കിളവികളിലെ ആരോ വന്ന് ഒന്ന് എത്തി നോക്കീട്ട് പോയി. കുറച്ചു കഴിഞ്ഞ് വന്ന് വീണ്ടും ചോദിച്ചു…
നിനക്ക് അത്താഴം കഴിക്കേണ്ട സമയമായില്ലല്ലോ… ആയാ പറയണേ…
ഞാൻ : ഓ… ആയിക്കോട്ടെ…
വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയശേഷം എന്റെ നിത്യസന്ദർശനത്തിനുള്ള സമയമായപ്പോൾ ഞാൻ പ്രിയയുടെ വീട്ടിൽ പോയി.
ഈ കുറച്ചു ദിവസങ്ങളായി നിത്യവും ഞാൻ ഇവിടെ വന്ന് ഇരിക്കുമ്പോൾ പ്രിയ എന്റെ തൊട്ടടുത്തു വന്ന് ഇരിക്കാറുണ്ടായിരുന്നു.
ഇന്ന് ആ സ്ഥലം ശൂന്യം… അവളുടെ വിശേഷം പറച്ചിലും,, കൊച്ചു കൊച്ചു സങ്കടം പറച്ചിലും എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു.
ചുമ്മാ ഒന്ന് വിളിച്ചു നോക്കി… പക്ഷെ, അവൾ ഫോൺ എടുക്കുന്നില്ല. സൈലന്റ് ആക്കി വച്ചതാവാം…. വേണ്ട… അവളുടെ ഇപ്പോഴത്തെ സിറ്റുവേഷൻ എന്താണെന്ന് എനിക്കറിയില്ലല്ലോ… ഇനി അതിന്റെ പേരിൽ ആ വീട്ടിൽ വച്ച് അവൾക്ക് ഒരു ബുദ്ധിമുട്ടും വേണ്ട.
എന്നാലും അവളെ പറ്റി ആലോചിക്കും തോറും ചില ഉത്തരം കിട്ടാത്ത സമസ്സ്യകൾ ഇന്നും ബാക്കി നിൽക്കുകയാണ്…
അവളുടെ ഭാവി പരിപാടികൾ എന്താണെന്നൊന്നും അവൾ ഇന്നും വ്യക്തമാക്കീട്ടില്ല.
കുവൈറ്റിലേക്ക് തന്നെ തിരിച്ചു പോകണമെന്ന് ജോലി തുടരണമെന്നും ഒക്കെ പറയുന്നുണ്ടെങ്കിലും അത് പൂർണ്ണ മനസ്സോടെയല്ല പറയുന്നതെന്ന് വ്യക്തമാണ്.
അവളുടെ എല്ലാ കാര്യത്തിലും ഞാൻ കേറി ഇടപെടുന്നത് ന്യായവും യോഗ്യവുമല്ല.
♦️♦️
നിരാലംഭയായ അവളുടെ കാര്യത്തിൽ ഒരു പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാനും ആശക്തനാണ്
പുള്ളിക്കാരൻ അവളെയും ഉപേക്ഷിച്ച് മറ്റൊരുത്തിയുടെ കൂടെ ജീവിതം തുടങ്ങിയെങ്കിലും ഭർതൃവീട്ടിൽ അത് ആരും അറിഞ്ഞിട്ടുമില്ല, അവളായിട്ട് അറീയിച്ചിട്ടുമില്ല.
സുരേഷിന്റെ പ്രായമായ അച്ഛനും അമ്മയും മാത്രമേ അവിടെയുള്ളുവെങ്കിലും, പ്രിയ ഇടയ്ക്കിടെ അവരെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്.
ശരിക്കും ചിന്തിച്ചാൽ, അവളുടെ സ്ഥാനത്ത് വേറൊരു പെണ്ണായിരുന്നെങ്കിൽ എന്തുമാത്രം തോന്ന്യാസ ജീവിതം നയിച്ചേനെ…..
ഭർത്താവിന് അങ്ങിനെയാവാമെങ്കിൽ തനിക്കും എന്ത് കൊണ്ട് അങ്ങനെ ആയിക്കൂടാ, എന്ന ചോദ്യം അവൾ അവളുടെ ഭർത്താവിന്റെ മാതാപിതാക്കളോടും, ബന്ധുക്കളോടും നേർക്ക് നിന്ന് ചോദിച്ചേനെ.
മാത്രവുമല്ല വേണെങ്കിൽ പരസ്യമായി മറ്റൊരുത്തന്റെ കൂടെ ജീവിതം തുടങ്ങിയേനെ. അങ്ങനെ ഇഷ്ടത്തിന് ജീവിതം ചിലവഴിക്കുന്ന എത്ര പെണ്ണുങ്ങൾ ഈ നാട്ടിലുണ്ട്.