മുറിക്ക് വെളിയിൽ, ഈ ശബ്ദവും കേട്ട് നിൽക്കുകയായിരുന്ന നിക്സന്റെ ഗുണ്ടകൾ അറിയാതെ ഒരു നിമിഷം പരസ്പരം നോക്കി… പെറ്റ വയറിന് നേരെയുള്ള നിക്സന്റെ ഈ ക്രൂരത, ആ ക്രൂരന്മാരായ ഗുണ്ടകൾക്ക് പോലും സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു…. ഗുണ്ടകളും മനുഷ്യരാണല്ലോ…!
കുറച്ച് മിനുട്ടുകൾ നീണ്ട മാതൃ പീഡനത്തിന് ശേഷം നിക്സൻ വെളിയിലേക്ക് വന്നു. അവനെ കണ്ടതും അവർ എല്ലാവരും ഒരെ സമയം എഴുന്നേറ്റ് നിന്നു… ചില ഇടക്കാല തെലുഗു സിനിമകളിലെ രംഗം പോലെ…
“എന്തായി… കിട്ടിയോ…?”, നിക്സൻ സകലരോടുമായി ചോദിച്ചു…
“അവന്റെയും അവളുടെയും സകല കൂട്ടുകാരുടെയും വീടുകളിൽ ഞങ്ങൾ കയറി അന്വേഷിച്ചു… പക്ഷെ കിട്ടിയില്ല…”, കൂട്ടത്തിൽ ഒരുവൻ മറുപടി നൽകി.
നിക്സൻ: “അവനാ വിമലിന്റെ വീട്ടിൽ തന്നെ കാണും… ഇല്ലേൽ അച്ചുവിന്റെ…”
ഗുണ്ട 2 : “രണ്ടു വീട്ടിലും ഓരോ രണ്ട് മണിക്കൂർ കൂടുമ്പോളും നമ്മുടെ ആളുകൾ നോക്കുന്നുണ്ട്… രണ്ടിടത്തും അവരില്ല… മാത്രമല്ല അവസാനം നോക്കിയപ്പോൾ, വിമലും കുടുംബവും ഉത്സവം കൂടാൻ ഇറങ്ങുന്നതായിട്ടാ കണ്ടേ….”
“അതൊരു മറയായിക്കൂടെ…?”, നിക്സൻ ആലോചനയോടെ ചോദിച്ചു.
ഗുണ്ട 1 : “അതിനു ശേഷവും ഞങ്ങൾ കയറി നോക്കി… പക്ഷെ ഇല്ല…”
നിക്സൻ ദേഷ്യത്തിൽ അവിടെ കിടന്ന പേപ്പർ വെയിറ്റ് എടുത്ത് ഹാളിലെ TV യിലേക്ക് വലിച്ചെറിഞ്ഞു.
ക്ലാങ്… 55 ഇഞ്ച് വലിപ്പമുള്ള LG യുടെ 4k TV യുടെ ഡിസ്പ്ലേ അവന്റെ ഏറിൽ ഇരുട്ടിലേക്ക് കൂപ്പ് കുത്തി….
നിക്സന്റെ വെകിളി പിടിച്ചുള്ള ഭാവം കണ്ട് കൂടെയുള്ളവർ ഒരു നിമിഷം പകച്ചു നിന്നു… പോക്കറ്റിൽ നിന്നും ഒരു insignia സിഗരട്ടും കത്തിച്ച്, നിക്സൻ എന്തോ തീരുമാനമെടുക്കുന്ന ഭാവത്തിൽ അങ്ങും ഇങ്ങും നടന്നു….
നിക്സൻ: “കളി അവൻ മാറ്റി കളിച്ച സ്ഥിതിക്ക്… ഇനി ഞാനവന് എന്റെ കളി കാണിച്ചു കൊടുക്കാം…”
നിക്സന്റെ പറച്ചില് കേട്ട്, ഗുണ്ടകൾ എന്താണ് അവന്റെ ഉദ്ദേശം’ എന്ന ഭാവത്തിൽ ഒരിക്കൽ കൂടി പരസ്പരം നോക്കി….
അപ്പോഴും അകത്ത് നിന്നും അമ്മയുടെ വേദന നിറഞ്ഞ ശബ്ദം അവർക്ക് കേൾക്കാമായിരുന്നു….
*** *** *** *** ***