അമ്മു: “പെൺപിള്ളേരുടെ കുളിസീൻ പിടിക്കാൻ നടക്കുന്നവനെയൊക്കെ മാന്തിയാൽ പോര.”
കിച്ചു: “അതിന് പല്ലിയല്ലേ നിൻ്റെ സീൻ പിടിച്ചത്, ഞാനല്ലല്ലോ.”
അമ്മു: “അയ്യട. പിടിക്കാൻ മോനിങ്ങു വാ.”
അതു കേട്ടപ്പോൾ കിച്ചുവിന് ഒരു കുസൃതി തോന്നി. “വന്നാൽ കാണിക്കുവോ?” അടക്കിയ സ്വരത്തിലായിരുന്നു അവൻ്റെ ചോദ്യം.
അമ്മുവിന് നാണം വന്നു. “വൃത്തികേട്, വൃത്തികേട് പറയുന്നോ?” അതു ചോദിച്ചു കൊണ്ട് അവൾ കിച്ചുവിൻ്റെ തോളിൽ പിന്നെയും ഒരു തല്ല് വെച്ചു കൊടുത്തു.
“പ്ലീസ് … ഒരൊറ്റത്തവണ?” അവൻ കെഞ്ചുന്നതായി അഭിനയിച്ചു.
ചമ്മൽ മറയ്ക്കാൻ മുഖത്ത് നീരസം വരുത്തി അമ്മു ഒന്നും മിണ്ടാതെ ഇരുന്നു. അവർ രണ്ടുപേരും മൗനമായി ടിവി കാണൽ തുടർന്നു. കുറച്ചു കഴിഞ്ഞ് അവൾ എണീറ്റ് ഡൈനിങ് റൂമിലേക്കു പോയി. റെഫ്രിജറേറ്ററിലിരുന്ന സ്ക്വാഷ് എടുത്ത് അമ്മു വെള്ളത്തിൽ കലക്കി. ആവശ്യത്തിന് മധുരവും ചേർത്ത് അവൾ അല്പം എടുത്ത് രുചിച്ചു നോക്കി. കൊള്ളാം. “എടാ നിനക്ക് സ്ക്വാഷ് വേണോ?” അവൾ കിച്ചുവിനോട് വിളിച്ച് ചോദിച്ചു.
“പിന്നെ! അതെന്നാ ചോദ്യമാ. ഇങ്ങു കൊണ്ടുപോര്.” അവൻ പറഞ്ഞു.
“വേണേൽ ഇങ്ങോട്ടു വന്ന് എടുത്ത് കുടിക്കെടാ ചെക്കാ.” അമ്മു.
അവർ രണ്ടാളും സ്ക്വാഷ് കുടിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കിച്ചുവിന് വീണ്ടും കുസൃതി തോന്നിയത്. അവൻ അമ്മുവിനെ ഒന്ന് തോണ്ടി. അവൾ നോക്കിയപ്പോൾ കിച്ചു ചൂണ്ടുവിരലും തള്ളവിരലും തമ്മിൽ ചേർത്ത ആംഗ്യത്തോടെ മുഖഭാവം കൊണ്ട് “ഒറ്റത്തവണ?” എന്ന ചോദ്യം ആവർത്തിച്ചു.
അമ്മുവിൻ്റെ കണ്ണുകളെപ്പറ്റി ഞാൻ പറഞ്ഞിരുന്നോ? അല്ല എന്തൊരു ഭംഗിയാണ് അവയ്ക്കെന്ന് പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതിന് നല്ലൊരു ചിത്രകാരനോ ഫോട്ടോഗ്രാഫറോ വേണ്ടിവരും. അവൾ ചിരിക്കുമ്പോൾ കറുകറുത്ത ആ കണ്മണികളിൽ ഒരു തിളക്കമുണ്ട്. ഏത് കൊടുംവൈരാഗിയുടെയും കരൾ അലിഞ്ഞുപോകും. അമ്മു അവൻ്റെ നേരെ നോക്കി അങ്ങനെയുള്ള തൻ്റെ ആ കണ്ണുകളിൽ കപടനീരസം കലർത്തി മിഴിച്ചു കാട്ടി. “അയ്യടാ പോടാ! വന്നു വന്ന് ചെറുക്കൻ മഹാവഷളായി. ഞാൻ അനിതാൻ്റിയോട് പറയും നോക്കിക്കോ.” അവൾ ഭീഷണി മുഴക്കി.
അമ്മുവിൻ്റെ ദേഷ്യം വെറും അഭിനയമാണെന്ന് മനസ്സിലായതു കൊണ്ട് തെല്ലും കൂസലില്ലാതെയായിരുന്നു കിച്ചുവിൻ്റെ പ്രതികരണം: “ഓ, എന്നാപ്പിന്നെ നീ പോയങ്ങ് പറ.”