അങ്ങനെ ചെക്കന്റെ ഉമ്മ വന്നപ്പോ ഒരു പവന്റെ വളയും ഒരു മോതിരവും അവരുടെ ഉപ്പാടെ വക മോൾക്ക് എന്തേലും മേടിച്ചു കൊടുക്ക് എന്ന് പറഞ്ഞു 5000രൂപയും തന്നിട്ട് പോയത്. അതൊന്നും അല്ലായിരുന്നു ഉപ്പാക്ക് വേണ്ടി ഇരുന്നത് എന്റെ സന്തോഷം ആയിരുന്നു.
അങ്ങനെ ഫോണിൽ കൂടി എന്നെ ഒരൊന്നും പഠിപ്പിച്ചതും ഇക്ക തന്നെയാണ്. അങ്ങനെ ഇക്ക വിളിക്കുമ്പോഴൊക്കെ ഓരോ വിശേഷങ്ങളും പറയും ചിലപ്പോ രാത്രി വിളിക്കും അന്നേരം ഒക്കെ ഉപ്പ ഉറങ്ങും ഞാൻ ഫോണെടുത്തില്ലേൽ ആൾ പിണങ്ങും പിന്നെ ദേഷ്യം കാണിക്കും എനിക്ക് അത് സങ്കടം ആവും അത് കൊണ്ട് മെല്ലെ സംസാരിക്കും.
ചിലപ്പോഴൊക്കെ ഇക്കാടെ സംസാരം വേറെ രീതിയിലേക്ക് ആയിരുന്നു ആദ്യം അന്നൊക്കെ ഞാൻ വേഗം കട്ട് ആക്കും എനിക്ക് അതേപറ്റി അറിയണം എന്നൊന്നും ഇല്ലായിരുന്നു. പിന്നെ പിന്നെ ഉമ്മ ചോദിക്കൽ ആയി.
കറുത്ത നീണ്ട കൺ പീലികളും ഇരുണ്ടു ചെറിയ നീളം ഉള്ള കണ്ണുകളും rose color ചുണ്ടിന്റെ ഭംഗിയും ഇക്ക പറഞ്ഞു പുകഴ്ത്തുമായിരുന്നു.
അങ്ങനെ ആദ്യം ആദ്യം കിസിൽ തുടങ്ങി പിന്നെ എന്നെ സാരി ഉടുത്തു കാണണം എന്നൊക്കെ പറഞ്ഞു എനിക്കറിയില്ല എന്നൊക്കെ പറഞ്ഞപ്പോ ഇക്കാടെ പെങ്ങളെ അയച്ചു എന്റെ വീട്ടിലേക്കു സാരി ഉടുപ്പിക്കാൻ . അങ്ങനെ അതും ഉടുത്തൊക്കെ കണ്ടു.
പിന്നെ ലെഗ്ഗിൻസ് ഒക്കെ ഇടിപ്പിക്കാൻ തുടങ്ങി അതൊക്കെ എനിക്ക് ശീലം ഇല്ലാത്തതു കൊണ്ട് പിന്നട് ആവാം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി. അങ്ങനെ ദിവസങ്ങൾ കഴിയുമ്പോഴേക്കും ഇക്ക കൂടെ കൂടെ വിളിക്കും ജോലി ഉള്ളത് കൊണ്ട് ഞാൻ പിന്നെ ആവട്ടെ എന്ന് പറഞ്ഞു ഒഴിയും.
ഇക്ക joliku പോകണ്ട എന്ന് പറഞ്ഞെങ്കിലും എനിക്ക് പോകണം എന്തെങ്കിലും ഉപ്പാനെ സഹായിക്കേണ്ടത് എന്റെ കടമ ആയത്കൊണ്ട് അത് ഇക്കാക്ക് ഇഷ്ടപ്പെട്ടില്ല പക്ഷെ ഇക്കാടെ ഉമ്മ യോട് കാര്യങ്ങൾ പറഞ്ഞപ്പോൾ ഉമ്മ ഇക്കാനെ വിളിച്ചു ശകരിച്ചു. അതിന്റെ പേരിൽ കുറെ നിബന്ധനകൾ കൊണ്ട് വന്നു.
പോകുന്നതിനു മുന്നേ വിളിക്കണം കിസ്സ് തരണം അവിടെ ചെല്ലുമ്പോൾ വിളിക്കണം ബസിൽ അല്ലേൽ ഓട്ടോയിൽ പോയാമതി ഫ്രണ്ടിസിന്റെ വീട്ടിൽ പോകരുത് ഫോണിൽ കളിക്കരുത് വിളിക്കുമ്പോ എടുക്കണം ഫുഡ് ഒറ്റക് പൊയ് കഴിക്കരുത് ലെഗ്ഗിൻസ് ഇടരുത് എന്നൊക്കെ ഉള്ള കാര്യങ്ങൾ ജോലി കഴിയുമ്പോ വിളിക്കണം രാത്രി കിടക്കുമ്പോ വീഡിയോ cal വരണം ഇതൊക്കെ ആയിരുന്നു നിബന്ധനകൾ എനിക്ക് ഫ്രെണ്ട്സ് ഇല്ലാത്ത കൊണ്ട് കുഴപ്പമില്ല ഉപ്പാടെ ചങ്ങാതിയുടെ കടയിൽ ആണ് ഞാൻ വയിക്കിട്ട് ചായ കുടിക്കുന്നെ ആ ഇക്ക നല്ല സംസാരം സ്നേഹം കാര്യങ്ങൾ ഒക്കെ ആണ്. അത് ഒഴിവാക്കാൻ പറ്റില്ല എന്ന് ഇക്കനോട് പറഞ്ഞു.