സ്വകാര്യമായി അവൾ തന്നെ സമീപിച്ചു എന്ന സത്യം നാം രണ്ടുമല്ലാതെ ദൈവത്തിന് മാത്രമേ അറിയൂ.
അതിനും അവൾക്ക് വ്യക്തമായ കാരണം ഉണ്ട്. ഇനി അതുമല്ല ഞാൻ ഒന്ന് മനസ്സ് വച്ചാൽ, അല്ലങ്കിൽ ഒന്ന് വ്യക്തമായി എന്റെ ജീവിതത്തിലോട്ട് ക്ഷണിച്ചാൽ അവൾ എന്റെ കൂടെ ഇറങ്ങി വരുമെന്ന കാര്യത്തിൽ എനിക്ക് 100% ഉറപ്പാണ്.
പക്ഷെ, ചുറ്റോട് ചുറ്റും പ്രതിബന്ധങ്ങൾ നമ്മെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എന്ന സത്യം നമ്മൾക്ക് മാത്രമേ അറിയാവൂ.
കുടുംബപരമായി പറഞ്ഞാൽ ഫാമിലി സുഹൃത്തുക്കൾ, ഒരു കുടുംബത്തിലെ അംഗങ്ങൾ, ഒരു പായയിൽ കിടന്നുറങ്ങിയവർ ഒരു ഇലയിൽ വിളമ്പി തിന്നവർ എന്നൊക്കെ നമ്മുടെ പിതാമഹാന്മാർ എല്ലാവരും കേൾക്കേ വിളിച്ചു പറയുമെങ്കിലും, കാര്യത്തോടെടുക്കുമ്പോൾ, ഇവരുടെ തനി നിറം പുറത്തോട്ട് വരും…
അപ്പോഴേക്കും, അവരുടെ ഇടയിൽ ജാതി പിശാശ് ഉരഞ്ഞു തുള്ളും,… അതുവരെ ഉണ്ടായിരുന്ന ലോഹ്യവും, സൗഹർദ്ധവും, സാഹോദര്യവും ആ നിമിഷം അസ്‌തമിക്കും.
ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ നിയന്ത്രിക്കാൻ കഴിവുള്ള മനുഷ്യർ ഈ ഭൂലോകത്ത് എത്ര പേരുണ്ടാകും ചാരിത്ര്യശുദ്ധിയുള്ള, അഥവാ ഭർത്തൃമതികളായ എത്ര സ്ത്രീകൾ ഉണ്ട് നമ്മുടെ ഇടയിൽ…..
♦️♦️
ഒരു വിധത്തിൽ അല്ലങ്കിൽ മറ്റൊരു വിധത്തിൽ ഭർത്താവിനെ പച്ചക്ക് വഞ്ചിച്ചും, ഒന്നിച്ചു ജീവിക്കുന്ന എത്രയോ ചെറുപ്പക്കാരികളും, മധ്യവയസ്ക്കാരുമായ പെണ്ണുങ്ങളെ നമുക്ക് കാണാൻ സാധിക്കും ഈ സമൂഹത്തിൽ.
അത് വച്ച് നോക്കുമ്പോൾ പ്രിയ എന്ന യുവതി എത്രയോ ക്ളീൻ ആൻഡ് നീറ്റ് എന്ന് വേണം പറയാൻ.
വളരെ സ്വകാര്യമായി, അവൾ എന്നോട് ഉന്നയിച്ചത് അവളുടെ ഞായമായ ഒരു ആവശ്യം അല്ലേ എന്ന് ചോദിച്ചാൽ തെറ്റ് പറയാനൊക്കുമോ…
ഒരു കണക്കിന് പറഞ്ഞാൽ ഈ ചെറുപ്പകാലത്ത് തന്നെ ഒരു വിധവയുടെ ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന ഒരു പെണ്ണിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാൻ എനിക്ക് കഴിയും.
-*****-*****-*****-*****-*****-*****-*****-
കോൺഫ്രൻസിൽ പങ്കെടുക്കാനുള്ള ക്ഷണകത്ത് നേരെത്തെ കിട്ടിയിരുന്നെങ്കിലും ട്രാവലിംഗ് പ്രോഗാമിങ് ഒന്നും കമ്പനി പറഞ്ഞില്ലായിരുന്നു. ഫ്‌ളൈറ്റിനാണോ, ഇന്റുവിജ്വൽ വെഹിക്കിൾ ആണോ, ഇനി വോൾവോ സ്ലീപ്പർ ആണോന്ന്…
കൂടെ ഉള്ളവരൊക്കെ ആഗ്രഹിച്ചതും അത് തന്നെയായിരുന്നു ഒരു ബസ്സ് ബുക്ക് ചെയ്തിട്ട്, ആടി, പാടി, വെള്ളമടി പാർട്ടിയുമായി ആഘോഷിച്ചു തിമിർത്തിട്ട് പോകാം എന്നത്… അക്ഷരം പ്രതി അത് തന്നെ സംഭവിച്ചു.