പ്രിയം പ്രിയതരം 11 [Freddy Nicholas]

Posted by

ഞാൻ : പുറത്തോട്ട് പോണം..??

പ്രിയ : നോ പ്രോബ്ലം.

ഞാൻ : എങ്ങനെ..?

പ്രിയ : അവർ ബിസിയാണ്. പെട്ടെന്ന് വിട്ടോ.

ഞാൻ : ഓക്കേ.

വെറും സെക്കന്റ്റുകൾക്കുള്ളിൽ ഞാൻ അവിടെ നിന്നും മുങ്ങി. പ്രിയയുടെ മുറിയിൽ നിന്ന് എന്റെ മുറിയിലേക്കുള്ള ദൂരം ഒരു മിന്നായം പോലെ ഞാൻ ഓടി കടന്നു.

ശേഷം കുളിയും തേവാരവുമൊക്കെ കഴിഞ്ഞ് സാധാരണ പോലെ അടുക്കളയിലേക്ക് പോയപ്പോൾ പ്രിയയും, അപ്പച്ചിയും, മേമ്മയും കു‌ടി ഡൈനിംഗ് ഹാളിൽ ഇരുന്ന് എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു.

അനിയത്തി പെണ്ണ് കാലത്തേ തന്നെ കുളിച്ച് സുന്ദരിയായി കണ്ണെഴുതി ചെറിയ ഗോപി കുറിയും തൊട്ട് ഫ്രഷായി, നല്ല കുട്ടിയായി ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ മഞ്ഞുമഴ പെയ്തു..

ഏതായാലും പ്രസന്റ് സിറ്റുവേഷൻ നല്ലതാണ്. കുഴപ്പമുള്ളതായി തോന്നുന്നില്ല.

കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് എന്നെ കണ്ടപ്പോൾ മുഖത്ത് ഒരു ചെറു ചിരി വരുത്തി എഴുന്നേറ്റു കൊണ്ട് പ്രിയ ചോദിച്ചു. “”പല്ലു തേപ്പും കുളിയും കഴിഞ്ഞിട്ടാണോ വന്നത്..??

ഞാൻ : ഉവ്വ്..

പ്രിയ : എങ്കി ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വച്ചേക്കട്ടെ..??

ഞാൻ : വേണ്ട… നീ കഴിച്ചോ…. ഇന്ന് ഞായറാഴ്ചയല്ലേ ധൃതിയില്ല നിങ്ങളൊക്കെ കഴിച്ചു കഴിഞ്ഞിട്ട് മതി…!!

ആ കിളവികളുടെ കൂട്ടത്തിൽ ഇരുന്നു കൊണ്ട് അവൾ കഴിപ്പ് തുടർന്നു.

കണ്ടിട്ട് കിളവികൾ എവിടെയോ സർക്കീട്ടിന് പോകാനുള്ള തയാറെടുപ്പിലാണെന്ന് തോന്നുന്നു. ഉടുതൊരുങ്ങീട്ടുണ്ട്.

ഞാൻ : ഇളയമ്മയും, അപ്പച്ചിയും കൂടി കൂട്ട് ബിസ്സിനെസ്സുമായി എങ്ങോട്ടാ കാലത്തേ…??

അപ്പച്ചി : എനിക്ക് ഒന്ന് എന്റെ രണ്ടാമത്തെ മോളേ കാണണം.. ഒറ്റയ്ക്ക് എങ്ങനെയാ പോണേ അതുകൊണ്ട് ഇവളെയും കൂടെ കൂട്ടി കൊണ്ടുപോകുവാ…

ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോണ്ടിരുന്ന പ്രിയ,.. ഇടയ്ക്ക് കള്ള കണ്ണിട്ട് എന്നെ നോക്കി.

മനുഷ്യനെ വട്ട് പിടിപ്പിക്കുന്ന ആ നോട്ടം കാണുമ്പോൾ പിടിച്ചങ്ങ് കടിച്ചു തിന്നാൻ തോന്നിപോകുകയാണ്…

ഹ്ഹോ…. എന്റമ്മേ…. എന്തൊരു ഫിഗറാണ് ഇവൾ… വെളുത്ത് തുടുത്ത മുഖത്ത് ആ മാസ്മരത തുളുമ്പുന്ന കണ്ണുകളിൽ കട്ടിയുള്ള കണ്മഷികൊണ്ട് കണ്ണെഴുതി, നെറ്റിയിൽ ചെറിയ ഗോപി കുറിയോടൊപ്പം വളരെ ചെറിയ ഒരു സ്റ്റിക്കർ പൊട്ട് കൂടിയായപ്പോൾ ശാലീനതയും, കുലീനതയും വാരി വിതറിയത് പോലെ പ്രിയ എന്ന സൗന്ദര്യധാമത്തിന്റെ ആ ഇരിപ്പ്…

Leave a Reply

Your email address will not be published. Required fields are marked *