പത്താം ക്ലാസ് നല്ല മാർക്കൊടു കൂടി ഞാൻ ജയിച്ചു ഉപ്പാക്ക് അത് വളരെ സന്തോഷം ആയി എനിക്ക് ഡ്രസ്സ് ഒക്കെ എടുത്തു തന്നു.
ഇന്നുവരെ ഉപ്പാനോട് ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എല്ലാം ഉപ്പ എനിക്ക് സാധിച്ചു തന്നു.+2നല്ലാ മാർക്കൊടു കൂടി പാസായി.
ഡിഗ്രി പഠിക്കണം എന്നൊക്കെ കൂട്ടുകാർ പറയുമ്പോഴും ഉപ്പ സമ്മതിച്ചാൽ നോകാം എന്ന് കൂട്ടുകാരോട് പറഞ്ഞു ഞാൻ സ്കൂൾ വിട്ടു പോരുമ്പോൾ അവരെ എല്ലാരേം ഇനി കാണാൻ കഴിയില്ലല്ലോ എന്നോർത്തായിരുന്നു സങ്കടം
കൂട്ടുകാരികളുടെ കളിചിരി കഥ പറച്ചിൽ എല്ലാം എനിക്ക് വളരെ സന്തോഷം ആണ് ചിലരുടെ വീട്ടിലും പോയിട്ടുണ്ട് ഒന്ന് രണ്ടു തവണ അവിടെ ഒക്കെ ചെല്ലുമ്പോ എന്തോ പറഞ്ഞറിയിക്കാൻ പറ്റില്ല കൂടെ സങ്കടവും അവരുടെ ഒക്കെ ഉമ് മാനെ കാണുമ്പോൾ.
എന്നാലും എന്നെയും മോളെ പോലെ അവർ നോക്കിയതും സംസാരിച്ചതും ഒക്കെ.
അതൊക്കെ വീട്ടിൽ വന്നു പറയുമ്പോൾ ഉപ്പാടെ കണ്ണ് നിറയുന്നത് കാണാം. പണം അല്ല മനസിന്റെ സന്തോഷം തൃപ്തി മനസിലെ ആഗ്രഹങ്ങൾ നടത്തുക ഇഷ്ടങ്ങൾ ഒക്കെ നോക്കി ജീവിക്കുക എന്ന് ഉപ്പ പറയും.
+2കഴിഞ്ഞു ഞാൻ ഡിഗ്രി പഠിച്ചോളാൻ ഉപ്പ പറഞ്ഞെങ്കിലും ഞാൻ ഉപ്പയുടെ പൈസ കളയണ്ട എന്ന് കരുതി ലാബ് ടെക്നിക് പഠിച്ചു.
ഒരു ജോലിയും കിട്ടി കൂട്ടുകാരൊക്കെ ഇടക്ക് കാണുമെങ്കിലും അവർ കോളേജിലെ വിശേഷം പറയുമ്പോഴൊക്കെ ആഗ്രഹം തോന്നുമെങ്കിലും ഞാൻ ഉള്ള ജോലിയിൽ തൃപ്തി പെട്ടു.
അങ്ങനെ ആണ് ഗൾഫിലുള്ള അൻശുവിന്റെ ആലോചന വന്നേ ഉപ്പാടെ പരിചയത്തിൽ ഉണ്ടായിരുന്ന ഫ്രണ്ടിന്റെ മകൻ ആണ് നാട്ടിൽ ഡിഗ്രി പഠിച്ചു ഉപ്പാടെ ഒപ്പം പൊയ് ജോലി ചെയുന്നു.
ഒരു കൂട്ട് കുടുംബം പോലെ ആയിരുന്നെങ്കിലും അവരുടെ ഫാമിലിയിൽ സ്വത് തർക്കം വന്നു പലരും പിരിഞ്ഞു എന്നാണ് ഉപ്പ പറഞ്ഞത്.
അൻശുവിന്റെ ഫാമിലി ഇടത്തരം ആയകൊണ്ടും ഉപ്പയുടെ ഫ്രണ്ടിന്റെ കൂട്ടുകാരന്റെ മകൻ ആയകൊണ്ടും സമ്മതിച്ചു
അങ്ങനെ വിവാഹ നിച്ഛയം ചെക്കന്റെ ഉപ്പ നാട്ടിൽ വന്നു ഉമ്മയും പെങ്ങളും ഒക്കെ വന്നു നടത്തി തിരിച്ചു പൊയ് ചെക്കന്റെ നമ്പർ തന്നെങ്കിലും വിളിക്കാൻ എനിക്ക് ഫോൺ ഇല്ലാത്തതു കൊണ്ട് അൻഷു അവിടെന്നു ഒരു ഫോൺ എനിക്ക് അയച്ചു തന്നു ഒരു samsaung ഫോൺ android.