♥സഖി 7♥
Sakhi Part 7 | Author : Sathan
[ Previous Part ] [ www.kkstories.com ]
കഥ ഒരുപാട് വൈകിക്കണ്ട എന്ന് കരുതി എഴുതിയ അത്രയും പോസ്റ്റ് ചെയ്യുകയാണ്. പേജ് കൂട്ടണം എന്നുണ്ട് പക്ഷെ പെട്ടന്ന് ഇടുമ്പോൾ അതിനു കഴിയുന്നില്ല. അടുത്ത ഭാഗവും എത്രയും വേഗം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ് ❤️
And THANKS TO ALL FOR YOUR VALUABLE SUPPORT
ബാക്കി കഥയിൽ….. 😌
❤️സഖി ❤️ഭാഗം 7 BY സാത്താൻ 😈
ഇത്രയും ദിവസം യാതൊരു വിധത്തിലുമുള്ള പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ടാവാം അച്ഛന്റെയും അമ്മയുടെയും യാത്രയ്ക്ക് എനിക്ക് എത്തിരഭിപ്രായം ഇല്ലാതിരുന്നത്. പക്ഷെ എത്ര ചോദിച്ചിട്ടും എങ്ങോട്ടേക്കാണ് യാത്ര എന്ന് മാത്രം ഇരുവരും പറയാൻ തയ്യാറായിരുന്നില്ല. എല്ലാം സനായമാവുമ്പോൾ അറിയും എന്ന് മാത്രമായിരുന്നു മറുപടി. പിന്നെ ഏതൊരു ചെറിയ കാര്യങ്ങൾ പോലും എന്നോട് പറയുന്ന അച്ഛനും അമ്മയും ഇത്രയും രഹസ്യമായി കൈകാര്യം ചെയ്യുന്നുണ്ടേൽ അത് അത്രക്ക് തന്നെ ഗൗരവം നിറഞ്ഞ എന്തേലും ആയിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ ഒരുപാട് ചോദിക്കാനും നിന്നില്ല. അല്ല എന്തായാലും സമയമാവുമ്പോൾ രണ്ടാളും എന്നോട് പറയും അപ്പോൾ പിന്നെ അത് ഇപ്പോഴേ അറിയണം എന്ന് വാശി പിടിക്കേണ്ടതില്ലല്ലോ.
പക്ഷെ എന്തെന്നറിയില്ലാത്ത ഒരു ടെൻഷൻ എന്നിൽ നിലനിൽക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. എത്രയൊക്കെ റിലാക്സ് ആവാൻ ശ്രമിച്ചിട്ടും ആ ടെൻഷൻ വിട്ടുമാറാത്തതുകൊണ്ട് ഒന്ന് ഔസപ്പ് അച്ഛന്റെ അടുത്തുവരെ പോവാം എന്ന് കരുതി ഞാൻ ഇറങ്ങി. റൂമിൽ നിന്നും താഴെക്കിറങ്ങി വരുന്ന എന്നോടായി അച്ഛൻ പറഞ്ഞു.
അച്ഛൻ : മോനെ നിങ്ങൾ നാളെ എപ്പോഴാ പോവുന്നത്?
ഞാൻ : രാത്രിയാണ് എന്നാണ് പറഞ്ഞത്. എന്താ അച്ഛാ..
അച്ഛൻ : ഒന്നുമില്ല ഞാൻ ചോദിച്ചു എന്നേയുള്ളു.