വർഷങ്ങൾക്ക് ശേഷം 7
Varshangalkku Shesham 7 | Author : Verum Manoharan
[ Previous Part ] [ www.kkstories.com ]
എന്നാൽ ആ വാഹനം അടുത്തടുത്ത് വന്നതും അവളുടെ കണ്ണുകളിലെ പ്രതീക്ഷ ഭയത്തിലേക്ക് കൂപ്പുകുത്തി…
ആ വണ്ടികകത്ത്…. നിക്സന്റെ ഗുണ്ടകളായിരുന്നു…
________________________________________
എന്ത് ചെയ്യണമെന്നറിയാതെ, അവൾ ഒരു നിമിഷം പകച്ചു നിന്നു.… നെഞ്ചിന് മേലെ ഒരു വലിയ തീയുണ്ട കിടന്ന് ആളിക്കത്തും പോലെ അവൾക്ക് തോന്നി… അപ്പോഴേക്കും ആ ജീപ്പ് അവിടേക്ക് എത്തിച്ചേർന്ന് കഴിഞ്ഞിരുന്നു…
പെട്ടന്ന് തോന്നിയ ബുദ്ധിക്ക്, ശ്രീലക്ഷ്മി അതിവേഗം ബസ്സ് സ്റ്റോപ്പിലേക്ക് തിരികെ കയറി… ജീപ്പ് അവളുടെ മുന്നിലൂടെ കടന്നുപോയി… അവളുടെ പ്രാർത്ഥന കൊണ്ടോ എന്തോ, അതിനകത്തുള്ള ആരും തന്നെ ഇരുട്ടിൽ നിന്ന അവളെ ശ്രദ്ധിച്ചില്ല…
ജീപ്പ് അവളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് അവൾക്കാ ഇരുട്ടിൽ നിന്ന് കാണാമായിരുന്നു … നിർത്തിയ വഴി, ജീപ്പിനകത്തുള്ളവർ ഉറങ്ങിക്കിടക്കുന്ന സെക്യൂരിറ്റിയെ ചീത്ത പറഞ്ഞുകൊണ്ട്, വീടിനകത്തേക്ക് ഓടി കയറി.
ഇനി അധികം സമയമില്ലന്ന് അവൾ തിരിച്ചറിഞ്ഞു. നിക്സനെ പൂട്ടിയിട്ടിരിക്കുന്ന വാതിൽ തകർക്കാൻ ആ മല്ലന്മാർക്ക് നിമിഷങ്ങൾ മതിയാകും…. അവൻ വെളിയിലിറക്കുന്ന നിമിഷം, ആ പട മുഴുവനായും തന്നെ തിരക്കിയും ഇറങ്ങും…
ഇനിയും റോഷനെ കാത്ത് നിൽക്കുന്നത് മണ്ടത്തരമാകുമെന്ന് അവൾക്ക് തോന്നി… ചിന്തിച്ച് തീരുമാനം എടുക്കാനുള്ള സമയവും കയ്യിലില്ല… അവൾ ജീപ്പ് പോയതിന്റെ എതിർ ദിശയിലേക്ക് ഓടാൻ തുടങ്ങി…
കഴിയാവുന്നതിന്റെ പരമാവധി വേഗത്തിൽ അവളുടെ കാലുകൾ ചലിച്ചു… അവർ കാണും മുൻപ് സുരക്ഷിതമായ എവിടെയെങ്കിലും എത്തിച്ചേരണമെന്ന ചിന്ത, കിതപ്പിനിടയിലും അവളുടെ കുതിപ്പ് വർദ്ധിപ്പിച്ചു…
തൊട്ടടുത്തുള്ള കവല വിജനമായിരുന്നു… ഏറ്റവും ഒടുവിൽ അടക്കാറുള്ള സതീഷേട്ടന്റെ മെഡിക്കൽ ഷോപ്പ് പോലും ആ സമയത്ത് ഷട്ടർ മൂടി കിടന്നു… അല്ല തുറന്നിട്ടും കാര്യമൊന്നുമില്ല… നിക്സനെയും അവന്റെ ശിങ്കിടികളെയും എതിർത്ത് തനിക്കൊപ്പം നിൽക്കാൻ അവിടെയുള്ള ആരും തന്നെ തയ്യാറാവില്ല… അങ്ങനെ ആയിരുന്നെങ്കിൽ എത്ര കാലം മുന്നേ തന്നെ അവർക്കത് ചെയ്യാമായിരുന്നു…!