെ ഭാവം കണ്ട് ഞാൻ നിസ്സംഘ ഭാവത്തോടെ ഏട്ടനെ നോക്കി.

ഏട്ടൻ : മനുഷ്യനെ നേരിൽ കണ്ട് അവരുടെ അവസ്ഥകളെ കുറിച്ച് ആർക്കും വിലയിരുത്താൻ പറ്റില്ലല്ലോ…

ഞാൻ : ഇതിൽ കൂടുതൽ വ്യക്തമായി ഇപ്പോൾ പറയാൻ എനിക്ക് വയ്യ.

ഏട്ടൻ : അപ്പോൾ ചേച്ചി എന്നോട് പറഞ്ഞിരുന്ന സംഭവം സത്യമാണല്ലേ… അങ്ങനെ നേരിട്ട് ചോദിക്കുന്നത് ശരിയല്ല ല്ലോ എന്ന് കരുതി ചോദിക്കാഞ്ഞതാണ്.

ഞാൻ : ചോദിച്ചാലും എനിക്ക് ഇതൊക്കെ തന്നെയേയുള്ളൂ പറയാൻ.

ഏട്ടൻ : താൻ ഇത്ര നിരാശ പെടല്ലടോ… എല്ലാം ശരിയാവും… എല്ലാം നമ്മുക്ക് ശരിയാക്കാം…

ഞാൻ : ശരിയാവണമെങ്കിൽ തുടക്കത്തിലേ ശരിയാവണമായിരുന്നു. ഇനി അത് അസാധ്യമാണ്. അതിന്റെ സമയമൊക്കെ കഴിഞ്ഞു പോയി. പ്രതേകിച്ച് ഇവിടെ അടുത്തില്ലാത്ത ആളിനോട്.

ഏട്ടൻ : വാശി ഒന്നിന് ഒരു പരിഹാരമല്ല മോളെ…

ഞാൻ : ഞാൻ വാശി പിടിച്ചിട്ടും വിളിക്കാഞ്ഞിട്ടും ഒന്നും കാര്യമല്ല. നല്ല ജീവിതം കിട്ടാനും യോഗം വേണം നല്ല ജീവിതം മാത്രമല്ല നല്ല ഭർത്താവും.

ഏട്ടൻ : ഇപ്പൊ… നിന്റെ കെട്ടിയോൻ ഇനി തിരികെ വരില്ലെന്നുണ്ടോ…??

ഞാൻ : അങ്ങേര്, ഓസ്ട്രേലിയയിൽ എത്തിയെന്നു ന്യൂസ് കിട്ടി അതും അയാളുടെ കാമുകിയുമൊത്ത് ഇതിൽ കൂടുതൽ ഞാനും ഇനി എന്താ ഏട്ടനോട് പറയേണ്ടത്.??

ഏട്ടൻ : Ok മോളെ.. ഡോണ്ട് വറി എല്ലാം ശരിയാകും… എല്ലാം നമ്മുക്ക് ശരിയാക്കാം…

ഞാൻ : എങ്ങനെ ശരിയാക്കും…

ഏട്ടൻ : അത് നമ്മുക്ക് ആലോചിക്കാം… നീ ഇപ്പൊ സമാധാനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *