എന്തായാലെന്താ എനിക്ക് ഉറങ്ങാനെ തോന്നിയിരുന്നില്ല. അവളെ അങ്ങനെ നോക്കി കിടക്കാൻ ആയിരുന്നു എനിക്കും ഇഷ്ടം. ഇടക്ക് ഉറക്കത്തിനിടയിൽ അവൾ നിവർന്നു കിടന്നപ്പോഴാണ് എന്റെ കണ്ണ് വേറെ എവിടേക്കോ സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞത്. വേറെയൊന്നുമല്ല നിവർന്നു കിടന്നപ്പോൾ അവളുടെ മാറിടങ്ങൾ ശ്വാസഗതിക്കനുസരിച് ഉയർന്നു തഴുന്നത് കണ്ടിട്ട് എന്തോ ഒരു പ്രത്യേക ഫീൽ പോലെ. ഉള്ളിലെവിടെയോ ഒരനക്കം സൃഷ്ടിക്കാൻ അത് മാത്രം മതിയായിരുന്നു. അല്ല അതിലിപ്പോൾ തെറ്റൊന്നുമില്ലല്ലോ എന്റെ പെണ്ണിനെ അല്ലെ ഞാൻ നോക്കുന്നത്. 😊 ഒരുപാട് വലുതല്ല എങ്കിലും അത്യാവശ്യം വലിപ്പമുള്ള അവളുടെ മാറിടങ്ങളുടെ ആകാര വടിവ് എന്നെ മത്തുപിടിപ്പിക്കുന്നതായി എനിക്കപ്പോൾ തോന്നി. മുൻപ് ഒരിക്കൽ അവൾ അയച്ചു തന്ന ഒരു പിക്കിലും എന്റെ കണ്ണ് ഈ രീതിയിലായിരുന്നു സഞ്ചരിച്ചത്.
ഇടക്കെപ്പോഴോ എന്നെ അത്രക്ക് വിശ്വാസം ഉള്ളതുകൊണ്ടല്ലേ അവൾ ധൈര്യമായി ഫോൺ ഓണിൽ വെച്ചുതന്നെ കിടന്നുറങ്ങുന്നതെന്ന് ഓർത്തപ്പോൾ ഒരു കുറ്റബോധം തോന്നി. അതുകൊണ്ട് തന്നെ ആ നോട്ടം ഞാൻ അവിടെ നിറുത്തി. പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്കായിരുന്നില്ല. ഡിസ്പ്ലേയിൽ അവളുടെ കവിൾ വരുന്ന ഭാഗത്തിൽ ഞാൻ ചുമ്പിച്ചു. ശേഷം വീണ്ടും അവളെത്തന്നെ നോക്കി അങ്ങനെ കിടന്നു. ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞുകൊണ്ട് നിദ്രാ ദേവിയെ പുൽകി.
രാവിലെ ആദ്യം എഴുന്നേറ്റത് അഞ്ജലി ആയിരുന്നു. കണ്ണ് തുറക്കുകയും കാണുന്നത് call കട്ടാക്കാതെ തന്നെ മറുതലക്കൽ ഫോണിന് മുന്നിൽ കിടന്നുറങ്ങുന്ന വിഷ്ണുവിനെയും.
“പാവം ഇന്നലെ ഒന്ന് ഗുഡ് നൈറ്റ് പോലും പറയാൻ കഴിഞ്ഞില്ല എപ്പോഴാണോ എന്തോ ഉറങ്ങിയത് ” അവൾ മനസ്സിൽ പറഞ്ഞു. ശേഷം ഫോൺ ഡിസ്പ്ലേയിലൂടെ അവന് ഒരു ഉമ്മയും കൊടുത്ത ശേഷം അവനെ തന്നെ നോക്കികൊണ്ട് ബെഡിൽ തന്നെ ഇരുന്നു.
“എന്റെ കൃഷ്ണാ ഈ ചെക്കൻ എന്നും എനിക്ക് കൂട്ടായിട്ട് കൂടെ തന്നെ ഉണ്ടാവാണേ ”
അവൾ തന്റെ ഇഷ്ട ദേവനോട് മനസ്സറിഞ്ഞുതന്നെ പ്രാർത്ഥിച്ചു. പക്ഷെ അവളുടെ ആ പ്രാർത്ഥന ഭഗവാൻ ചെവിക്കൊള്ളില്ല എന്നവൾക്ക് അപ്പോൾ അറിയില്ലായിരുന്നു.