അന്ന് ഉച്ച തിരിഞ്ഞ് ബസ്സ് പുറപ്പെടുന്നതിനു മുൻപും, പിന്നീടും ഒക്കെ ഞാൻ അവളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷെ അപ്പോഴൊക്കെ അവളുടെ ഫോൺ സ്വിച്ച്ഓഫ് എന്നാണ് കാണിക്കുന്നത്.
ഞാൻ ഒരുപാട് തവണ അവളെ വിളിച്ചിട്ടു കിട്ടിയതുമില്ല…. പിന്നീട് ആകെ തിരക്കായിരുന്നു. ബസ്സിൽ കയറിയ ഉടൻ കൂടെ ഉള്ള സുഹൃത്തുക്കൾ എല്ലാരും ചേർന്നുള്ള കോലാഹലവും, കുപ്പി പൊട്ടിക്കലും വെള്ളമടിയും, പാട്ടും, ഗുസ്തിയുമായി സമയം പോയതറിഞ്ഞില്ല.
പുലർച്ചെ ബാംഗ്ലൂർക്ക് എത്തിയെങ്കിലും ഉറക്കച്ചടവിൽ ഹോട്ടൽ റൂമിൽ പോയി കിടന്നുറങ്ങി.
കാലത്ത് ഒൻപത് മണിയോടെ രജിസ്ട്രേഷന്റെയും അതോടൊപ്പം മീറ്റിങ്ങിന്റെയും തിരക്കിൽ വീട്ടിലേക്കോ, പ്രിയയെയോ വിളിക്കാൻ സമയം കിട്ടിയില്ല. മറന്നു.
അത്കൊണ്ട് പിറ്റേന്ന് കോൺഫ്രൻസിന്റെ തിരക്ക് കഴിഞ്ഞ ശേഷമാണ് ഒരു ഒഴിവ് കിട്ടിയത്. വിളിച്ചാൽ ഇനി പരിഭവം കേൾക്കേണ്ടി വരുമെന്ന് ഉറപ്പാണ് എങ്കിലും വിളിക്കാതിരിക്കാൻ വയ്യല്ലോ…!!
♦️♦️
കുറച്ചു വൈകിയെങ്കിലും രാത്രി പതിനൊന്നു മണി കഴിഞ്ഞാണ് ഞാൻ അവളെ ഫോൺ വിളിച്ചത്.
ഞാൻ : ഹലോ… ഹലോ….
അവൾ ഫോൺ റിസിവ് ചെയ്ത് ഉടനെ കട്ട് ചെയ്തു.
പത്തു മിനിറ്റ് കഴിഞ്ഞ് ഞാൻ വീണ്ടും വിളിച്ചു
ഞാൻ : പ്രിയ… ഞാൻ കുറെ മുൻപ് വിളിച്ചിരുന്നു… എന്താ ഫോൺ എടുത്തിട്ട് കട്ട് ചെയ്തത്…??
പ്രിയ : അയ്യോ.. ഏട്ടാ ഇപ്പൊ വിളിക്കല്ലേ… കുറച്ച് കഴിഞ്ഞ് വാട്സാപ്പ് മെസ്സേജിൽ കോൺടാക്ട് ചെയ്താ മതി…. Ok …?!! അവൾ ശബ്ദം വളരെ താഴ്ത്തി സംസാരിച്ചു.
ഞാൻ : ന്നാ ശരി….
ഒരു പത്തു പതിനഞ്ചു മിനിറ്റിനു ശേഷം ഞാൻ വാട്സാപ്പിൽ മെസ്സേജ് ഇട്ടു
ഹലോ…
ഹലോ….
ഞാൻ : എന്ത് പറ്റി മാഡം.
പ്രിയ : അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.?? ഇവിടന്ന് പോയിട്ട് മൂന്ന് ദിവസം കഴിഞ്ഞു. എന്നിട്ട് ഇപ്പോഴാണോ വിളിക്കാൻ തോന്നിയത്..???
ഞാൻ : അയ്യോടീ… വന്ന് ബാംഗ്ലൂർ ഇറങ്ങിയ നിമിഷം മുതൽ നിന്ന് തിരിയാൻ സമയം കിട്ടിയില്ല മോളേ…
ബസ്സ് കയറുന്നതിനു മുന്നേ ഞാൻ നിന്നെ കോൺടാക്ട് ചെയ്തിരുന്നു… നിന്റെ ഫോൺ സ്വിച്ച്ഓഫ് ആയിരുന്നു.