ജിബിൻ : 😂😂😂😂 അത് പിന്നെ ഇനി രണ്ട് ദിവസത്തേക്ക് നിന്നെ എനിക്ക് കിട്ടില്ലല്ലോ പിന്നെ എല്ലാം നല്ലപോലെ നടന്നാൽ നിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ജയദേവൻ സാർ കൊണ്ടുപോവില്ലേ അതാ 😊
ജൂലി : മ്മ് ശെരി ശെരി… സമയമില്ല ഞാൻ ചെല്ലട്ടെ. പിന്നെ ബാക്കിയൊക്കെ നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ കേട്ടോ..
ജിബിൻ :ആഹ് ശെരി ശെരി.. പിന്നെ ഓർമയുണ്ടല്ലോ ഇത്തവണ പിഴക്കരുത്.
ജൂലി : ഇല്ല… എല്ലാം ഞാൻ കറക്റ്റ് സമയത്തു തന്നെ അറിയിച്ചിരിക്കും.
ജിബിൻ : ആ ശെരി എന്നാൽ ചെല്ല് ഇനി അവനു സംശയം ഒന്നും തോന്നേണ്ട.
ജൂലി : ആഹ് ശെരി
അതും പറഞ്ഞു ഇരുവരും ഒന്ന് കൂടി ചുംബിച്ച ശേഷം അവൾ തന്റെ സാധനങ്ങളും എടുത്തുകൊണ്ടു പാർക്കിങ്ങിൽ നിന്നും വെളിയിലേക്ക് നടന്നു.
ദൂരെ നിന്നും നടന്നു വരുന്ന ജൂലിയെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി എങ്കിലും നേരത്തെ പറഞ്ഞതുപോലെ തന്നെ അത് ഞാൻ കാര്യമാക്കിയില്ല. അവൾ വണ്ടിയിൽ വന്നു കയറിയപ്പോൾ കാത്തിരിക്കുന്ന ഔസപ്പ് അച്ഛനോട് സ്തുതിയും പറഞ്ഞു.
ഞാൻ വീട് ലക്ഷ്യമാക്കി വണ്ടിയും ഓടിച്ചു. ഇടക്കൊക്കെ എന്തേലും ഒക്കെ ഞങ്ങൾ മൂന്നാളും പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. രാത്രിയായത് കൊണ്ട് വണ്ടികൾ തീരെ കുറവായിരുന്നു റോഡിൽ. അതുകൊണ്ട് തന്നെ ഏകദേശം ഒരു അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ ഉറങ്ങുന്ന അച്ഛനെയും അമ്മയെയും ഉണർത്താണ്ട എന്ന് കരുതി അവർക്ക് രണ്ടാൾക്കുമുള്ള രണ്ടു മുറികൾ ഞാൻ തന്നെ അവരെ കാണിച്ചു കൊടുത്തു. ശേഷം അടുക്കളയിൽ പോയി ഭക്ഷണവും എടുത്ത് കഴിച്ച ശേഷം ഞാനും മുറിയിലേക്ക് പോയി.
മുറിയിലെത്തി ഒന്ന് ഫ്രഷ് ആയി വന്നു നേരെ കാട്ടിലിലേക്ക് കയറി കിടന്നു. എന്തോ എല്ലാ കാര്യവും ഔസപ്പ് അച്ഛനോട് പറഞ്ഞപ്പോൾ കുറെയേറെ ആശ്വാസം കിട്ടിയിരുന്നു. ഒരു പരിധി വരെ എന്റെ എല്ലാ ടെൻഷനും മാറി എന്ന് വേണം പറയാൻ. പിന്നെ അച്ഛൻ പറഞ്ഞതുപോലെ അവർ തിരികെ വരുമ്പോൾ അവൻ കൂടെ അവർക്കൊപ്പം ഉണ്ടേൽ പിന്നെ ഒന്നിനെയും എനിക്ക് പേടിക്കണ്ട ആവശ്യവും ഉണ്ടാവില്ല.