ഇവിടെ വെറുതെ ശാപ്പാടും അടിച്ച് ഇരിക്ക്യല്ലേ.. ഇന്ന് എന്റെ ഭാര്യ വീട്ടില് തങ്ങീട്ട് നാളെയെ ഞങ്ങള് വരുന്നുള്ളൂ… എന്താ പോരുന്നോ…??
ഇളയമ്മ : ഓ… ആക്കിയതാണല്ലേ… മനസ്സിലായി… ഞാൻ ചോദിച്ചൂന്നേയുള്ളൂ… കളിയാക്കലിത്തിരി കൂടുന്നുണ്ട്. അവർ പത്രത്തിലോട്ട് നോക്കിയിരുന്ന മുറുമുറുത്തു.
♦️♦️
അപ്പോഴേക്കും പ്രിയ കോലായി പടിക്കൽ പ്രത്യക്ഷപ്പെട്ടു. എളേമ്മേ… ഞങ്ങൾ ഒന്ന് പുറത്തോട്ടിറങ്ങീട്ട് വരാം കേട്ടോ…
എളേമ്മ : ഓ.. കേട്ടു…
നല്ല, ഇളം നീല ജീൻസും, വൈറ്റ് ടോപ്പും ധരിച്ച് ഒപ്പം ഒരു കോലാപുരി ചപ്പലുമിട്ട് ധൃതിയിൽ പടികളിറങ്ങി വരുന്ന പ്രിയയെ ഒരു നിമിഷം ഞാൻ അന്തം വിട്ട് നോക്കിയിരുന്നു.
അത്തരം വേഷങ്ങളിൽ അപൂർവം മാത്രം കാണാൻ കിട്ടുന്ന ഒരു ക്യാരക്ടർ… അവൾ പറഞ്ഞത് വച്ച് നോക്കുമ്പോൾ കുവൈറ്റിൽ വച്ച് അവൾ ഉപയോഗിച്ചിരുന്നത് പോലത്തെ ഒറ്റ ഡ്രെസ്സ് പോലും അവൾ ഇവിടെ ഉപയോഗിച്ചത് ഞാൻ കണ്ടിട്ടില്ല.
പ്രിയ : പൂവാം ഏട്ടാ…??
ഞാൻ : മ്മ്മ്…
ഞാൻ വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ പ്രിയ ചോദിച്ചു.
പ്രിയ : എന്തേ..? തള്ളയുമായിട്ട് ഒടക്കിയോ..??
ഞാൻ : എയ്… ഒടക്കിയൊന്നുമില്ല, കാര്യം പറഞ്ഞതല്ലേ…
പ്രിയ : എന്താ ചോദിച്ചേ..??
ഞാൻ : നിന്നെയും കൂട്ടി ഞാൻ എങ്ങോട്ടാ പോകുന്നെന്ന് അറിയണം തള്ളക്ക്… എന്റെ ഭാര്യ വീട്ടിലേക്കാണെന്ന് പറഞ്ഞു ഞാൻ.
പ്രിയ : ഹ.. ഹ.. അത് കൊള്ളാം… ഏതായാലും തള്ളക്ക് ഇനി ഞാൻ വീട്ടിലെത്തുന്നത് വരെ ആകെ ഒരു സമാധാനക്കേടും പരവേശവുമായിരിക്കും.
ഞാൻ : ചുരുങ്ങിയ പക്ഷം ഒരു അറ്റാക്ക് എങ്കിലും പ്രതീക്ഷിക്കാമോ…??
പ്രിയ : മ്മ്… അത് മാത്രം പ്രതീക്ഷിക്കണ്ട, നമ്മൾ എല്ലാവരും ചത്ത് കഴിഞ്ഞാലും അതൊക്ക അവിടെ തന്നെ കാണും.
അപ്പച്ചിയ്ക്ക് നമ്മളെ നല്ല സംശയമുണ്ട്… ചിലപ്പോഴൊക്കെ അവരുടെ മുന വച്ചുള്ള സംസാരവും നോട്ടവും ഒക്കെ വളരെ അപകടം പിടിച്ചതാണ്.
ഞാൻ : അപ്പച്ചി എന്തെങ്കിലും പറഞ്ഞോ…
പ്രിയ : ഓ.. എന്ത് പറയാൻ, എന്റെ കൈയ്യീന്ന് വല്ല നാല് മുക്കാല് കിട്ടാൻ വേണ്ടി സോപ്പടിച്ചു നില്കാനല്ലാതെ വേറെ എന്തെങ്കിലും കാര്യത്തിന് എന്നോട് ലോഹ്യം പറയാറുണ്ടോ.?