ഉന്മാദ വേളകൾ 4
Unmada Velakal Part 4 | Author : Rolexx
[ Previous Part ] [ www.kkstories.com ]
ദി സ്റ്റോറി ഓഫ് എ അൺമാരീഡ് മാൻ | അദ്ധ്യായം 4 – ട്യൂഷൻ ടീച്ചർ
(ആദ്യമായി വായിക്കുന്നവർ ഈ അനുഭവകഥ കൂടുതൽ ആസ്വദിക്കാനും തുടർച്ച ലഭിക്കുന്നതിനും മുൻപത്തെ അധ്യായങ്ങൾ വായിക്കുക.) ആരതിയെക്കുറിച്ച് ഓർത്ത് വിഷമിച്ച് കിടന്ന ഞാൻ എങ്ങനെയൊക്കെയോ ഉറങ്ങി നേരം വെളുപ്പിച്ചു.അങ്ങനെ വീണ്ടും ഒരു നീണ്ട അവധി തുടങ്ങി.പതിവുപോലെ അവധിക്ക് ഞാനെന്റെ കളി ആരംഭിച്ചു.കളി എന്നു പറഞ്ഞാൽ ക്രിക്കറ്റു കളി.രാവിലത്തെ പൊരി വെയിലത്തും വൈകുന്നേരങ്ങളിലും ഞാൻ കളിയിൽ മുഴുകി.രാത്രിയിൽ അതുകൊണ്ട് എനിക്ക് ഉറങ്ങാനും എളുപ്പമായി.ആരതിയുടെ ചിന്തകൾ എന്നിൽ നിന്നും അകന്നു.എന്റെ റോക്കറ്റ് വിക്ഷേപണത്തെയും ക്രിക്കറ്റുകളി ബാധിച്ചു.എന്നാലും രതിചേച്ചിയുമൊത്തുള്ള കളിക്കുള്ള സാധ്യതകൾക്ക് ഞാൻ ശ്രമിച്ചു.പക്ഷെ രതിച്ചേച്ചിയെ കാണാറേ ഇല്ലായിരുന്നു.അങ്ങനെ ഒരു ദിവസം വൈകുന്നേരം കളിക്കുമ്പോൾ രതിചേച്ചിയെ വീടിന്റെ പുറത്ത് കണ്ടു.
ഞാൻ :”ചേച്ചി ആശുപത്രിയിൽ ആയിരുന്നു ലെ?” ചേച്ചി :”അതെടാ.ഇവിടുത്തെ അചഛന് ശ്വാസതടസ്സം മാറുന്നില്ലായിരുന്നു.അത് കാരണം പിന്നെ ആശുപത്രിയിൽ പോയി.” ഞാൻ :”ഞാൻ അറിഞ്ഞു.അപ്പുറത്തെ വീട്ടിലെ ചേച്ചി പറഞ്ഞു.” ചേച്ചി :”നിന്റെ പരീക്ഷയൊക്കെ എങ്ങനെയുണ്ടായിരുന്നു ?” ഞാൻ:”അതൊക്കെ നല്ല രീതിയിൽ എഴുതി” ചേച്ചി :”ഞാൻ നിന്നെ പിന്നെ കാണാൻ ഇരിക്കാർന്നു.” ഞാൻ :”എന്തെ?” ചേച്ചി :”ചേട്ടൻ ഈ ബുധനാഴ്ച്ച വരും” ഞാൻ :”അതായത് രണ്ട് ദിവസം കഴിഞ്ഞാൽ” ചേച്ചി :”ഹ്മ്.ഇനി നമ്മുടെ പരിപാടി ഒന്നും നടക്കില്ല.ഇനി തിരിച്ച് പോണില്ല എന്നാ പറഞ്ഞത്.ഇവിടെ തന്നെ എന്തെങ്കിലും ജോലി നോക്കും.” ഞാൻ :”ചേച്ചിക്ക് ഇനി പഴയ പോലെ വിഷമിച്ച് ഇരിക്കണ്ട അല്ലെ?എല്ലാ ദിവസവും ഇനി സുഖിക്കാല്ലോ? (ചേച്ചി ഒന്നു പുഞ്ചിരിച്ചു.) ചേച്ചി :”എടാ അച്ഛന് മരുന്ന് കൊടുക്കാൻ സമയം ആയി.ഞാൻ അകത്തോട്ട് പോട്ടെ” ഞാൻ :” ശരി ചേച്ചി”