വർഷങ്ങൾക്ക് ശേഷം 7 [വെറും മനോഹരൻ] Climax]

Posted by

“കഥ മുഴുവനായി പറഞ്ഞു തരാൻ സമയമില്ല, പക്ഷെ…”, കാര്യം പിടിക്കിട്ടാതെ ഉഴലുന്ന നിക്സനെ നോക്കി റോഷൻ തുടർന്നു, “കഥയുടെ ക്ലൈമാക്സ്‌ ഏതാണ്ട് ഇങ്ങനെ വരും…”

പറഞ്ഞു തീർന്നതും, തന്റെ സകല ശക്തിയും കയ്യിലേക്ക് ആവാഹിച്ചു, റോഷൻ അവന്റെ കവിളിൽ ആഞ്ഞിടിച്ചു.

🗣️…🤛🏼……🦷🦷

“അമ്മേ…”, അടികൊണ്ട വേദനയിൽ നിക്സൻ ഉറക്കെ അലറി…

ഇടിയുടെ ആഘാതത്തിൽ, അവന്റെ സ്വർണ്ണം കെട്ടിയ രണ്ടു പല്ലുകളും തെറിച്ച് വണ്ടിയുടെ ചില്ലിൽ പതിഞ്ഞു.

*** *** *** *** ***

ബാംഗ്ലൂരിൽ എത്തിയതിന്റെ പിറ്റേ ദിവസം തന്നെ റോഷൻ ശ്രീലക്ഷ്മിയെ ബാലാജിക്ക് പരിചയപ്പെടുത്തി. ആന്ന് തന്നെ അദ്ദേഹത്തിന്റെ വക്കീലിന്റെ ഓഫീസിൽ അവൾ ജോലിക്കും കയറി. പോകാൻ നേരം അയാൾ ചെയ്തു തന്നെ സകല സഹായങ്ങൾക്കും, റോഷൻ നന്ദി പറഞ്ഞു.

“എന്ന പയക്കം ഡാ ഇത്… ചിപ്സ് എങ്കെ…?”, അവന്റെ ഡ്രാമ നിറഞ്ഞ നന്ദി കേട്ടതും അയാളുടെ മറുപടി ഇങ്ങനെയായിരുന്നു.

ടിപ്പിക്കൽ ബാലാജി…’, അലവലാതി പറഞ്ഞു.

വൈകുന്നേരം PG യിൽ ശ്രീലക്ഷ്മിക്ക് താമസസൗകര്യവും ഏർപ്പാടാക്കിയ ശേഷം റോഷൻ വിഡിയോ കോൾ ചെയ്ത് അവളുടെ ഇപ്പോഴത്തെ അവസ്ഥ നിക്സന്റെ അമ്മയെ കാണിച്ചു കൊടുത്തു. മകൾ സുരക്ഷിതയായിരിക്കുന്നു എന്നറിഞ്ഞ സന്തോഷത്തിൽ അവർ റോഷന് ഹൃദയം നിറഞ്ഞ് നന്ദി പറഞ്ഞു.

യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം, ശ്രീലക്ഷ്മി റോഷനെ ചേർത്ത് കെട്ടിപ്പിടിച്ചു. അവൻ ചെയ്ത കാര്യങ്ങൾ ഒക്കെയും അവളുടെ മനസ്സിൽ ഒരു സിനിമാ റീൽ കണക്ക് ഓടി. ആ മനോഹരനയനങ്ങൾ നിർത്താതെ ഒഴുകി.

റോഷൻ അവളുടെ നെറുകയിൽ പതിയേ ചുംബിച്ചു. ശേഷം കണ്ണുനീർ തുടച്ചുക്കൊണ്ട്, അവളോട് സന്തോഷമായി ഇരിക്കാൻ ആവശ്യപ്പെട്ടു.

ശ്രീലക്ഷ്മി പുഞ്ചിരിച്ചു. കാറിൽ കയറി യാത്രയാകുന്ന അവനെ, ബാൽക്കണിയിൽ നിന്നുകൊണ്ട് അവൾ ഇമചിമ്മാത്തെ നോക്കി.

“Who’s he… Your Boyfriend..?”, അവളുടെ ആ നിൽപ്പ് കണ്ട്, കൂടെ താമസിക്കുന്ന നോർത്ത് ഇന്ത്യൻ പെൺകുട്ടി ചോദിച്ചു.

ആ ചോദ്യം കേട്ട് ശ്രീലക്ഷ്മി ഒരു നിമിഷം ചിന്തിച്ചു. ശേഷം ഒരു പുഞ്ചിരിയോടെ അവൾക്ക് മറുപടി നൽകി.

“Nope…. He is much more than that….”

Leave a Reply

Your email address will not be published. Required fields are marked *