*** *** *** *** ***
ഉത്സവപ്പറമ്പ്…
ആറാട്ടിനായി മൂർത്തി വെളിയിലേക്ക് ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ, ആ വരവും കാത്ത് സകലമാന ജനങ്ങളും അവിടെ തടിച്ചു കൂടി. ആക്കൂട്ടത്തിൽ, വിമലും ഭാർഗ്ഗവിയും അഞ്ജുവും അച്ചുവും പ്രമോദും സന്ധ്യയും എല്ലാം ഉണ്ടായിരുന്നു…
തിരക്കിൽ, ഏതോ ഒരുത്തൻ തന്റെ കൊഴുത്ത നിതംബത്തിൽ കയ്യുരസ്സി നീങ്ങിയതറിഞ്ഞ സന്ധ്യ, റോഷൻ ആണോ അതെന്ന മട്ടിൽ അവനെ ഒന്ന് പാളി നോക്കി.
കയ്യിൽ ചെറിയ മുറിവിന്റെ കെട്ടുമായി നിൽക്കുന്ന പ്രമോദ്, ദൂരെ ഭാര്യക്കും അമ്മക്കും ഒപ്പം നിൽക്കുന്ന വിമലിനെ ഒന്ന് പാളി നോക്കി… ഇത് കണ്ട വിമലും അച്ചുവും രംഗം മയപ്പെടുത്തും വിധം അവനെ നോക്കി, വോൾട്ടേജ് കുറഞ്ഞ ഒരു ചിരി തിരികെ ചിരിച്ചു…
മൂർത്തിയുടെ വെളിയിലേക്കുള്ള വരവ് അറിയിച്ചുകൊണ്ട്, ശംഖുനാദം ഉയർന്നു… സകലരും ആരാധനയോടെ കൈകൾ ഉയർത്തി, ശ്രീകോവിലിലേക്ക് തിരിഞ്ഞു നിന്നു… ഭക്തി സാന്ദ്രമായ ആ ഭൂമികയിൽ, പക്ഷെ ഒരാളുടെ മനസ്സ് മാത്രം അപ്പോഴും ഏകാകമായി കാണപ്പെട്ടു; അഞ്ജുവിന്റെ.. അത് അപ്പോഴും നഷ്ട്ടപ്രണയത്തിന്റെ വേദനയിൽ, ആത്മശൂന്യതയിലേക്ക് ചലിച്ചു കൊണ്ടിരുന്നു.
ഈ സമയം ഇതിനെല്ലാം പിന്നിലായി രണ്ടു വാഹനങ്ങൾ, ആ അമ്പലമുറ്റത്തേക്ക് വന്ന് നിന്നു… ഒരു ബെൻസും ജീപ്പും…
ജീപ്പിൽ നിന്നും ഇറങ്ങുന്നതിന് മുൻപായി ഗുണ്ടകൾ, തങ്ങളുടെ പക്കലുള്ള ആയുധങ്ങളുടെ മൂർച്ച ഒരിക്കൽ കൂടെ ഉറപ്പ് വരുത്തി. ശേഷം, അത് മറ്റാരും കാണാതെ തങ്ങളുടെ വസ്ത്രങ്ങൾക്കിടയിൽ തിരുകി…
വെളിയിലേക്ക് ഇറങ്ങിയ ഗുണ്ടകൾ, ആഞ്ജക്കായി ബെൻസിലേക്ക് കണ്ണുകൾ തിരിച്ചു… അതിനകത്ത് നിന്നും എരിയുന്ന ഒരു insignia സിഗരറ്റും കടിച്ചു പിടിച്ചു നിക്സനും വെളിയിലേക്കിറങ്ങി…
*** *** *** *** ***
“സൗകര്യം കുറവാ… തൽക്കാലത്തേക്ക് ഒരു രാത്രി അഡ്ജസ്റ്റ് ചെയ്യാം, അല്ലേ…?”, കട്ടിലിലെ ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചുകൊണ്ടു രേഷ്മ ചേച്ചി, റോഷനോടായി പറഞ്ഞു.
“അതൊന്നും കുഴപ്പമില്ല, ചേച്ചി…”, വളരെ കാഷ്വലായി അവൻ മറുപടി നൽകി.
ചേച്ചി എഴുന്നേറ്റ് അവനെയൊന്ന് നോക്കി. അവന്റെ കണ്ണുകളിൽ എന്തോ ചോദിക്കാൻ വെമ്പുന്ന ഭാവം.
രേഷ്മ ചേച്ചി : “അവളെവിടെ…?”