അഞ്ജുവിന്റെ നെഞ്ചിൽ കനലുകൾ നീറിപ്പുകഞ്ഞു… കൂട്ടിയോട്ടിച്ചു വച്ച പളുങ്ക് പാത്രങ്ങൾ, ഒരിക്കലും ചേർത്ത് വക്കാനാവാത്ത വണ്ണം തകർന്നടിഞ്ഞു…
ഹൃദയം തകരുന്ന വേദനയോടെ അവളാ മാലയിൽ നിന്നും ലോക്കറ്റ് പൊട്ടിച്ച്, അവൻ കാൺകെ വലിച്ചെറിഞ്ഞു….
ഞിം… ണിം… മുറിക്ക് വെളിയിലെ ഏതോ ചുമരിൽ തട്ടി, ലോക്കറ്റിന്റെ ശബ്ദം നിശബ്ദമായി…
“പോ… എനിക്കിനി നിന്നെ കാണണ്ടാ…”, ഹൃദയം മുറിച്ചെറിഞ്ഞ വേദനയോടെ ഇത് പറഞ്ഞുകൊണ്ട്, അവൾ മുറിക്ക് വെളിയിലേക്ക് പാഞ്ഞു…. അവളുടെ മിഴിനീർ പോകും വഴി എല്ലാം ഒരു അരുവി കണക്ക് ഒഴുകി വീണു…
മുറിയിൽ നിന്നും നടന്നു നീങ്ങുന്ന അഞ്ജുവിനെ തടയാനോ, നോക്കാനോ അവനു കഴിഞ്ഞില്ല… അവൻ നിന്നിടത്ത് മരകുറ്റി കണക്ക് അനങ്ങാതെ നിന്നു… അവളുടെ കാലടിയൊച്ച മറഞ്ഞതും, നിലക്കാതെ ഒഴുകുന്ന കണ്ണീർ മുഖവുമായി, അവൻ മെല്ലെ തിരിഞ്ഞു നോക്കി…
പെട്ടന്ന് അവനിലെ ഭാവം മാറി… ഈ ദൃശ്യം അത്രയും കണ്ടുകൊണ്ട്, മറ്റൊരാൾ വാതിൽക്കൽ നിൽക്കുന്നത് അവൻ കണ്ടു; ശ്രീലക്ഷ്മി…
എന്തു ചെയ്യണമെന്നറിയാതെ അവൻ ശ്രീലക്ഷ്മിയെ നോക്കി… ശേഷം കണ്ണുനീർ തുടക്കുന്നതിനൊപ്പം, അവളുടെ പാക്ക് ചെയ്ത ബാഗിലേക്ക് നോക്കി ചോദിച്ചു..
റോഷൻ : “പോകാം…?”
ശ്രീലക്ഷ്മി തലയാട്ടി….
*** *** *** *** ***
“നീ നശിച്ചു പോകുമെടാ…. ശവമേ…”, വേദന സഹിക്കാനാവാതെ, നിക്സന്റെ അമ്മ ഉറക്കെ അലമുറയിട്ടു….
നിക്സൻ ഒരു വില്ലൻ ചിരിയോടെ, തന്റെ കയ്യിലെ മുള്ളു വച്ച ബെൽറ്റ് ഒരിക്കൽ കൂടി കുടഞ്ഞു… എന്നിട്ട് അമ്മയെ നോക്കി ഒരിക്കൽ കൂടെ ചോദിച്ചു…
നിക്സൻ: “നിങ്ങളായിട്ട് അവളെ വിളിക്കുന്നോ…? അതോ ഞാനായിട്ട് വിളിപ്പിക്കണോ…?”
“എന്നെക്കൊണ്ട് അത് ചെയ്യിക്കാമെന്ന് നീ കരുതേണ്ടടാ, നായിന്റെ മോനെ…”, പറയുന്നതിനൊപ്പം ആ സ്ത്രീ അവനെ കാർക്കിച്ചു തുപ്പി…
നിക്സൻ വീണ്ടും ക്രൂരമായി ചിരിച്ചു… എന്നിട്ട് സകല ശക്തിയും എടുത്ത് ആ ബെൽറ്റ് അമ്മയുടെ പുറത്തേക്ക് ആഞ്ഞു വീശി…
ബെൽറ്റിലെ മുള്ളുകൾ, ആ സ്ത്രീയുടെ പുറത്ത് തറച്ചു, അൽപ മാത്ര മാംസവും പറിച്ചെടുത്ത് കൊണ്ട് തിരികെയെത്തി…
“ആാാാ…..”, വേദനയിൽ അവന്റെ അമ്മ ഉറക്കെ അലറി…..