യജമാനനെ സ്നേഹിച്ച ഭൂതം 1
Yajamanane Snehicha Bhootham Part 1 | Author : Major
ഇത് എന്റെ ആദ്യത്തെ കഥ ആണ് അത്കൊണ്ട് തന്നെ എന്തെങ്കിലും തെറ്റുകൾ ഉണ്ടേൽ പറഞ്ഞു സപ്പോർട്ട് ചെയ്യണേ… കുറെ നാൾ ആയി ഒരു കഥ എഴുതണം എന്ന് ഞാൻ വിചാരിക്കുന്നു… ഇപ്പോൾ ആണ് അവസരം കിട്ടിയത്…
കളരിക്കൽ തറവാട് അവിടത്തെ രാജശേഖരന്റെയും പത്മിനിയുടെയും മകൾ ആണ് നമ്മുടെ കഥയിലെ നായിക അശ്വതി..നല്ല സുന്ദരി ആയ പെൺകുട്ടി… സിനിമ നടി പ്രിയങ്ക മോഹനെ പോലെ ആയിരുന്നു അവൾ… നല്ല കരിനീല കണ്ണുകളും തേനൂറുന്ന ചുണ്ടുകളും ശരിക്കും പറഞ്ഞാൽ ഒരു തനിനാടൻ പെണ്ണ്… ഇപ്പോൾ വയസ് 24 ആയി എല്ലാവരോടും നന്നായി സംസാരിക്കുന്ന വായാടി ആയ സ്വഭാവം ആയിരുന്നു അവൾക്….
കളരിക്കൽ തറവാട് പണ്ട് കാലം മുതലേ ഉണ്ടായിരുന്ന ഒരു തറവാട് ആണ്… അശ്വതിയുടെ മുതുമുത്തച്ഛൻ വിശ്വനാഥൻ പോറ്റി ഒരു മഹാ മാന്ത്രികൻ ആയിരുന്നു എന്ന് ആണ് അശ്വതിയുടെ അച്ഛമ്മ അവളോട് പറഞ്ഞിരിക്കുന്നത്….
പണ്ട് മുതലേ അച്ഛമ്മയുടെ പഴയ കാലത്തെ കഥകളും വിശ്വനാഥൻ പോറ്റി എന്ന തന്റെ മുതുമുത്തച്ഛന്റെ കഥകളും കേട്ടു വളർന്ന അവൾക് അങ്ങനെ ഉള്ള കഥകളോട് വല്ലാത്ത ഇഷ്ടം ആയിരുന്നു…
അത്പോലെ അവളെ പിടിച്ചിരുത്തിയ കഥ ആയിരുന്നു വിശ്വനാഥൻ പോറ്റിയുടെ കയ്യിൽ ഉണ്ടായിരുന്ന ഭൂതത്തിന്റെ കഥ.. നമ്മൾ എന്ത് ചോദിച്ചാലും സാധിച്ചു തരുന്ന കഴിവുള്ള ഒരു ഭൂതം… ഈ തറവാട്ടിൽ എവിടെയോ ആ ഭൂതത്തെ അടച്ചു വച്ചേക്കുന്ന മോതിരം കിടപ്പുണ്ട് എന്നാണ് അച്ഛമ്മ പറഞ്ഞേക്കുന്നത്…
കളരിക്കൽ തറവാട് ഒരു വലിയ തറവാട് ആണ്… അങ്ങനെ ഒരു ദിവസം അശ്വതി തന്റെ തറവാടിന്റെ മുകളിൽ ആയി ഒരു മുറി ഉണ്ട്…
പഴയ സാധങ്ങൾ പിച്ചള പത്രങ്ങൾ ഒക്കെ എടുത്ത് വച്ചേക്കുന്നത് അവിടെ ആയിരുന്നു…അമ്മ പറഞ്ഞു ഒരു പാത്രം എടുക്കാൻ വേണ്ടി ആയിരുന്നു അശ്വതി പോയിരുന്നത്… അങ്ങനെ താൻ തിരഞ്ഞു വന്ന പത്രം എടുത്തപ്പോ ആയിരുന്നു അതിനു അടിയിൽ ആയി ഒരു ചെറിയ ചെപ്പ് അവൾ കണ്ടത്..