അഞ്ജലി : അയ്യോ അതുപറ്റില്ല. മിസ്സ് സമ്മതിക്കുമെന്ന് തോന്നുന്നില്ല..
ഞാൻ : പ്ലീസ്… പ്ലീസ്….
അഞ്ജലി : ഞാൻ നോക്കട്ടെ ഏട്ടാ എപ്പോഴും ഒന്നും പറ്റില്ല എങ്കിലും പറ്റുമ്പോൾ വരാം എന്താ അത് പോരെ?
ഞാൻ : മതി അത് കേട്ടാൽ മതി 😊
അഞ്ജലി : എന്നാൽ പിന്നെ ഞാൻ കിടക്കട്ടെ?
ഞാൻ : ഉറങ്ങാറായോ?
അഞ്ജലി : ചെറുതായി ഉറക്കം വരുന്നുണ്ട്.
ഞാൻ : എന്നാൽ ഞാൻ ഒന്ന് വീഡിയോ call ചെയ്യട്ടെ എന്തോ നിന്നെ കാണാൻ തോന്നുന്നു.
അഞ്ജലി : ആ എന്നാൽ ചെയ്യ്.
ആദ്യമൊക്കെ വീഡിയോ call ചെയ്യാം എന്ന് പറഞ്ഞാൽ അയ്യോ അതൊന്നും വേണ്ടന്ന് പറഞ്ഞിരുന്ന പെണ്ണാണോ ഇപ്പോൾ പറയുമ്പോൾ തന്നെ സമ്മതിക്കുന്നതെന്ന് മനസ്സുകൊണ്ട് ഞാൻ ഓർത്തുപോയി. ഒരുപാട് ഓർത്തോണ്ട് നിന്നുകഴിഞ്ഞാൽ ചിലപ്പോൾ അവൾ കിടന്നുറങ്ങും എന്നറിയാവുന്നത്കൊണ്ട് ഞാൻ നേരെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് അവളെ വീഡിയോ call ചെയ്തു.
എന്തോ ഒന്ന് വിളിക്കാൻ കാത്തിരുന്നതുപോലെ തന്നെ ആദ്യത്തെ ബെല്ലിൽ തന്നെ call അവൾ ആൻസർ ചെയ്തു.
ഒരു ചുവപ്പ് കളർ ടി ഷർട്ട് ഇട്ടു നിൽക്കുന്ന അവളിൽ എന്തോ ഒരു പ്രത്യേകത എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഈ നഷ്ടപ്പെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടുമ്പോൾ നമ്മളിൽ ഉണ്ടാവുന്ന ഒരു മാറ്റമില്ലേ ആ അത് പോലെ ഒരു തെളിച്ചം ആയിരുന്നു അവളിൽ കാണാൻ കഴിഞ്ഞത്.
“അല്ല ഇത്രനാളായിട്ടും എന്റെ ചെക്കന് വായും പൊളിച്ചു നോക്കി നിക്കുന്നത് നിറുത്താറായില്ലേ? 😂”
എന്നെ കളിയാക്കി കൊണ്ടുള്ള അവളുടെ ചോദ്യവും കുണുങ്ങിയുള്ള ചിരിയുമാണ് കാൾ ആൻസർ ചെയ്തതുമുതൽ അവളെ നോക്കി വായും പൊളിച്ചു നിന്നിരുന്ന എന്നെ തിരികെ സ്വബോധത്തിലേക്ക് എത്തിച്ചത്. അതെങ്ങനെ ആണ് പണ്ടേ അവളെ കണ്ടുകഴിഞ്ഞാൽ വേറെ ഒന്നും ചിന്തിക്കാൻ പോലും പറ്റാറില്ല അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.