പിറന്നാൾ സമ്മാനം [Kunjava]

Posted by

“നമ്മളൊരു റിസപ്ഷനു പോകുന്നു…

“റിസപ്ഷനോ… ഇങ്ങനെയോ…

“എന്റച്ചാ….വിളിക്കാത്ത കല്ല്യാണതിന് പോയി ഫുഡ് കഴിക്കുന്നത് എന്തൊരു ത്രില്ല് ആണെന്നറിയോ… ഇപ്പൊ നമ്മളെ രണ്ടാളേം കണ്ടാൽ അവിടെ ഫങ്ക്ഷനു വന്നതല്ലെന്ന് ആരും പറയില്ല…

“എന്നാലും മോളെ… ആർക്കെങ്കിലും മനസ്സിലായാൽ നാണം കെടില്ലേ… അതും ഞാനിങ്ങനെ…

“അച്ഛൻ ധൈര്യമായിട്ട് വാ… ഇതൊരു സൂപ്പർ ത്രില്ലാണ് …

“ഉം ശെരി… എന്റെ മെക്കപ്പൊക്കെ കറക്റ്റല്ലേ…

“ഒരു കുഴപ്പോമില്ല… – ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങി… ഒപ്പം അച്ചനും… അച്ഛൻ സാരിയൊക്കെ ഒന്ന് നേരെയാക്കി…

“പോവല്ലേ… ഒരു മിനിറ്റ്…

“എന്താ… – അച്ഛൻ മുന്താണിയുടെ പിന്നഴിച്ച് പ്ലീറ്റ് നിവർത്തി സാരി തോളത്ത് പിൻ ചെയ്തു… സാരിത്തുമ്പ് പിന്നിലൂടെയെടുത്ത് മുന്നിൽ പിടിച്ചു..

“പോവാം….

“ആഹാ… – ഇപ്പഴാ ശെരിക്കും അച്ഛനെന്റെ അമ്മയായത്….

“പോടീ… – ഞങ്ങൾ ഹാളിലേക്ക് നടന്നു… വാതിൽക്കൽ നിന്ന ഏതോ അമ്മാവൻ ഇപ്പഴാണോ വരുന്നതെന്നൊക്കെ ചോദിച്ച് അകത്തേക്ക് ആനയിച്ചു… ഞങ്ങൾ സ്റ്റെജിലെ ഫോട്ടോയെടുപ്പും പരിപാടികളുമൊക്കെ കുറച്ച് നേരം നോക്കി നിന്നു…

“മോളെ.. ആരൊക്കെയോ ശ്രദ്ധിക്കുന്നപോലെ…

“അത് പിന്നെ ശ്രദ്ധിക്കാതിരിക്കുമോ അച്ഛാ… ഈ ഹാളിലെ ആണുങ്ങളിൽ പലരും ഇപ്പൊ നമ്മളെയാ നോക്കുന്നത്… നമ്മളെന്ന് വെച്ചാ അച്ഛനെ… അച്ഛന്റെ നേരെ ഇടത് ഒരു ജിമ്മൻ ചെക്കനെ കണ്ടോ…നമ്മളിവിടെ വന്നപ്പോ മുതൽ അവൻ അച്ഛന്റെ ചോര കുടിക്കുവാ…

“ശോ… ഒന്ന് പോ… – അച്ഛനത് കേട്ടപ്പോൾ ആകെ നാണമായി… കുറച്ച് നേരം ഞങ്ങളവിടെ കറങ്ങി നടന്നു… അതിനിടക്ക് ആരൊക്കെയോ വന്ന് കുശലം ചോദിച്ചു… അവസാനം ഞങ്ങൾ കാര്യപരിപാടിയിലെക്ക് കടന്നു… ഉഗ്രൻ ബൊഫെ… കഴിച്ച് കഴിഞ്ഞ് ഞങ്ങൾ നൈസായി ഇറങ്ങി… കാറിലേക്ക് കയറി…

 

“എങ്ങനുണ്ടായിരുന്നു അച്ഛാ…

“അടിപൊളി….എന്തൊരു രസാ… ആണുങ്ങളുടെ നോട്ടവും സൈറ്റടിയും പഞ്ചാരയടിയും… ഹോ…

“അതിനിടക്ക് ഒരു ചേച്ചി വന്ന് എന്തോ ചോദിക്കുന്ന കേട്ടല്ലോ…

“ഓ….അതവരുടെ മോന് നിന്നെ കെട്ടിച്ച് കൊടുക്കുമോന്ന്…

“ഹ… ഹ… അച്ഛനെന്ത്‌ പറഞ്ഞു…

“ആലോചിക്കാമെന്ന്… നമ്പറും കൊടുത്തു…

“അയ്യോ….ഇനി അവര് വിടില്ല…

“നമ്പർ കൊടുത്തപ്പോ രണ്ട് നമ്പർ തെറ്റിപോയതുകൊണ്ട് കുഴപ്പമുണ്ടോ…

Leave a Reply

Your email address will not be published. Required fields are marked *