അങ്ങനെയാണേൽ പറയാം.
ഞാൻ കുളത്തിനടുത്താണ് പണിയെടുക്കുന്നത് എന്ന് രാജേട്ടനറിയില്ലായിരുന്നു. പക്ഷെ തമ്പുരാട്ടിയൊക്കെ വരുന്ന വഴിയുടെ ഓരത്ത് തെങ്ങിന് തടം വെട്ടുന്ന രാജേട്ടനെ എനിക്ക് കാണാമായിരുന്നു.
കാടുവെട്ടുന്നതിനിടയിൽ രാജേട്ടനെ ഒന്ന് നോക്കിയപ്പൊഴാണ് അമ്മ തമ്പുരാട്ടി വരുന്നത് കണ്ടത്.തമ്പുരാട്ടി കുറച്ച് നേരം അവിടെ ഏട്ടൻ പണിയുന്നത് നോക്കി നിന്നു.എന്നിട് രാജേട്ടനോട് എന്തൊക്കെയോ പറയുന്നത് കണ്ടു. ശേഷം തമ്പുരാട്ടി കുളം ലക്ഷ്യമാക്കി വരുകയാണ്. കയ്യിൽ തോർത്തും മാറിയുടുക്കാനുള്ള വസത്രവും ഉണ്ട്.. പിന്നിൽ കുറച്ച് അകലത്തിലായി രാജേട്ടനും വരുന്നുണ്ട്..
കുളപ്പുരയിൽ കയറിയ അമ്മ തമ്പ്രാട്ടി കല്പടവിൽ ഇരുന്നു എന്നിട്ട് തിരിഞ്ഞ് നോക്കുന്നത് കണ്ടു. രാജേട്ടൻ കുളപ്പുരയുടെ വാതിലിനരികിൽ എന്ത് ചെയ്യണമെന്നറിയാതെ സംശയിച്ച് നിന്നു .
അമ്മ തമ്പ്രാട്ടി രാജേട്ടനോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു വിളിച്ചു,,ഭയഭക്തിബഹുമാനത്തോടെ രാജേട്ടൻ കൽപടവിലേക്ക് ചെന്നു.
അമ്മ തമ്പ്രാട്ടി രാജേട്ടന്റേ കൈയിൽ ഒരു കുപ്പി കൊടുത്തിട്ട് എന്തോ പറയുന്നുണ്ട്. കുളത്തിന്റെ മറുവശത്ത് മിണ്ടാതിരുന്ന എനിക്ക് അവര് പറയുന്നത് കേൾക്കാൻ കഴിഞ്ഞില്ല.
അമ്മിണിയേച്ചി എന്താണവർ പറഞ്ഞിട്ടുണ്ടാവുക?.. ലിജി ഒന്നുകൂടി അമ്മിണിയെ ഒട്ടിയിരുന്ന് ചോദിച്ചു.
എനിക്കറിയില്ല ലിജി. എന്തായാലും എന്റെ കെട്ട്യോനെ കുളക്കടവിൽ വിളിച്ചു വരുത്തി പറയുന്നത് എന്താണെന്ന് അറിയണമല്ലൊ. എന്തൊക്കെയോ ഒരു വശപിശക് തോന്നിയപ്പോൾ ഞാൻ അരമതിലിന്റെ അരികിലൂടെ അവരുടെ അടുത്തേക്ക് ചെന്നു. പതിയെ മതിലിന് മുകളിലുടെ എത്തിനോക്കി കാതോർത്തു.
അപ്പോഴതാ ഏട്ടൻ ഒരു കൈയിൽ എണ്ണക്കുപ്പിയുമായി തമ്പ്രാട്ടിയുടെ പിന്നിലെ പടവിലിരിക്കുന്നു.
ഓ മനസിലായി തമ്പാട്ടിയുടെ പുറത്ത് എണ്ണ തേക്കാനായിരിക്കും. ഇതാണോ അമ്മിണി ചേച്ചിയുടെ പേടി. ? ലിജി ചോദിച്ചു.
മ് , പോരെ. നിനക്കറിയോ ദിവാകരൻ തമ്പ്രാന്റെ കൈയ്യിൽ തോക്കും ഉണ്ടയുമൊക്കെ ഉണ്ട്. കുളത്തിനരികിൽ പോലും പുറമെ നിന്ന് ആരും വരില്ല അപ്പോഴാ അതിനത്ത് കേറി അതും തമ്പ്രാന്റെ അമ്മയുടെ പുറത്ത് എണ്ണ തേക്കുന്നത്. ഈ കാഴ്ച്ച എങ്ങാനും കണ്ടാൽ മതി തമ്പ്രാൻ എന്റെ കെട്ട്യോനെ വെടിവെച്ച് കൊല്ലും,,, ആരും അറിയില്ല.
പക്ഷെ അത് കഴിഞ്ഞ സംഭവമല്ലെ അമ്മിണിയേച്ചിയേ… പിന്നെന്താ? ലിജി അമ്മിണിയേച്ചിയുടെ തോളിലൂടെ കൈയിട്ട് മറുകൈ കൊണ്ട് അമ്മിണിയുടെ താടിയിൽ മെല്ലെ നുള്ളി.