വർഷങ്ങൾക്ക് ശേഷം 7 [വെറും മനോഹരൻ] Climax]

Posted by

“ഡാ…”, അവന്റെ സങ്കടം കണ്ട്, അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞു.

തൊട്ടടുത്ത നിമിഷത്തിൽ… അവളവന്റെ മുഖം തന്റെ മാറോട് ചേർത്തണച്ചു… അവൻ കണ്ണുകൾ അണപൊട്ടിയൊഴുകി… കണ്ണുനീർ അവളുടെ ടോപ്പിന് മുകളിൽ നനവ് പടർത്തി. നനഞ്ഞൊഴുകുന്ന കണ്ണുകളോടെ, അവളവന്റെ മുഖം മെല്ലെ പിടിച്ചുയർത്തി…

“കരയാതെടാ…”, സങ്കടത്തോടെ അത് പറയുന്നതിനൊപ്പം അവൾ അവന്റെ കണ്ണുകളിൽ, നെറ്റിയിൽ, കവിളിൽ, ചുണ്ടിൽ എല്ലാം തെരു തെരെ ഉമ്മകൾ വച്ചു… എന്നിട്ട് വീണ്ടും പഴയപടി അവന്റെ മുഖം തന്റെ മാറിൽ അണച്ചു, പിടിച്ചു.

“എനിക്കവളെ അത്രക്ക് ഇഷട്ടമായിരുന്നെടി…. ”, ശ്രീലക്ഷ്മിയെ മുറുക്കി കെട്ടിപ്പിടിച്ചുക്കൊണ്ട് റോഷൻ തേങ്ങി…, “അവനെ… അതിലുമധികം….”

“എനിക്കറിയാടാ…. എനിക്കറിയാം…”, അവന്റെ അവസ്ഥ മനസ്സിലാക്കി, അവളവന്റെ മൂർദ്ദാവിൽ പതിയെ തലോടിക്കൊണ്ടിരുന്നു….

അവന്റെ കണ്ണുനീർ, ടോപ്പിന്റെ വിടവിലൂടെ അവളുടെ മുലച്ചാല് വഴി ഒഴുകിയിറങ്ങി… ആ ചൂടിൽ അവളവനെ കുറേക്കൂടി തന്റെ മാറിലേക്ക് ചേർത്തു പിടിച്ചു…

റോഷൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു… എങ്ങനെ അവനെ ആശ്വസിപ്പിക്കണം എന്നറിയാതെ അവളവന്റെ നെറുകിൽ കവിളും ചുണ്ടും അമർത്തിയിരുന്നു…

കരച്ചിലിനിടയിൽ ഏതോ നിമിഷം, അവൻ ശ്രീലക്ഷ്മിയെ തലയുയർത്തി എത്തിനോക്കി … അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി…

“കരയല്ലേടാ… പ്ലീസ്….”, അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചുകൊണ്ടു അവൾ പറഞ്ഞു….

അവളുടെ ചുംബനം കിട്ടിയതും, റോഷൻ എന്തുചെയ്യണമെന്നറിയാതെ മുഖം താഴ്ത്താനൊരുങ്ങി… എന്നാൽ ശ്രീലക്ഷ്മിയാവട്ടെ മെല്ലെ അവന്റെ മുഖം തിരികെ പിടിച്ചുയർത്തി…

അവൾക്ക് ചുറ്റുമുള്ള പിടിത്തം അയക്കാതെ തന്നെ, അവളുടെ വിരലുകൾക്ക് മുന്നിൽ വഴങ്ങിക്കൊണ്ട്, അവൻ മുഖം ഉയർത്തിക്കൊടുത്തു …

“കരയല്ലെടാ….”, അവന്റെ കണ്ണുനീർ തുടച്ചുകൊണ്ടു അവൾ സങ്കടത്തോടെ പറഞ്ഞു..

അവൻ കണ്ണുകളടച്ച്, കരയാതിരിക്കാൻ പരമാവധി പരിശ്രമിച്ചു… അവന്റെ അവസ്ഥ കണ്ട്, ശ്രീലക്ഷ്മിക്കും സ്വയം തന്റെ മിഴിയൊഴുക്കിനെ നിയന്ത്രിക്കാനായില്ല…

അടുത്ത നിമിഷത്തിൽ, ശ്രീലക്ഷ്മി അവന്റെ ചുണ്ടിൽ അവളുടെ ചുണ്ടുകൾ പതിപ്പിച്ചു…

റോഷൻ എന്തു ചെയ്യണമെന്നറിയാതെ, കണ്ണുകളടച്ചു അതേ ഇരിപ്പ് തുടർന്നു… അവനറിയാതെ, അവളുടെ മേലുള്ള അവന്റെ പിടിത്തം പൂർണ്ണമായും ആയഞ്ഞു…

ശ്രീലക്ഷ്മി ചുണ്ടുകൾ പിൻവലിച്ചു, ശേഷം നീർ വറ്റിയ കണ്ണുകളോടെ, വീണ്ടും അവനെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *