പരിചയമില്ലാത്ത പുതിയൊരു നമ്പർ. അവൻ അറ്റന്റ് ചെയ്തു.
“എന്നെ പറ്റിച്ചിട്ട് അങ്ങ് പോകാമെന്ന് കരുതിയോ, റോഷാ…?”, എടുത്തപാടെ, ഗൗരവ്വം നിറഞ്ഞൊരു ശബ്ദം അവന്റെ കാതിൽ മുഴങ്ങി.
പരിചിതമായ ശബ്ദം… പക്ഷെ തിരിച്ചറിയാനാകുന്നില്ല… അലവലാതി ചിന്തിച്ച്, ഹിമാലയം കയറി.
“നീ കഴുകനെപ്പോലെ ഉയർന്ന് പറന്നാലും, നക്ഷത്രങ്ങൾക്കിടയിൽ കൂട് കൂട്ടിയാലും, നിന്നെ ഞാൻ തേടി എത്തും…”, മോഹൻലാലിന്റെ ശബ്ദവും ഡയലോഗും കടമെടുത്തുകൊണ്ട് വിളിച്ചയാൾ തുടർന്നു.
“നിങ്ങൾ ആരാണ്…?”, ആകാംക്ഷ നിറഞ്ഞ സ്വരത്തിൽ, റോഷൻ ചോദിച്ചു.
മറുതലക്കൽ നിശബ്ദത… റോഷന്റെ മനസ്സിലേക്ക് പല ആളുകളുടെയും രൂപങ്ങൾ കടന്നു വന്നു…
“പറയൂ… നിങ്ങൾ ആരാണ്..?”, റോഷൻ വീണ്ടും ആരാഞ്ഞു…
കുറച്ചു സമയത്തെ മൂകതക്ക് ശേഷം, വിളിച്ച വ്യക്തി തന്റെ യഥാർഥ ശബ്ദത്തിൽ റോഷനെ അഭിസംബോധന ചെയ്തു….
“ആശാനേ….”
റോഷൻ ഒരു നിമിഷം സ്ഥബ്ദനായി…
“ദൈവമേ… ഈ മാരണം എന്നെ വിട്ട് പോവില്ലേ…!”, വിളിച്ചയാളെ തിരിച്ചറിഞ്ഞതും, അലവലാതി ഉറക്കെ കരഞ്ഞു.
____ ____ ____ ____ ____
See you all in Season 2… (കഥ “വീണ്ടും വർഷങ്ങൾക്ക് ശേഷം” തുടരും…)