അച്ഛൻ എന്റെ കവിളിൽ ഒരു ഉമ്മ തന്ന ശേഷം സൂക്ഷിച്ചൊക്കെ പോയിട്ട് വരണം എന്ന് പറഞ്ഞു. ഞാനും അച്ഛനോട് സൂക്ഷിച് പോയാൽ മതിയെന്നും.
അമ്മയും എന്നെ കെട്ടിപിടിച്ചുകൊണ്ട് ഒരു ഉമ്മ തന്നു. ശേഷം അവർ പോവാനായി വണ്ടി മുന്നോട്ടെടുത്തു. ഗേറ്റിന്റെ അടുത്തേക്ക് നീങ്ങിയ വണ്ടി പെട്ടന്ന് സഡൻ ബ്രേക്ക് ചെയ്യുന്നത് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു.
ഞാൻ : എന്താ എന്തുപറ്റി?
അച്ഛൻ : ഏയ് അതൊരു പൂച്ച വട്ടം ചാടിയതാണ്.
ഞാൻ : ഇറങ്ങിയപ്പോൾ തന്നെ ദുശകുനം ആണല്ലോ അച്ഛാ.
അച്ഛൻ : ഏയ് അങ്ങനെയൊന്നുമില്ല മോന് വെറുതെ പേടിക്കണ്ട. അച്ഛൻ പൂച്ച വരുന്നത് കണ്ടില്ല അതാ.
ഞാൻ : പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഹൈ റേഞ്ചിലെക്ക് ആണ് പോവുന്നത് വണ്ടി സൂക്ഷിച്ചൊക്കെ കൊടുക്കണം കേട്ടോ.
അച്ഛൻ : ആ ശെരി …. എന്നാൽ ഞങ്ങൾ പോയിട്ട് വരാട്ടോ. എന്തേലും ഉണ്ടേൽ വിളിക്കണം.
ഞാൻ : ശെരി… ജൂലി ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ എന്തേലും പന്തികേട് ഉണ്ടെന്ന് തോന്നിയാൽ ഉടനെ വിളിക്കണം
ജൂലി : ശെരി സാർ.
അവരുടെ വണ്ടി പതിയെ മുന്നോട്ട് നീങ്ങി എന്റെ കണ്ണിൽ നിന്നും ഓടി മറഞ്ഞു. അപ്പോൾ ഞങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല അവസാനം ആയാണ് പരസ്പരം കാണുന്നതെന്ന്. ഒരുപക്ഷെ ജൂലി അയച്ചുകൊണ്ടിരുന്ന മെസ്സേജ് കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഒന്നും നടക്കില്ലായിരുന്നിരിക്കാം പക്ഷെ വിധി അത് മറ്റൊന്നായിരുന്നു.
തുടരും…… 😈
തെറ്റുകൾ ഒരുപാട് ഉണ്ടാവുമെന്ന് അറിയാം മുൻപുള്ള പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു ഇപ്പോൾ ആണ് ഒന്ന് ഓക്കേ ആയി വരുന്നത്. പിന്നെ ഈ കഥയിലെ 90% സങ്കൽപ്പിക്കവും ബാക്കി 10% റിയൽ ലൈഫ് ഇൻസിഡന്റ്സും ആണ് അതുകൊണ്ട് തന്നെ ചില ഭാഗങ്ങൾ എഴുതാൻ ആലോചിക്കുമ്പോൾ തന്നെ എവിടെയൊക്കെയോ ഒരു നീറ്റൽ ഉള്ളതുപോലെ. എന്തായാലും കഴിയുന്നത്ര വേഗം തന്നെ കഥ പൂർത്തിയാക്കാൻ ശ്രമിക്കാം. ഒരിക്കൽക്കൂടി എല്ലാവരോടും thanks ❤️❤️❤️