“അണ്ണനെ മാത്രേ എനിക്ക് നമ്പിക്കയുള്ളൂ…”, റോഷൻ ആത്മവിശ്വാസത്തോടെ മറുപടി നൽകി…
ആ വാചകം ഇഷ്ട്ടപ്പെട്ട മട്ടിൽ, മറുതലക്കൽ നിന്നും ബാലാജിയുടെ ചിരി മുഴങ്ങിക്കേട്ടു…
ബാലാജി : “ഇന്നല്ലേ ഉത്സവത്തിന്റെ അവസാന ദിവസം…?”
റോഷൻ : “അതെ അണ്ണാ…”
ബാലാജി : “ആറാട്ട് കൊഴുപ്പിക്കാൻ ഒരു വെടികെട്ട് ഞാനും ഇറക്കുന്നുണ്ട്…”
“എന്താ അത്…?”, റോഷൻ ജിജ്ഞാസയോടെ ആരാഞ്ഞു…
ബാലാജി അതിനു മറുപടി കൊടുത്തു… ഈ സമയം, വെളിയിലെ അലക്ക് കല്ലിൽ, ഒരു ഇളം മഞ്ഞ ചുരിദാറും ധരിച്ച്, നിലാവിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്ന ശ്രീലക്ഷ്മി റോഷന്റെ കണ്ണിലുടക്കി… ബാലാജി പറഞ്ഞതിന് മൂളിക്കൊടുത്തുകൊണ്ട്, അവൻ അവൾക്കരികിലേക്ക് ചെന്നു.
“എന്താ… ചിന്താവിഷ്ടയായ സീത കളിക്കുവാണോ..?”, ഫോൺ വക്കുന്നതിനൊപ്പം, ഒരു തമാശ എന്നോണം അവൻ ശ്രീലക്ഷ്മിയോട് ചോദിച്ചു…
അവളൊന്ന് പുഞ്ചിരിച്ചു… ശേഷം അവനെ കൂടെ ഇരിക്കാൻ ക്ഷണിക്കും വിധം കുറച്ചൊന്ന് ഒതുങ്ങി ഇരുന്നുകൊടുത്തു.
റോഷൻ അവൾക്കരികിൽ ഇരുന്നു… ആ ചെറിയ അലക്ക് കല്ലിന്മേൽ ഇരുവരും പരസ്പരം ദേഹം ഉരസ്സിയല്ലാതെ ഇരിക്കാൻ ആകുമായിരുന്നില്ല…
ശ്രീലക്ഷ്മി തന്റെ ഫോൺ എടുത്ത്, സ്ക്രീൻ അവന് നേരെ തിരിച്ചു. നിക്സന്റെ 118 മിസ്സ്ഡ് കോളുകൾ…
“കോൾ അറ്റന്റ് ചെയ്യാതെയായപ്പോൾ, വാട്ട്സ്സാപ്പിൽ പുതിയൊരു ഭീക്ഷണി കൂടി വന്നിട്ടുണ്ട്…”, പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മി വാട്ട്‌സ്സാപ്പ് തുറന്ന്, നിക്സൻ അവസാനമായി അയച്ച വോയിസ് നോട്ട് പ്ലേ ചെയ്തു.
നിക്സൻ : “എടി പൊലയാടി മോളേ… നീയും നിന്റെ മറ്റവനും കൂടി എന്നെ ഊമ്പിച്ചെന്ന് കരുതണ്ടാ… ഇതിനുള്ളത് നിങ്ങൾ എണ്ണി എണ്ണി അനുഭവിക്കും… നിന്റെ മറ്റവനോട് കൂടി പറഞ്ഞോ… നിക്സൻ പറഞ്ഞാ ചെയ്തിരിക്കും…”
വോയിസ് നോട്ട് കേട്ട റോഷൻ എങ്ങനെ സമാധാനിപ്പിക്കണമെന്ന ചിന്തയോടെ ശ്രീലക്ഷ്മിയുടെ നേരെ നോക്കി.
റോഷൻ : “അവൻ പറഞ്ഞത് കേട്ട് നീ പേടിക്കുവൊന്നും വേണ്ടാട്ടോ….”
“പേടി ഇണ്ടായിരുന്നു.. ഇപ്പോ ഇല്ല..”, ശ്രീലക്ഷ്മി കുസൃതിച്ചിരിയോടെ തുടർന്നു, “ഇപ്പോ, എന്റെ കൂടെ എന്റെ മറ്റവനില്ലേ…!”
റോഷൻ അതിന് ചിരിച്ചുകൊടുത്തു. നാണം നിറഞ്ഞ ഒരു ചിരിയോടെ, അവൾ അവന്റെ തോളിലേക്ക് തല ചായ്ച്ചു… അവളുടെ തോളിന് മുകളിൽ വലം കൈ ചുറ്റിക്കൊണ്ട് അവനും അവളോട് ചേർന്നിരുന്നു… ഇരുവരുടെയും നോട്ടം, ആകാശത്ത് തെളിഞ്ഞ് നിന്ന അർദ്ധചന്ദ്രനിൽ തന്നെ തറച്ചു നിന്നു…