കണ്ണുകളിൽ മുഴുവനും താനും ആയി കുറുമ്പ് പിടിച്ച് അവസാനം എനിക്ക് അടി വാങ്ങി തന്ന് തന്നെ നോക്കി കൊഞ്ഞനം കുത്തുന്ന തന്റെ അനിയത്തിയും തൂണിന് മറവിൽ നിന്ന് നാണത്തോടെ നോക്കുന്ന കരിമിഴി കണ്ണുള്ള എണ്ണകറുപ്പിന്റെ ചേലുള്ള തന്റെ പ്രണയം സ്വീകരിച്ച പെണ്ണും ആയിരുന്നു…
വാശിയോടെ കണ്ണുകൾ തുടക്കുമ്പോഴും അതിലേറെ വാശിയോടെ വീണ്ടും അവ പെയ്തു കൊണ്ടിരുന്നു.. വീട്ടിൽ എത്തി ഏട്ടായിക്ക് വിളിച്ചതും അമ്മയെ അവിടെ ആക്കി ഞങ്ങടെ തന്നെ പണി നടക്കുന്ന ബിൽഡിംഗിലേക്ക് വരാൻ പറഞ്ഞു…
അവിടെ എത്തി രണ്ടാമത്തേ നിലയിൽ ചെന്ന് നോക്കുമ്പോൾ കൈകാലുകൾ ബന്ധിച്ച് അവശനായി കിടക്കുന്ന പപ്പയെ കണ്ടതും ഞെട്ടി കൊണ്ട് ഞാൻ പപ്പയുടെ അടുത്തേക്ക് ചെന്നു.. കയ്യിൽ കെട്ടിയ കെട്ട് അഴിക്കുമ്പോൾ ആണ് പിറകിൽ നിന്നും പാപ്പയുടേത് എന്ന് തോന്നിക്കുന്ന വോയിസ് കേട്ടത്
*…നിനക്ക് അറിയോ എണ്ണക്കറുപ്പ് ആണെങ്കിലും വെണ്ണയിൽ കൊത്തി എടുത്ത ശിൽപം പോലെ ആയിരുന്നു അവൾ… ഞാൻ ഒന്ന് നന്നായി പെരുമാറി… കുറേ എതിർത്തു അവൾ അടുത്ത് കണ്ട ഫ്ലവർ വാസ് എടുത്ത് തലയിൽ ഒന്ന് കൊടുത്തു അതോടെ ബോധം പോയി.. പിന്നെ എല്ലാം എളുപ്പം ആയിരുന്നു..*
*പിന്നെ ആനി… എനിക്ക് പെണ്ണിനെ കണ്ടാൽ ബന്ധങ്ങൾക്ക് ഒന്നും ഒരു വിലയും ഇല്ല… വീട്ടിൽ തന്നെ ആർമാദിക്കാൻ ഒരു യന്ത്രം അതായിരുന്നു അവൾ എനിക്ക്… പേടി കൊണ്ടും കുടുംബം തകരരുത് എന്ന് കരുതി അവൾ എല്ലാം മറച്ച് വെച്ചു… അവസാനം സ്വന്തം അച്ഛന്റെ കുഞ്ഞ് തന്നെ അവളുടെ വയറ്റിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ അങ്ങ് കർത്താവിന്റെ അടുത്തേക്ക് പോയി… പാവം ന്റെ കൊച്ച് എല്ലാവരെയും ഒത്തിരി ഇഷ്ട്ടായിരുന്നു…*
ഇടിമുഴക്കം പോലെ ആ വാക്കുകൾ ചെവിയിൽ തട്ടി പ്രതിധ്വനിച്ചതും ഞെട്ടലോടെ അവൻ ബന്ധിച്ച് ബോധം പോയി കിടക്കുന്ന പപ്പയെ ചീ വർഗീസ് എന്ന പട്ടിയെ നോക്കി… ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞ് കവിഞ്ഞിരുന്നു… ഊക്കോടെ മൂക്ക് നോക്കി ഒരു കുത്ത് കൊടുത്തതും ഒരു അലർച്ചയോടെ കസേര അടക്കം അയാളും നിലം തൊട്ടു… വീണ്ടും അടിക്കാൻ ചെന്നതും പിറകിൽ നിന്നും എട്ടായി എന്നെ പിടിച്ച് വെച്ചു…